വീണ്ടും പ്രകോപനം!!തട്ടിക്കൊണ്ട് പോയ സൈനികനെ ഭീകരര്‍ വധിച്ചു!! കശ്മീര്‍ പുകയുന്നു!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജമ്മുകശ്മീരില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ട്‌പോയ സൈനിക ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ നിന്നാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.

വെടിയുണ്ടകള്‍ പതിച്ച നിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ലെഫ്റ്റനാന്‍റ് ഉമര്‍ ഫയാസാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ഭീകരര്‍ തട്ടിക്കൊണ്ട് പോയിരുന്നതായി വിവരങ്ങള്‍ ഉണ്ടായിരുന്നു.

soldier

അടുത്തിടെയായിരുന്നു ഉമര്‍ സൈന്യത്തില്‍ ചേര്‍ന്നത്. കുടുംബത്തിലെ ഒരു വിവാഹ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് സൈനികന്‍ ചൊവ്വാഴ്ച കുല്‍ഗാമിലെത്തിയത്. ഇവിടെ സൈനികന്റെ താമസ സ്ഥലത്തു നിന്നാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയതെന്നാണ് കരുതുന്നത്.

soldier2

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കശ്മീരില്‍ സ്ഥിതിഗതികള്‍ വഷളാവുകയാണ്. ഇതിനിടെയാണ് സൈനികനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

soldier3

ആക്രമണത്തിനു പുറമെ പാക് സൈനികര്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഇതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.

ഷോപ്പിയാനില്‍ നിന്ന് ഭീകരരെ തുടച്ചു നീക്കുന്നതിനായി സൈന്യം നടപടി ആരംഭിച്ചിരുന്നു. 3000 സൈനികരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 40 ഓളം സൈനികര്‍ ഷോപ്പിയാനിലുണ്ടെന്ന വിവരങ്ങളെ തുടര്‍ന്നായിരുന്നു നടപടി ആരംഭിച്ചത്.

English summary
An army officer was found dead in Shopian district of south Kashmir on Wednesday, police sources said.
Please Wait while comments are loading...