അസമിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇവിഎം; നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
ഗുവാഹത്തി: അസം നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് ഇവിഎം കണ്ടെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആരോപണം. പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നാണ് ഇവിഎമ്മുകള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി.

പരാതികള്‍ പരിഹരിക്കാന്‍ പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ഇവിഎമ്മുകളുടെ ഉപയോഗം പുനര്‍നിര്‍ണയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാട്ടുകാരാണ് കാര്‍ തടഞ്ഞ് നിര്‍ത്തി കാര്‍ പരിശോധിച്ചത്. ഈ സമയത്ത് ഡിക്കിയില്‍ നിന്ന് ഇവിഎം കണ്ടെത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ പുറത്തുവിട്ടിട്ടുണ്ട്.
Breaking : Situation tense after EVMs found in Patharkandi BJP candidate Krishnendu Paul’s car. pic.twitter.com/qeo7G434Eb
— atanu bhuyan (@atanubhuyan) April 1, 2021
അതേസമയം, കൃത്രിമത്തിലൂടെ മാത്രമേ ബിജെപിക്ക് വിജയിക്കാനാവൂ എന്ന മനസിനാക്കിയാണ് ഈ നീക്കങ്ങള്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു. രതബാരി സീറ്റിലെ പോളിംഗ് സ്റ്റേഷന്‍ 149 ലെ ഇവിഎം ആണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഇവിടത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications