ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ്, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, നാഗാലാൻഡ് മുഖ്യമന്ത്രി നീഫിയു റിയോ എന്നിവര്‍ സത്യ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്യുന്നു
Himanta Biswa Sarma takes oath as the Chief Minister of Assam. He is being administered the oath by Governor Jagdish Mukhi. BJP national president JP Nadda and other leaders present at the ceremony. pic.twitter.com/1bZQVPlWsd
ബിജെപിക്ക് 60, സഖ്യകക്ഷികളായ അസം ഗണപരിഷത്തിന് ഒമ്പത്, യുപിപിഎല്ലിന് ആറ് എന്നിങ്ങനെയാണ് സീറ്റുനില.
8:39 AM, 10 May
അസമില്‍ 126-ല്‍ 75 സീറ്റുനേടിയാണ് എന്‍.ഡി.എ. സഖ്യം ഭരണം നിലനിര്‍ത്തിയത്.
8:28 AM, 10 May
അസമില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഇന്നലെ നടന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് ഹിമന്ത ബിശ്വ ശര്‍മയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
8:27 AM, 10 May
ബംഗാളില്‍ മമത സര്‍ക്കാറിലെ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
8:27 AM, 10 May
അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
2:22 PM, 7 May
എൻ രംഗസാമി പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
12:56 PM, 7 May
തമിഴ്നാട്
എം.കെ സ്റ്റാലിൻ സെക്രട്ടേറിയറ്റിൽ തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു.
Chennai: MK Stalin takes charge as the Chief Minister of Tamil Nadu at the Secretariat. pic.twitter.com/gbo4MJkNBJ
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി എൻ രംഗസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് സാഹചര്യത്തിൽ ചെറിയ ഒരു ചടങ്ങ് നടത്തിയാണ് രംഗസ്വാമി മൂന്നാം തവണ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി ഇന്ന് അധികാരം ഏൽക്കുന്നത്.
READ MORE
5:59 PM, 1 May
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രമാണ്.
6:01 PM, 1 May
കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുമോ അതോ ഭരണമാറ്റം ഉണ്ടാകുമോ എന്ന ആകാംഷയാണ് നിലവിലുളളത്. ബിജെപി കേരളത്തില്‍ എത്ര സീറ്റുകള്‍ നേടും എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്.
6:03 PM, 1 May
ഇടതുപക്ഷം ഭരണത്തുടര്‍ച്ച ഉറപ്പാക്കും എന്നാണ് ഇതുവരെ പുറത്ത് വന്നിട്ടുളള എക്സിറ്റ് പോളുകളില്‍ മിക്കതും പ്രവചിക്കുന്നത്. ഒരു മുന്നണിക്കും ഭരണത്തുടര്‍ച്ച നല്കി പതിവില്ലാത്ത കേരളം ശീലം മാറ്റുമോ എന്നാണ് അറിയേണ്ടത്.
6:07 PM, 1 May
ഇടതുപക്ഷത്തിന് 120 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്ന സര്‍വേകളുണ്ട്. ഇടതുപക്ഷം വന്‍ ആത്മവിശ്വാസത്തിലാണ്. അതേസമയം യുഡിഎഫ് എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളുന്നു.
5:37 AM, 2 May
കേരളം
കേരളത്തില്‍ 144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് സജ്ജീകരിച്ചിരിക്കുന്നത്.
5:42 AM, 2 May
കേരളമടക്കം അഞ്ചിടത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്
5:44 AM, 2 May
കേരളം
കേരളത്തിൽ റിസര്‍വ് ഉൾപ്പടെ 50496 വീതം ബാലറ്റ് യൂണിറ്റുകളും കണ്ട്രോള് യൂണിറ്റുകളും 54349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.
5:50 AM, 2 May
കേരളം
സംസ്ഥാനത്ത് 957 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 40,771 ബൂത്തുകളിലായി രണ്ട് കോടിയിലധികം വോട്ടുകൾ ഇന്ന് എണ്ണും
5:56 AM, 2 May
കേരളം
അഴീക്കോട് മണ്ഡലം
5:57 AM, 2 May
കേരളം
കേരളം നിയമസഭ ചരിത്രത്തിലെ അധികാര കൈമാറ്റങ്ങള്‍
6:08 AM, 2 May
ആറ് മണിക്ക് സ്ട്രോംഗ് റൂം തുറക്കും. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്ത് വന്നേക്കും. അന്തിമ ഫലം അറിയാൻ ഉച്ച കഴിയും
വോട്ടെണ്ണലിന്റെ ലീഡ് നില തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ എന്ന സോഫ്റ്റ്വെയറിലാണ് ലഭ്യമാകുക.പിന്നീട് വെബ്സൈറ്റിലേക്ക് അപ്ഡേറ്റ് ചെയ്യും
6:31 AM, 2 May
2019 ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ 14 മേശകളാണുണ്ടായിരുന്നത് എന്നാൽ കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം ഉറപ്പാക്കാനായി ഇത്തവണ ഓരോ ഹാളിലും ഏഴ് മേശകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
6:40 AM, 2 May
കേരളം
കേരള നിയമസഭ തിരഞ്ഞെടുപ്പുകളുടെ ചരിത്രം
6:45 AM, 2 May
തമിഴ്നാട്
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ട് മണിയോടെ ആരംഭിക്കും. ചെന്നൈയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍
200 ലധികം സീറ്റുകൾ നേടി പശ്ചിമ ബംഗാളിൽ പാർട്ടി അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി അവകാശപ്പെട്ടു.
As the final phase for the Bengal election gets over, and exit polls start to trickle in, let me put out a little caution - no exit pollster had predicted 18 Lok Sabha seats for the BJP. The best projection was 7!
So whatever the exit polls say, wait for the big numbers on 2nd!
ബംഗാളില്‍ വോട്ടെണ്ണല്‍ അല്പസമയത്തിനകം ആരംഭിക്കും. കൊല്‍ക്കത്തയിലെ സെന്റ് തോമസ് ബോയ്സ് സ്കൂളിലെ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍.
ഇതുവരെ ഉളളതിൽ വെച്ച് ഏറ്റവും മികച്ച വിജയം ഇടതുപക്ഷത്തിനുണ്ടാകുമെന്ന് എ വിജയരാഘവൻ. യുഡിഎഫിന്റെ അടിത്തറ തന്നെ ശിഥിലമാകും
7:39 AM, 2 May
അസം
അസമില്‍ അല്പസമയത്തിനകം വോട്ടെണ്ണല്‍ ആരംഭിക്കും
Counting of votes for #AssamAssemblyPolls to be held at two locations in Dibrugarh, at Dibrugarh Govt Boys Higher Secondary School and Deputy Commissioner Office, Dibrugarh.
കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥന നടത്തുന്നു. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള പാർട്ടിയുടെ സ്ഥാനാർത്ഥി കൂടിയാണ് അദ്ദേഹം.
Kerala: Congress leader and former CM Oommen Chandy offers prayers at Puthuppally Church. He is also the party's candidate from Puthuppally Assembly constituency.
കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് 6 വോട്ടിന് മുന്നില്‍. തോട്ടത്തിൽ രവീന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർത്ഥി
READ MORE
തിരുവനന്തപുരം/ദില്ലി: അസം മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍. ബംഗാളില്‍ മമത സര്‍ക്കാറിലെ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നുണ്ട്.