കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ മാനസിക നില നഷ്ടപ്പെട്ടു; ധ്യാനത്തിന് പോകുന്നതാണ് ഉചിതമെന്ന് കേന്ദ്ര മന്ത്രി

പഞ്ചാബിലെ ജനങ്ങള്‍ ആാം ആദ്മി പാര്‍ട്ടിയെ ഉപേക്ഷിച്ചെന്നും, അരവിന്ദ് കെജ്രിവാള്‍ തന്റെ ചുറുചുറുക്ക് ദില്ലിയില്‍ കാണിക്കട്ടെയെന്നും ഹര്‍സിമ്രത് പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്രിവാളിന്റെ മാനസിക നില നഷ്ടപ്പെട്ടുവെന്ന് കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍. ഉടന്‍ തന്നെ ധ്യാനത്തിന് പോകുകയായിരിക്കും ഉചിതമെന്നും അവര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിനുപിന്നാലെ പഞ്ചാബിലും തെരഞ്ഞെടുപ്പില്‍ ക്രത്രിമത്വം കാണിച്ചാണ് പാര്‍ട്ടികള്‍ അധികാരത്തിലെത്തിയതെന്ന് കെജ്രിവാള്‍ വിമര്‍ശിച്ചിരുന്നു.

ഇതിന് മറുപടിയായായണ് ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ പരാമര്‍ശം. ആം ആദ്മി പാര്‍ട്ടിയ്ക്ക് പഞ്ചാബില്‍ ലഭിച്ച മൃഗീയമായ തോല്‍വിയില്‍ അരവിന്ദ് കെജ്രിവാളിന് മാനസിക നില നഷ്ടപ്പെട്ടുവെന്നാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ അഭിപ്രായപ്പെട്ടത്. പഞ്ചാബിലെ ജനങ്ങള്‍ ആാം ആദ്മി പാര്‍ട്ടിയെ ഉപേക്ഷിച്ചെന്നും, അരവിന്ദ് കെജ്രിവാള്‍ തന്റെ ചുറുചുറുക്ക് ദില്ലിയില്‍ കാണിക്കട്ടെയെന്നും ഹര്‍സിമ്രത് പറഞ്ഞു.

ഹര്‍സിമ്രത് കൗര്‍ ബാദല്‍

ഹര്‍സിമ്രത് കൗര്‍ ബാദല്‍

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചപ്പോള്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയാന്‍ അരവിന്ദ് കെജ്രിവാള്‍ മുതിര്‍ന്നില്ലെന്നും, ഇപ്പോള്‍ അദ്ദേഹത്തിന്റെ മാനസിക നില തകരാറിലായതുകൊണ്ടാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു.

 ഫലം അട്ടിമറിച്ചു

ഫലം അട്ടിമറിച്ചു

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം കാണിച്ചാണ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന ആക്ഷേപം അരവിന്ദ് കെജ്രിവാള്‍ ഉന്നയിച്ചിരുന്നു.

 ദില്ലി തദ്ദേശ തിരഞ്ഞെടുപ്പ്

ദില്ലി തദ്ദേശ തിരഞ്ഞെടുപ്പ്

ദില്ലിയില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന ആവശ്യം ചൂണ്ടിക്കാട്ടി കെജ്രിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

 തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കുപകരം രഹസ്യ ബാലറ്റ് ഉപയോഗിക്കണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം.

English summary
Union Minister Harsimrat Kaur Badal today advised Arvind Kejriwal to go for 'vipassana' instead of casting aspersions on the reliability of EVMs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X