കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് പരിപാടിക്ക് അസമില്‍ എത്തിയ ബിജെപി നേതാവിനെ ജനം പൊതിരെ തല്ലി! വീഡിയോ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
BJP നേതാവിനെ തല്ലിയോടിച്ച് ജനങ്ങൾ | News Of The Day | Oneindia Malayalam

ദേശീയ പൗരത്വ ബില്ലില്‍ തട്ടി ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉയരുന്നത്. ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലേങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിവരമറിയുമെന്നാണ് സഖ്യകക്ഷികള്‍ അടക്കം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ബില്ല് സഭയില്‍ അവതരിപ്പിച്ച പിന്നാലെ ഒറ്റ ബിജെപി നേതാക്കളെ പോലും അസമില്‍ കാലുകുത്തിക്കില്ലെന്ന് ജനങ്ങള്‍ വ്യക്തമാക്കിയിരുന്നു.

മോദി സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലേങ്കിലും പറഞ്ഞ കാര്യം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് നാട്ടുകാര്‍. അസമില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി അധ്യക്ഷനെ ജനം പൊതിരെ തല്ലി. ക്രൂരമര്‍ദ്ദനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 വാളെടുത്ത് സഖ്യകക്ഷികള്‍

വാളെടുത്ത് സഖ്യകക്ഷികള്‍

കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ട ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുകയാണ് ദേശീയ പൗരത്വ ബില്‍. ബില്‍ അവതരിപ്പിച്ച നടപടിക്കെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ സഖ്യകക്ഷികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

 നിയമസഭയില്‍ ബഹളം

നിയമസഭയില്‍ ബഹളം

ബില്ലില്‍ പ്രതിഷേധിച്ച് അസമില്‍ അസം ഗണ പരിഷത്ത് ബിജെപി ബന്ധം അവസാനിപ്പിച്ചിരുന്നു. അതിന് പിന്നാലെ
മന്ത്രിസഭയില്‍ നിന്ന് മൂന്ന് എജിപി മന്ത്രിമാര്‍ രാജിവെയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭാ യോഗത്തിനിടേയും വിഷയം വന്‍ ബഹളത്തിലാണ് കലാശിച്ചത്.

 പൗരത്വ ബില്‍ കത്തുന്നു

പൗരത്വ ബില്‍ കത്തുന്നു

അസമില്‍ മാത്രമല്ല മേഘാലയ,മിസോറാം, ത്രിപുര, അരുണാചല്‍ പ്രദേശ്, സിക്കിം, നാഗാലാന്‍റ് എന്നിവിടങ്ങളില്‍ നിന്നുള്ള സഖ്യകക്ഷികള്‍ അടക്കം പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് പാര്‍ട്ടികള്‍ മുന്നറിയിപ്പ് നസ്‍കിയിരിക്കുന്നത്.

 ജനങ്ങളുമായി ചര്‍ച്ച നടത്തണം

ജനങ്ങളുമായി ചര്‍ച്ച നടത്തണം

ബില്ല് ജനങ്ങളോട് ചര്‍ച്ച ചെയ്ത് പരിഷ്കരിക്കണമെന്നാണ് നേതാക്കളുടെ എല്ലാം ആവശ്യം. ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ബിജെപി നിലപാട് തിരുത്താന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ബിജെപിയുമായുള്ള ബന്ധം തന്നെ അവസാനിപ്പിക്കുമെന്നും സഖ്യകക്ഷികള്‍ ഭീഷണി തുടരുന്നുണ്ട്.

 സ്ഥിതി വഷളാകും

സ്ഥിതി വഷളാകും

കഴിഞ്ഞ ദിവസം പൗരത്വ ബില്ലില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടികള്‍ യോഗം ചേരുകയും ചെയ്തിരുന്നു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപെടണമെന്നാണ് സഖ്യകക്ഷികളും ആവര്‍ത്തിക്കുന്നത്. നിലപാട് തിരുത്തിയില്ലേങ്കില്‍ അത് സ്ഥിതി വഷളാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 അധ്യക്ഷന് പൊതിരെ തല്ല്

അധ്യക്ഷന് പൊതിരെ തല്ല്

വാക്ക് പാലിക്കാത്ത സര്‍ക്കാരിനേയും പ്രതിനിധികളേയും വെറുതേ വിടാന്‍ നാട്ടുകാര്‍ ഒരുക്കമല്ലെന്ന് തെളിയിക്കുന്ന സംഭവവും കഴിഞ്ഞ ദിവസം അസമില്‍ നടന്നു.
ആര്‍എസ്എസിന്‍റെ പൊതുപരിപാടിക്കെത്തിയ ബിജെപി അധ്യക്ഷനെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലിയിരിക്കുകയാണ്.

 ആര്‍എസ്എസ് പരിപാടിക്കിടെ

ആര്‍എസ്എസ് പരിപാടിക്കിടെ

അസമിലെ തിന്‍സുക്കിയ ജില്ലയില്‍ നിന്നുള്ള ബിജെപി അധ്യക്ഷന്‍ ലാകേശ്വര്‍ മൊറാര്‍ എന്ന നേതാവിനെയാണ് നാട്ടുകാര്‍ കൂട്ടമായി ചേര്‍ന്ന് മര്‍ദ്ദിച്ചത്.ആര്‍എസ്എസിന്‍റെ പോഷക സംഘടനയായ ലോക് ജാഗ്രണ്‍ മഞ്ച് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.

 ആദ്യം കരിങ്കൊടി

ആദ്യം കരിങ്കൊടി

ലാകേശ്വര്‍ എത്തിയപ്പോള്‍ തന്നെ 3000 ത്തോളം വരുന്ന പ്രതിഷേധകര്‍ ലാകേശ്വറിനെ വളഞ്ഞു. പിന്നാലെ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളി തുടങ്ങി. തുടര്‍ന്ന് ലാകേശ്വറിനെ മര്‍ദ്ദിക്കുകയായിരുന്നു.

 സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

മര്‍ദ്ദനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ലാകേശ്വറിനെ തള്ളിയിട്ട് മര്‍ദ്ദിക്കുന്നതും മുടി വലിക്കുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്.കൂടാതെ ലോകേശ്വറിനൊപ്പം എത്തിയ മറ്റ് ബിജെപി അംഗങ്ങളെയും നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു.

 മൂന്ന് പേര്‍ അറസ്റ്റില്‍

മൂന്ന് പേര്‍ അറസ്റ്റില്‍

മര്‍ദ്ദനമേറ്റതോടെ ഉടന്‍ തന്നെ ലോകേശ്വറിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തേയും അസമില്‍ ബില്ലിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
Assam BJP Leader Beaten, Pulled By Hair Amid Citizenship Bill Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X