Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷാ കാര്യങ്ങളില്‍ ദില്ലി പോലീസ് പരാജയമാണെന്ന് കെജ്രിവാള്‍

ദില്ലി: തലസ്ഥാന നഗരിയില്‍ നടക്കുന്ന കൂട്ടബലാത്സംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കഴിഞ്ഞ ദിവസമാണ് കെജ്രിവാള്‍ രംഗത്തു വന്നത്. 24 മണിക്കൂറിനുള്ളില്‍ വീണ്ടും നടന്ന ആക്രമങ്ങളില്‍ ദില്ലി പോലീസിനെയാണ് കുറ്റപ്പെടുത്തുന്നത്. പോലീസിന്റെ അനാസ്ഥായാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുന്നതിന് പുറകില്‍ എന്നാണ് ദില്ലി മുഖ്യമന്ത്രി പറയുന്നത്.

മോദി സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പോലീസിനെ ദില്ലിയുടെ സുരക്ഷാ കാര്യങ്ങളില്‍ പരാജയം മാത്രാമാണ് എന്നാണ് കെജ്രിവാള്‍ പറഞ്ഞു. 24 മണിക്കൂറുനുള്ളില്‍ ദില്ലിയില്‍ രണ്ടു കുട്ടികള്‍ വീണ്ടും ക്രൂരമായ പീഡനത്തിന് ഇരയായി. നന്‍ഗ്ലോയ്,ആനന്ദ് വിഹാര്‍ എന്നിവിടങ്ങളിലാണ് വീണ്ടും പീഡനപരമ്പര അരങ്ങേറിയത്.

arvind-kejriwal

ഒരാഴ്ച മുമ്പായിരുന്നു അഞ്ചും രണ്ടും വയസ്സുള്ള കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്. ട്വിറ്ററില്‍ മോദിക്കെതിരെ വിമര്‍ശനം നടത്തിയ കെജ്രിവാള്‍ ഇന്ന് ദില്ലി പോലീസിനെത്തിരെയാണ് വിമര്‍ശനമുന്നയിച്ചിട്ടുള്ളത്.

വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികള്‍ ഒന്നും ഇതുവരെയും മോദി പറഞ്ഞിട്ടില്ല. ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുത് എന്ന നിര്‍ദേശവും മോദിക്ക് കെജ്രിവാള്‍ നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+