കളി ഇന്ത്യയോടോ? കഴിഞ്ഞ വർഷം ഇന്ത്യൻ സൈന്യം വധിച്ചത് 138 പാക് സൈനീകരെ...

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: കഴിഞ്ഞ വർഷം ഇന്ത്യൻ സൈന്യം വധിച്ചത് 138 പാക് സൈനീകരെയെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചാണ് വാര്‍ത്ത ഏജന്‍സി കണക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത്. ഈ കാലയളവില്‍ കൊല്ലപ്പെട്ടത് 28 ഇന്ത്യന്‍ സൈനികര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ നല്‍കിയ തിരിച്ചടിയിലാണ് ഇത്രയധികം സൈനികര്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെടുന്ന സൈനികരുടെയെണ്ണം പാകിസ്താന്‍ വ്യക്തമാക്കാറില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവങ്ങളാണ് ചിത്രീകരിക്കുകയാണ് അവര്‍ ചെയ്യുക. കാര്‍ഗില്‍ യുദ്ധ സമയത്ത് ഇന്ത്യ വ്യക്തമായ തെളിവ് നിരത്തിയിട്ടുപോലും കൊല്ലപ്പെട്ടവര്‍ പാക് സൈനികരാണെന്നകാര്യം അംഗീകരിക്കാന്‍ ആരാജ്യം തയ്യാറായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Army

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ കര്‍ശനമായ നിലപാടാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ സൈന്യം സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത സംഭവത്തിന് പിന്നാലെ നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Indian army kills 138 Pakistan soldiers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്