കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക അട്ടിമറി: മമതയുടെ വാദങ്ങള്‍ പൊളിച്ചടുക്കി സൈന്യം, സര്‍ക്കാരിനയച്ച കത്ത് പുറത്തുവിട്ടു

സര്‍ക്കാരിലെ അതാതു വകുപ്പുകള്‍ക്ക് ഇക്കാര്യം അറിയിച്ചുകൊണ്ട് അയച്ച കത്തുകളാണ് സൈന്യം പുറത്തുവിട്ടത്

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സൈനിക അട്ടിമറി നടക്കുന്നുവെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാദങ്ങള്‍ സൈന്യം പൊളിച്ചടുക്കി. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ടോള്‍ പ്ലാസകളില്‍ പണം ശേഖരിക്കുന്നതിനായി സൈന്യത്തെ വിന്യസിച്ചെന്ന മമതയുടെ വാദം തള്ളി സൈന്യം. കൊല്‍ക്കത്ത പൊലീസുമായി ചേര്‍ന്നാണ് സൈനിക വിന്യാസം നടത്തിയതെന്നും സൈന്യം വെള്ളിയാഴ്ച വ്യക്തമാക്കി.

പശ്ചിമ ബംഗാള്‍ സര്‍ക്കാരിലെ അതാതു വകുപ്പുകള്‍ക്ക് ഇക്കാര്യം അറിയിച്ചുകൊണ്ട് അയച്ച കത്തുകളാണ് സൈന്യം പുറത്തുവിട്ടത്. നോട്ട് നിരോധനത്തില്‍ സര്‍ക്കാരിനെതിരെ നിലപാടെടുത്തതുകൊണ്ട് സൈന്യം ടോള്‍ പിരിവിനായി ടോള്‍ പ്ലാസകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു മമതയുടെ ആരോപണം. ഇതോടെയാണ് വസ്തുകളും തെളിവുകളും പുറത്തുവിട്ട് സൈനിക മേധാവി രംഗത്തെത്തിയിട്ടുള്ളത്.

ആരോപണം അടിസ്ഥാന രഹിതം

ആരോപണം അടിസ്ഥാന രഹിതം

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ എതിര്‍ത്ത് പ്രതിപക്ഷത്തിനൊപ്പം നിന്നതിനുള്ള പ്രതികാരമായാണ് സംസ്ഥാനത്തെ ദേശീയ പാതകളില്‍ ടോള്‍ പിരിയ്ക്കുന്നതിനായി സൈന്യത്തെ വിന്യസിച്ചതെന്നായിരുന്നു മമത കേന്ദ്രത്തിനെതിരെ ഉന്നയിച്ച ആരോപണം.

കത്തിന്റെ പകര്‍പ്പ്

കത്തിന്റെ പകര്‍പ്പ്

ബംഗാള്‍ ഏരിയ കമ്മാന്‍ഡിംഗ് ഓഫീസര്‍ മേജര്‍ ജനറല്‍ സുനില്‍ യാദവാണ് വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിലെ വിവിധ വകുപ്പുകളെ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നതായി വ്യക്തമാക്കിയത്. സൈനിക വിന്യാസം നടത്തുന്നതിന് ഒരാഴ്ച മുമ്പ് നവംബര്‍ 24നാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്തയച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഭാരത് ബന്ദിനെത്തുടര്‍ന്ന്

ഭാരത് ബന്ദിനെത്തുടര്‍ന്ന്

പശ്ചിമബംഗാളിലെ ലോക്കല്‍ പൊലീസുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സൈനിക വിന്യാസം നേരത്തെ നവംബര്‍ 27, 28 തിയ്യതികളിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെയാക്കി മാറ്റി നിശ്ചയിക്കുകയായിരുന്നു. നവംബര്‍ എട്ടിന് ഭാരത ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ഒന്നും അസ്വാഭ്വാവികമല്ല

ഒന്നും അസ്വാഭ്വാവികമല്ല

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യം പതിവുപോലെ നടത്തുന്ന സൈനിക വിന്യാസമാണ് പശ്ചിമ ബംഗാളില്‍ നടന്നതെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിലും അദ്ദേഹം മമതാ ബാനര്‍ജിയുടെ വാദങ്ങള്‍ തള്ളിക്കളഞ്ഞ് രംഗത്തെത്തി.

ചുതമല നിര്‍വ്വഹിക്കാന്‍

ചുതമല നിര്‍വ്വഹിക്കാന്‍

ദേശീയ പാതകള്‍, പാലങ്ങള്‍ എന്നിവ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ കണക്ക് ശേഖരിക്കുന്നതിന് വേണ്ടിയാണ് ടോള്‍ ബൂത്തുകളില്‍ നിലയുറപ്പിച്ചതെന്നാണ് സൈന്യം നല്‍കിയ വിശദീകരണം. അടിയന്തര സാഹചര്യങ്ങളില്‍ ഈ കണക്ക് ശേഖരിക്കേണ്ടത് അനിവാര്യമാണെന്നും സൈന്യത്തിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

 ചരക്കു വാഹനങ്ങളെക്കുറിച്ച്

ചരക്കു വാഹനങ്ങളെക്കുറിച്ച്

ചരക്ക് വാഹനങ്ങളെക്കുറിച്ചുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റ ലഭിക്കുന്നതിന് വേണ്ടി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം സൈനിക വിന്യാസം നടത്താറുണ്ട്. ഓപ്പറേഷന്‍ നടക്കുമ്പോള്‍ അതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ കണക്ക് ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ സൈനിക വിന്യാസം നടത്താറുള്ളതെന്ന് വിംഗ് കമാന്‍ഡര്‍ എസ് എസ് ബിര്‍ദി പറഞ്ഞു.

അനാവശ്യവിവാദങ്ങള്‍

അനാവശ്യവിവാദങ്ങള്‍

സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളില്‍ സൈന്യം നിലയുറപ്പിച്ചതിനെ തുടര്‍ന്ന് പ്രതിഷേധിച്ച മമത വ്യാഴാഴ്ച രാത്രി സെക്രട്ടറിയറ്റിനുള്ളില്‍ സ്വയം പൂട്ടിയിട്ട് കഴിച്ചുകൂട്ടുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടോള്‍ബൂത്തുകളിലെ സൈനിക സാന്നിധ്യത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറി ബാസുദേവ് ബാനര്‍ജി വഴി കേന്ദ്രത്തിന് പരാതി സമര്‍പ്പിക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.

English summary
Mamata Banerjee's claim of “military coup” stood exposed on Friday when the Army rejected the West Bengal Chief Minister's allegations that its personnel were deployed at toll plazas without informing the state government and were collecting money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X