Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുണാചല്‍ പ്രദേശില്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു; പൈലറ്റുമാരെ കാണാനില്ല

ബോംഡിലയുടെ പടിഞ്ഞാറ് മണ്ഡലയ്ക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് വിവരം.

helicopter

ദില്ലി: അരുണാചല്‍ പ്രദേശില്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. മണ്ഡലയ്ക്ക് സമീപമാണ് അപകടമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന് പിന്നാലെ രണ്ട് പൈലറ്റുമാരെ കാണാനില്ല. ലെഫ്റ്റനന്റ് കേണല്‍, ഒരു മേജര്‍ റാങ്കിലുമുള്ള ഉദ്യോഗസ്ഥരെയാണ് കാണാതായതായത്. രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം ഹെലികോപ്റ്ററിന് നഷ്ടമായിരുന്നു.

മാര്‍ച്ച് 16ന് രാവിലെ 09:15 ന് അരുണാചല്‍ പ്രദേശിലെ ബോംഡിലയ്ക്ക് സമീപം പറന്നുകൊണ്ടിരുന്ന സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്ററിന് എ ടി സിയുമായി ബന്ധം നഷ്ടപ്പെട്ടെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ബോംഡിലയുടെ പടിഞ്ഞാറ് മണ്ഡലയ്ക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് വിവരം. സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ആര്‍മി, സശാസ്ത്ര സീമ ബല്‍, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) എന്നിവയുടെ അഞ്ച് തിരച്ചില്‍ സംഘങ്ങളാണ് തിരച്ചിലിനായി എത്തിയത്. അവശിഷ്ടങ്ങള്‍ മണ്ഡലയുടെ കിഴക്ക് വില്ലേജ് ബംഗ്ലാജാപ്പിന് സമീപം കണ്ടെത്തിയിരുന്നു. രാവിലെ 9 മണിയോടെയാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് അസമിലെ സോനിത്പൂര്‍ ജില്ലയിലെ മിസമാരിയിലേക്ക് പോയത്.

ദിരാംഗില്‍ തകര്‍ന്ന ഹെലികോപ്ടര്‍ കത്തിക്കരിഞ്ഞ നിലയില്‍ ഗ്രാമവാസികള്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സെല്ലിലെ പോലീസ് സൂപ്രണ്ട് രോഹിത് രാജ്ബീര്‍ സിംഗ് പറഞ്ഞു. പ്രദേശത്ത് മൊബൈല്‍ കണക്റ്റിവിറ്റി ഇല്ല, പ്രദേശത്ത് മൂടല്‍ മഞ്ഞ് നിറഞ്ഞ കാലാവസ്ഥയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+