കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികളുടെ ഭീഷണി; മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്ക് പ്രത്യേക സുരക്ഷ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പാക് തീവ്രവാദി സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ടൈംസ് നൗ ന്യൂസ് ചാനലിലെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കിയേക്കും. വൈ കാറ്റഗറി പ്രകാരം 20 സുരക്ഷാ ഗാര്‍ഡുകള്‍ ഗോസ്വാമിക്കൊപ്പം ഉണ്ടാകും. കൂടാതെ രണ്ട് സെക്യൂരിറ്റ് ഓഫീസര്‍മാരും ഗോസ്വാമിയുടെ സുരക്ഷാസംഘത്തിലുണ്ടാകും.

രണ്ടുതരത്തിലുള്ള സുരക്ഷയാണ് സര്‍ക്കാര്‍ വ്യക്തികള്‍ക്ക് നല്‍കിവരുന്നത്. ഒന്ന് ഉയര്‍ന്ന സ്ഥാനങ്ങളിലുള്ളവര്‍ക്കും മറ്റൊന്ന് ഭീഷണിയുടെ പശ്ചാത്തലത്തിലും. ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഭീഷണിയുള്ളവര്‍ക്ക് സുരക്ഷ നല്‍കുക. ഇത്തരത്തിലാണ് അര്‍ണബ് ഗോസ്വാമിക്കും സുരക്ഷ ലഭിച്ചത്.

arnab

ടൈസ് നൗ ചാനലിലെ പരാമര്‍ശത്തെ തുടര്‍ന്ന് അര്‍ണബ് ഗോസ്വാമിക്ക് തീവ്രവാദി ഭീഷണിയുണ്ടെന്ന് ഐബി റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി ആഭ്യന്തരമന്ത്രിയുടെ ഓഫീസ് പറയുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദി സംഘടനയാണ് ഭീഷണി മുഴക്കിയതെന്നും ഓഫീസ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചു.

അര്‍ണബിന് സുരക്ഷ നല്‍കാന്‍ മഹാരാഷ്ട്ര പോലീസിനോടാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിക്കുക. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ണബിനെ മഹാരാഷ്ട്രയിലെ സുരക്ഷാ ഗാര്‍ഡുകള്‍ അനുഗമിക്കും. സീ ന്യൂസിന്റെ സുധീര്‍ ചൗധരി, സമാചാര്‍ പ്ലസിന്റെ ഉമേഷ് കുമാര്‍, അസ്വിനി കുമാര്‍ ചോപ്ര തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്കും നേരത്തെ പ്രത്യേക സുരക്ഷ ലഭിച്ചിരുന്നു.

English summary
Arnab Goswami to get security cover over threat from Pak-based terror groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X