കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നു എന്ന് അരവിന്ദ് കെജ്രിവാള്‍

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നു എന്ന് അരവിന്ദ് കെജ്രിവാള്‍. ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നു എന്ന ഭയത്തില്‍ ജഡ്ജിമാര്‍ ഫോണിലുള്ള സംസാരം പോലും ഒഴിവാക്കുകയാണെന്നും താന്‍ നേരിട്ടറഞ്ഞ കാര്യമാണെന്നും സംഭവം സത്യ മാണെങ്കിലും അല്ലെങ്കിലും ഇത്തരത്തിലൊരും ഭീതി ജഡ്ജിമാര്‍ക്കിടയില്‍ പരന്നിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

ദില്ലി ഹൈക്കോടതിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കെജ്രിവാളിന്റെ ആരോപണത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തള്ളികളഞ്ഞു.

kejriwal

ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ചും കെജ്രിവാള്‍ ആരോപണം ഉന്നയിച്ചു. പുതിയ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച പേരുകള്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടും ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ജഡ്ജിമാര്‍ ഇല്ലാതെ കോടതി അടച്ചിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് ചീഫ് ജസ്റ്റിസ് ടിഎസ് ഠാകൂര്‍ പറഞ്ഞിരുന്നു.

English summary
Arvind Kejriwal's stunning allegation at an event attended by Prime Minister Narendra Modi that judges' phones are being tapped, was emphatically denied by the government at the same platform on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X