കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് കെജ്രിവാള്‍; ബിജെപി പറ്റിക്കുന്നു, അവര്‍ നടപ്പാക്കില്ല

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഏകവിസിവില്‍ കോഡ് നടപ്പാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എകസിവില്‍ കോഡ് നടപ്പാക്കുമെന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ബിജെപിയുടെത് വ്യാജ വാഗ്ദാനമാണ്. അവര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു....

1

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. വിവാദ വിഷയങ്ങളാണ് ബിജെപി ചര്‍ച്ചയാക്കുന്നത്. കോണ്‍ഗ്രസായിരുന്നു പ്രധാന പ്രതിപക്ഷത്ത്. എന്നാല്‍ അടുത്ത കാലത്തായി എഎപി കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. ബിജെപിയെ പോലെ വിവാദ വിഷയങ്ങളിലാണ് എഎപിയും ശ്രദ്ധ പതിപ്പിക്കുന്നത്. ഇന്ത്യന്‍ കറന്‍സിയില്‍ ലക്ഷ്മി ദേവിയുടെ ചിത്രം വയ്ക്കണമെന്ന കെജ്രിവാളിന്റെ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു.

2

ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് ഗുജറാത്തില്‍ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണിപ്പോള്‍. കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. തൊട്ടുപിന്നാലെയാണ് ഗുജറാത്തിലെത്തിയ കെജ്രിവാള്‍ ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്.

3

ബിജെപി ജനങ്ങളെ കബളിപ്പിക്കുകയാണ്. അവര്‍ ഏകസിവില്‍കോഡ് നടപ്പാക്കില്ല. ഇതേ വാഗ്ദാനം അവര്‍ ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടന്ന വേളയില്‍ നല്‍കിയിരുന്നു. ഇതുവരെ നടപ്പാക്കിയില്ല. ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഇപ്പോള്‍ ഒരു ചലനവുമില്ലെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഗുജറാത്തിലും ഒരു കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കമ്മിറ്റി വീട്ടില്‍ പോകുമെന്നും കെജ്രിവാള്‍ പരിഹസിച്ചു.

4

ഗുജറാത്തിലെ ഭാവ്ഗനഗറില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് കെജ്രിവാള്‍ പറഞ്ഞത്. ഭരണഘടനയുടെ 44ാം ആര്‍ട്ടിക്കിളില്‍ ഇതിന് വേണ്ടി ശ്രമിക്കണം എന്ന് പറയുന്നുണ്ട്. എല്ലാ സമുദായങ്ങളുമായും ചര്‍ച്ച നടത്തിയ ശേഷമാകണം ഏകസിവില്‍കോഡ് നടപ്പാക്കേണ്ടത്. എല്ലാവരുടെയും അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞു.

5

മധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലും ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ ഭരിക്കുന്നുണ്ട്. എന്തുകൊണ്ട് ഈ രണ്ടു സംസ്ഥാനങ്ങളിലും ഏകസിവില്‍കോഡ് നടപ്പാക്കിയില്ല. ബിജെപി നല്‍കുന്നത് വ്യാജ വാഗ്ദാനമാണ്. അവര്‍ ഇന്ത്യയില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയാണോ എന്നും കെജ്രിവാള്‍ ചോദിച്ചു.

6

കെജ്രിവാള്‍ വര്‍ഗീയ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചയാകുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയത്തോടെയാണ് കാണുന്നത്. ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഇന്ത്യന്‍ കറന്‍സിയില്‍ ചേര്‍ക്കണമെന്നും അങ്ങനെ ചെയ്താല്‍ രൂപയുടെ മൂല്യം മെച്ചപ്പെടുമെന്നും കഴിഞ്ഞ ദിവസം കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതോടെ വിഷയം സജീവ ചര്‍ച്ചയായിട്ടുണ്ട്.

മിന്നല്‍ വേഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓട്ടം!! പോലീസുകാരെ പോലും പിന്നിലാക്കി... വൈറല്‍ വീഡിയോമിന്നല്‍ വേഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓട്ടം!! പോലീസുകാരെ പോലും പിന്നിലാക്കി... വൈറല്‍ വീഡിയോ

7

അതേസമയം, ഏകസിവില്‍കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ലഭിക്കാന്‍ വേണ്ടിയുള്ള ബിജെപിയുടെ വിദ്യയാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിനാണ് നിയമം നടപ്പാക്കുന്നതില്‍ പ്രധാന റോള്‍. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപി ഏകസിവില്‍കോഡ് നടപ്പാക്കുന്നത് ചര്‍ച്ചയാക്കി വരികയാണ്.

കങ്കണ റണാവത്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു; പക്ഷേ... തുറന്നുപറഞ്ഞ് ജെപി നദ്ദകങ്കണ റണാവത്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു; പക്ഷേ... തുറന്നുപറഞ്ഞ് ജെപി നദ്ദ

English summary
Arvind Kejriwal says Uniform Civil Code Should Be Made With The Consent Of All Communities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X