കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠനം മോശമായതിന് രക്ഷിതാക്കളെ വിളിച്ച് പറഞ്ഞു; ഗര്‍ഭിണിയായ അധ്യാപികയെ ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍

Google Oneindia Malayalam News

ഗുവാഹത്തി: സ്‌കൂളില്‍ പഠനം മോശമായതിന് മാതാപിതാക്കളെ വിളിച്ച് പറഞ്ഞതിന് ഗര്‍ഭിണിയായ അധ്യാപികയെ ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍. 10, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് അഞ്ച് മാസം ഗര്‍ഭിണിയായ അധ്യാപികയെ ആക്രമിച്ചത്. അസമിലെ ദിബ്രൂഗഡിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ചരിത്രാധ്യാപികയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

വിദ്യാര്‍ത്ഥികളുടെ ഒരു കൂട്ടമാണ് ഇവരെ ആക്രമിക്കാനെത്തിയത്. ഇതിലൊരു കുട്ടിയുടെ പഠനവും പരീക്ഷയില്‍ മോശം മാര്‍ക്ക് വാങ്ങുന്നതുമായ വിവരം മാതാപിതാക്കളെ അധ്യാപികയ അറിയിച്ചിരുന്നു. ഇതാണ് വിദ്വേഷത്തിനും ആക്രമണത്തിനും കാരണമായതെന്ന് ജെഎന്‍വിയിലെ പ്രിന്‍സിപ്പല്‍ പറഞ്ഞു.

1

സ്‌കൂളിന് പുറത്ത് വെച്ചാണ് അക്രമികള്‍ ഇവരെ കൈകാര്യം ചെയ്തത്. മറ്റ് അധ്യാപികമാരും, വിദ്യാര്‍ത്ഥികളും, സ്‌കൂള്‍ സ്റ്റാഫുകള്‍ ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. നിലവില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. എന്നാല്‍ ഒരു പരാതി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നല്‍കിയിട്ടുണ്ട്. ഞായറാഴ്ച്ച വൈകീട്ടാണ് പ്രശ്‌നങ്ങളുണ്ടായത്.

പേരന്റ്‌സ് ടീച്ചേഴ്‌സ് കൗണ്‍സിലില്‍ വെച്ചായിരുന്നു രക്ഷിതാക്കളോട് ഈ കുട്ടിയുടെ പ്രകടനം മോശമാണെന്ന് പറഞ്ഞത്. ഈ യോഗത്തിന് ശേഷം കുട്ടികള്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് മെയിന്‍ അക്കാദമിക് ബ്ലോക്കില്‍ വെച്ച് ഇവരെ മര്‍ദിക്കാന്‍ തുടങ്ങുകയായിരുന്നു. ചിലര്‍ അവരെ തള്ളിയിട്ടു, മറ്റ് ചിലര്‍ ഇവരുടെ മുടി പിടിച്ച് വലിച്ചുവെന്നും വൈസ് പ്രിന്‍സിപ്പാള്‍ രതീഷ് കുമാര്‍ പറഞ്ഞു.

അതേസമയം അധ്യാപിക ആകെ ഭയപ്പാടിലാണ്. അവരാകെ വിറച്ച് പോയെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇവര്‍ ബോധം കെട്ട് വീഴുമായിരുന്നു. സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമൊക്കെയാണ് താങ്ങിയെടുത്തത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇവരുടെ ക്ലാസിലെ 22 വിദ്യാര്‍ത്ഥികളാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്തി. ഇവരെല്ലാം, പത്ത്, 11 ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ ഈ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വീട്ടിലേക്ക് അടിയന്തര യോഗത്തിനായി വിളിപ്പിച്ചിരുന്നു. ഇതറിഞ്ഞ വിദ്യാര്‍ത്ഥികള്‍ തന്നോടും ഭീഷണി മുഴക്കിയെന്നും രതീഷ് കുമാര്‍ പറഞ്ഞു. എന്റെ ക്വാര്‍ട്ടേഴ്‌സിലെത്തി ആക്രമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും കുമാര്‍ പറഞ്ഞു.

അതേസമയം മൊറാന്‍ പോലീസില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് സ്‌കൂളിലെത്തി ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. 22 വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ കേസൊന്നും എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

പരാതി കിട്ടിയിട്ടുണ്ട്. അധ്യാപകര്‍ക്ക് സുരക്ഷ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കെതിരെ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശമെന്നും പോലീസ് അറിയിച്ചു. കമ്മീഷണര്‍ അടക്കമുള്ളവര്‍ നടപടിക്ക് നിര്‍ദേശിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

English summary
assam: mob of students attacks teacher after she called parents over low grade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X