Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗത്തിനിടെ ഡോക്ടര്‍ കൊല്ലപ്പെട്ടു

ഗുവഹട്ടി: അസം മെഡിക്കല്‍ കൊളെജ് ആന്റ് ഹോസ്പിറ്റല്‍ (എഎംസിഎച്ച്) വനിത ജൂനിയര്‍ ഡോക്ടറെ ഐസിയുവിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജൂനിയര്‍ ഡോക്ടറും വൈദ്യശാസ്ത്ര ബിരുദാനന്തരു ബിരുദ വിദ്യാര്‍ഥിനിയുമായ സരിത തോഷ്‌നിവാള്‍ (24) ആണ് ദിബ്രുഗട്ടിലെ ആശുപത്രിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗശ്രമത്തിനിടെയാണ് ഡോക്ടര്‍ കൊല്ലപ്പെട്ടതെന്നാണ് സംശയം. സംഭവത്തെത്തുടര്‍ന്ന് വാര്‍ഡ് ബോയ് ആയ ടിരു മേച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇയാളുടെ മുഖത്ത് നഖം കൊണ്ട് മുറിഞ്ഞ് പാടുകള്‍ പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ താന്‍ ഡോക്ടറെ ആക്രമിയ്ക്കാന്‍ ശ്രമിച്ച കാര്യം ഇയാള്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിയ്ക്കുന്ന കത്തി കൊണ്ട് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റായിരുന്നു മരണം. സരിതയുടെ വിവാഹം ജൂലൈ ഏഴിന് നടത്താന്‍ നിശ്ചയിച്ചിരിയ്ക്കുകയായിരുന്നു. ഇതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്ന റോഷന്‍ അഗര്‍വാള്‍ എന്ന ഡോക്ടറുമായാണ് യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്.

Sarita Thoshniwal

ശിവസാഗര്‍ ജില്ലക്കാരിയാണ് കൊല്ലപ്പെട്ട ഡോക്ടര്‍. സംഭവ ദിവസം രാത്രി പത്ത് മണിവരെ ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഐസിയുവിന്റെ ചുമതലയായിരുന്നു ഡോക്ടര്‍ക്ക്. രാലിവെ എട്ട് മണിയോടെയാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തന്നോട് മോശമായി പെരുമാറിയതിനാണ് ഡോക്ടറെ കൊലപ്പെടുത്തിയതെന്നാണ് ടിരു മേച്ച് പറയുന്നത്. മാത്രമല്ല കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം താന്‍ ഏറെ അസ്വസ്ഥനായിരുന്നെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ ശരീരത്തിലെ മുറിവുകള്‍ ബലാത്സംഗശ്രമത്തിനിടെയാകാം കൊലപാതകം നടന്നതെന്ന സൂചനയാണ് നല്‍കുന്നതെന്ന് പൊലീസ്.

മകളുടെ വിവാഹത്തിനായി വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ളവാവാങ്ങാന്‍ ജന്മനാടായ രാജസ്ഥാനിലേയ്ക്ക് പോയ സരിതയുടെ അമ്മയെത്തേടിയെത്തിയത് മകളുടെ മരണ വാര്‍ത്തയാണ്. സഹപ്രവര്‍ത്തകയുടെ മരണത്തെത്തുടര്‍ന്ന് അസം മെഡിക്കല്‍ കൊളെജിലെ ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തി. കൊല്ലപ്പെട്ട സരിതയ്ക്ക് എത്രയും വോഗം നീതി ലഭിയ്ക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+