കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മന്ത്രിസഭയിലേക്ക് സര്‍പ്രൈസുകള്‍.... കൃഷി മന്ത്രി സ്ഥാനത്തേക്ക് അശോക് ഗുലാത്തി എത്തും!!

Google Oneindia Malayalam News

ദില്ലി: മോദി മന്ത്രിസഭയില്‍ ഇത്തവണ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് സൂചന. മന്ത്രിമാര്‍ ആരൊക്കെയാണെന്ന കാര്യം ഉന്നത നേതൃത്വത്തിന് പോലും അറിവില്ല. അമിത് ഷായും നരേന്ദ്ര മോദിയും ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ തീരുമാനങ്ങളൊക്കെ രഹസ്യമാണ്. രാഷ്ട്രീയ മേഖലയില്‍ നിന്നല്ലാത്തവരും മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നാണ് സൂചനകള്‍.

കേരളത്തില്‍ നിന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സിവി ആനന്ദബോസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നരേന്ദ്ര മോദി തീരുമാനിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതുപോലെ കൃഷി മന്ത്രി സ്ഥാനത്തേക്ക് അപ്രതീക്ഷിത മാറ്റം വരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പദ്മശ്രീ ജേതാവായ ഒരാള്‍ എത്തുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സൂചനകള്‍.

മോദിയുടെ തീരുമാനം

മോദിയുടെ തീരുമാനം

കേന്ദ്ര മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ വേണമെന്നാണ് മോദി ആഗ്രഹിക്കുന്നത്. അതിന് പുറമേ സുപ്രധാന വകുപ്പില്‍ മോദിയുടെ അടുപ്പക്കാരാണ് ഉണ്ടാവുക. ആഭ്യന്തര വകുപ്പ് അമിത് ഷായ്ക്ക് ലഭിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. പ്രതിരോധ വകുപ്പ് രാജ്‌നാഥ് സിംഗിന് ലഭിച്ചേക്കും. നിര്‍മലാ സീതാരാമന് ആഭ്യന്തരമോ ധനവകുപ്പോ ലഭിച്ചേക്കും. പിയൂഷ് ഗോയല്‍ ധനവകുപ്പില്‍ താല്‍പര്യപ്പെടുന്നതിനാല്‍ അദ്ദേഹത്തിന് ആ വകുപ്പ് നല്‍കാനാണ് സാധ്യത.

മാറ്റങ്ങള്‍ നിരവധി

മാറ്റങ്ങള്‍ നിരവധി

കഴിഞ്ഞ മന്ത്രിസഭ അഴിച്ചുപണിയാനുള്ള പ്രധാന കാരണം, പല മന്ത്രിമാരും വേണ്ടത്ര മികവിലേക്കുയര്‍ന്നില്ല എന്ന കാരണത്താണ്. മുന്‍നിരയിലുള്ള മന്ത്രിമാരൊക്കെ മികച്ച പ്രകടനം നടത്തിയപ്പോള്‍ ബാക്കി ഉള്ളവരൊക്കെ മോശമാക്കി എന്നാണ് മോദിയുടെ വിമര്‍ശനം. കാര്‍ഷിക വകുപ്പൊക്കെ അതില്‍ ഉള്‍പ്പെടുന്നതാണ്. അടിസ്ഥാന സൗകര്യ വികസന വകുപ്പിലും മാറ്റങ്ങള്‍ ഉണ്ടാവും. പക്ഷേ മോദി സര്‍ക്കാര്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്നത് കാര്‍ഷിക വകുപ്പിലാണ്.

എന്തുകൊണ്ട് കാര്‍ഷിക വകുപ്പ്

എന്തുകൊണ്ട് കാര്‍ഷിക വകുപ്പ്

കാര്‍ഷിക വകുപ്പിന് പ്രത്യേക ശ്രദ്ധ വേണമെന്നും, അതുകൊണ്ട് അതില്‍ അഗ്രഗണ്യനായ ഒരാളെ മന്ത്രിയാക്കാനാണ് മോദിയുടെ തീരുമാനം. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക പ്രക്ഷോഭവും, മിനിമം താങ്ങുവിലയും അടക്കം കാര്‍ഷിക മേഖല പ്രക്ഷുബ്ദധമായിരുന്നു. അടിയന്തരമായി ഇത് പരിഹരിച്ചില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടും. ഇത് രാജ്യസഭയില്‍ അടക്കം പാര്‍ട്ടിക്ക് തിരിച്ചടിയാവും. അതുകൊണ്ട് കര്‍ഷക പ്രശ്‌നങ്ങളാണ് ആദ്യ പരിഗണന മോദി നല്‍കുന്നത്.

