Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്‍ ഖാന്റെ കുറ്റം അത് മാത്രം, അനുഭവിക്കുന്നത് ഷാരൂഖിന്റെ മകനായത് കൊണ്ടെന്ന് ദിഗ് വിജയ് സിംഗ്

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ പിന്തുണച്ച് ദിഗ് വിജയ് സിംഗ്. കേസില്‍ ഇരയാക്കപ്പെട്ടിരിക്കുകയാണ് ആര്യന്‍. സൂപ്പര്‍ താരമായ ഷാരൂഖിന്റെ മകനായത് കൊണ്ട് മാത്രമാണ് ഇത് സംഭവിക്കുന്നതെന്നും ദിഗ് വിജയ് സിംഗ് ആരോപിച്ചു. വളരെ സങ്കടകരമായ കാര്യമാണിത്. എന്താണ് അവന്‍ ചെയ്ത കുറ്റം. ആര്യനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ അഞ്ച് ഗ്രാം മയക്കുമരുന്ന് കൈവശം വെച്ചു. മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ച ടണ്‍കണക്കിന് ഹെറോയിനെ കുറിച്ച് അപ്പോള്‍ എന്ത് പറയണം. ആരാണ് കുല്‍ദീപ് സിംഗ്? എന്‍സിബിയും ഇപ്പോള്‍ കേസന്വേഷിക്കുന്ന എന്‍ഐഎയും ഇതേ കുറിച്ച് പറയുമോ എന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു.

1

അതേസമയം ആര്യന്‍ മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്ന് നേരത്തെ എന്‍സിബി കോടതിയില്‍ പറഞ്ഞതാണ്. എന്നാല്‍ മയക്കുമരുന്ന് സംഘവുമായി ആര്യന് ബന്ധമുണ്ടെന്നും, മയക്കുമരുന്ന് വാങ്ങിയിട്ടുണ്ടെന്നും എന്‍സിബി പറയുന്നു. അതുകൊണ്ട് ജാമ്യത്തെ എന്‍സിബി കോടതിയില്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഇതേ ആവേശം ഗുജറാത്ത് തുറമുഖത്ത് നിന്ന് പിടിച്ച 21000 കോടിയുടെ ഹെറോയിന്‍ വേട്ടയില്‍ കാണിക്കുന്നില്ലെന്നാണ് പരാതി. ബിജെപിക്ക് ഷാരൂഖുമായുള്ള പ്രശ്‌നങ്ങളാണ് ആര്യനെ വേട്ടയാടുന്നതിന് പിന്നിലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നത്. എന്‍സിബിയുടെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കും ആരോപിക്കുന്നുണ്ട്.

ദിഗ് വിജയ് സിംഗിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കാനാണ് ബിജെപി ദിഗ് വിജയ് സിംഗിനോട് ആവശ്യപ്പെട്ടത്. കോടതി വിധി വരുന്നതിന് മുമ്പ് തന്നെ വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ദിഗ് വിജയ് സിംഗെന്ന് ബിജെപി കുറ്റപ്പെടുത്തി. ആര്യന്‍ ഖാനെ രക്ഷിക്കാനായി സിംഗ് തന്നെ വന്നിരിക്കുകയാണ്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ പറയുന്നത് കോടതിയലക്ഷ്യമാവും. എന്‍സിബി വസ്തുതകള്‍ അന്വേഷിക്കുകയാണ്. എന്നാല്‍ ദിഗ് വിജയ് സിംഗ് അതിന്റെ വിധി ഇപ്പോഴേ പ്രസ്താവിച്ച് കഴിഞ്ഞു. പ്രീണന രാഷ്ട്രീയം ഉപയോഗിച്ച് എത്ര കാലം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവുമെന്നും മധ്യപ്രദേശ് ബിജെപി ചോദിച്ചു.

സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മയും ദിഗ് വിജയ് സിംഗിനെതിരെ രംഗത്ത് വന്നു. അദ്ദേഹം നിയമവ്യവസ്ഥതിയില്‍ വിശ്വസിക്കാന്‍ തയ്യാറാവണം. കോണ്‍ഗ്രസും ദിഗ് വിജയ് സിംഗും നിയമത്തെ എപ്പോഴും ദുരുപയോഗം ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങളില്‍ അവര്‍ വിശ്വസിക്കുന്നുണ്ട്. വിശ്വാസത്തിന്റെ പേരില്‍ അല്ല നിയമം ഒരു കാര്യവും പരിഗണിക്കുന്നത്. ഇത് ഹിന്ദു-മുസ്ലീം വിഷയമല്ല. ദിഗ് വിജയ് സിംഗ് സ്വന്തം മനോനില മാറ്റണം. ഷാരൂഖ് ഖാനുമായോ ആര്യനുമായോ ആര്‍ക്കും വ്യക്തിവൈരാഗ്യമില്ല. കാരണം ജനങ്ങള്‍ ഷാരൂഖിന്റെ സിനിമകള്‍ കണ്ടാണ് അദ്ദേഹത്തെ താരമാക്കിയതെന്നും രാമേശ്വര്‍ ശര്‍മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+