വരുന്നത് പദ്മശ്രീ ജേതാവ്

വരുന്നത് പദ്മശ്രീ ജേതാവ്

കാര്‍ഷിക മന്ത്രി സ്ഥാനത്തേക്ക് പുതിയ ഒരാള്‍ എത്തുമെന്ന് ദില്ലിയില്‍ നിന്ന് സൂചനയുണ്ട്. മുന്‍ സര്‍ക്കാരിലെ മന്ത്രി രാധാ മോഹന്‍ സിംഗിന്റെ പ്രകടനം ദയനീയമായിരുന്നു. വന്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. അശോക് ഗുലാത്തിയെയാണ് മോദി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നേരത്തെ സര്‍പ്രൈസ് പ്രഖ്യാപനങ്ങള്‍ കൊണ്ട് മോദി പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. ഇതും അത്തരമൊരു തീരുമാനമായിരിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച കാര്‍ഷിക സാമ്പത്തികശാസ്ത്രജ്ഞന്‍മാരിലൊരാളാണ് ഗുലാത്തി.

ആരാണ് അശോക് ഗുലാത്തി

ആരാണ് അശോക് ഗുലാത്തി

കാര്‍ഷിക ചെലവുകള്‍ വിലയും പഠിക്കാനുള്ള കമ്മീഷന്റെ മുന്‍ ചെയര്‍മാനായിരുന്നു അശോക് ഗുലാത്തി. താങ്ങുവില നിരവധി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വര്‍ധിപ്പിക്കാന്‍ കാരണമായത് ഗുലാത്തിയുടെ നയങ്ങളാണ്. നിലവില്‍ ഇന്‍ഫോസിസിന്റെ കാര്‍ഷിക കൗണ്‍സിലിന്റെ ചെയര്‍ പ്രൊഫസറാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ നീതി ആയോഗിന്റെ കീഴിലുള്ള കാര്‍ഷിക മേഖലയ്ക്കായുള്ള ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് അദ്ദേഹം. കാര്‍ഷിക മേഖലയില്‍ പരിചിത മുഖം കൂടിയാണ് അദ്ദേഹം.

കോണ്‍ഗ്രസ് പൊളിയും

കോണ്‍ഗ്രസ് പൊളിയും

കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ കുറച്ച് സ്വാധീനം ചെലുത്തുന്നത് കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ്. എന്നാല്‍ ഗുലാത്തിയുടെ നിയമനം ഇതിനെ പൊളിക്കാന്‍ സഹായിക്കുമെന്ന് മോദിക്ക് ഉറപ്പാണ്. അതേസമയം അമിത് ഷായുമായി നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളത്. ആര്‍എസ്എസിനും അദ്ദേഹത്തില്‍ താല്‍പര്യമുണ്ട.് ഇന്ത്യയിലെ 23 കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കണമെന്ന ഗുലാത്തിയും നിര്‍ദേശം കാര്‍ഷിക മേഖലയില്‍ വലിയ ആരാധകരുണ്ടാക്കിയിരുന്നു.

ഇനിയും സര്‍പ്രൈസ്

ഇനിയും സര്‍പ്രൈസ്

സര്‍പ്രൈസുകള്‍ ഇനിയും ഉണ്ടാവുമെന്നാണ് മോദി നല്‍കുന്ന സൂചന. കേരളത്തില്‍ നിന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സിവി ആനന്ദബോസിനെ പരിഗണിക്കുന്നതും ഇതിന്റെ ഭാഗമാണ്. സുരേഷ് ഗോപിക്കും സാധ്യതയുണ്ട്. അതേസമയം ബംഗാള്‍, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരെ മന്ത്രിസഭയില്‍ എത്തിക്കാന്‍ മോദി പ്ലാന്‍ ചെയ്യുന്നുണ്ട്. ജെഡിയു, എല്‍ജെപി, എന്നിവരും മന്ത്രിസഭയില്‍ ഉണ്ടാവും. രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ ഇത്തവണ മന്ത്രിയാവും.

കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍

English summary
ashok gulati may become agriculture minister in modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X