• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡിന്റെ പേരിൽ നെഹ്‌റുവിനേയും, ഗുജറാത്ത് കലാപത്തേയും സിലബസ്സിൽ നിന്ന് ഒഴിവാക്കി... അസമിൽ നടന്നത്

Google Oneindia Malayalam News

ദിസ്പുര്‍: കൊവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ പഠന ഭാരം കുറയ്ക്കുന്നതിന് വേണ്ടി സിബിഎസ്ഇ ഒരു കാര്യം ചെയ്തിരുന്നു. 9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ സിലബസ് കുറയ്ക്കുക എന്നതായിരുന്നു അത്. എന്നാല്‍ ഇതിന്റെ മറവില്‍ അസമില്‍ നടന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.

ജഹവര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ളതും 2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ളതും ആയ പാഠഭാഗങ്ങള്‍ 12-ാം ക്ലാസ്സിന്റെ സിലബസില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് അസം സര്‍ക്കാര്‍. ഇതോടൊപ്പം ജാതിയെ കുറിച്ചും പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളെ കുറിച്ചുള്ള ഭാഗങ്ങളും സിലബസില്‍ നിന്ന് നീക്കിയിരിക്കുകയാണ്.

അക്കാദമിക് വിദഗ്ധരില്‍ നിന്നും അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും എല്ലാം അഭിപ്രായം തേടിയതിന് ശേഷം ആണ് നടപടി എന്നാണ് അസം ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ സെക്രട്ടറി മനോരഞ്ജന്‍ കാകതി പറയുന്നത്. സിലബസിന്റെ 30 ശതമാനം ഇത്തരത്തില്‍ ഒഴിവാക്കിയിട്ടുണ്ട് എന്നും പറയുന്നു.

പ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡിപ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡി

മഹാസഖ്യത്തിന് വീണ്ടും തിരിച്ചടി; മുന്നണി വിടാനൊരുങ്ങി ആര്‍എല്‍എസ്പിയും, ലക്ഷ്യം ബിജെപി പാളയംമഹാസഖ്യത്തിന് വീണ്ടും തിരിച്ചടി; മുന്നണി വിടാനൊരുങ്ങി ആര്‍എല്‍എസ്പിയും, ലക്ഷ്യം ബിജെപി പാളയം

പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടുതല്‍ വിവാദത്തിന് വഴിവയ്ക്കുമെന്ന് ഉറപ്പാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയം എന്ന ഭാഗത്തിന് കീഴില്‍ വരുന്ന ഒരുപാട് മേഖലയാണ് സിലബസില്‍ നിന്ന് നീക്കിയിരിക്കുന്നത്. സിലബസില്‍ നിന്ന് നീക്കിയ പാഠഭാഗങ്ങളില്‍ ചിലത് നോക്കാം...

 • വന്‍ സാമ്പത്തിക ശക്തിയായ ചൈനയടെ വളര്‍ച്ച, മാവോയുടെ കാലശേഷം
 • ആദ്യ മൂന്ന് പൊതു തിരഞ്ഞെടുപ്പുകള്‍: രാഷ്ട്ര പുനര്‍നിര്‍മാണത്തോട് നെഹ്‌റുവിന്റെ സമീപം
 • ക്ഷാമവും പഞ്ചവത്സര പദ്ധതി റദ്ദാക്കലും
 • നെഹ്‌റുവിന്റെ വിദേശനയം
 • നെഹ്‌റുവിന് ശേഷമുള്ള രാഷ്ട്രീയ തുടര്‍ച്ച
 • ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന്റെ രാഷ്ട്രീയം
 • ഗുജറാത്തിലെ നവനിര്‍മാണ്‍ മുന്നേറ്റം
 • പഞ്ചാബ് പ്രതിസന്ധിയും 1984 ലെ സിഖ് വിരുദ്ധ കലാപവും
 • മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കല്‍
 • സഖ്യ കക്ഷി, എന്‍ഡിഎ സര്‍ക്കാരുകള്‍
 • 2004 ലെ പൊതു തിരഞ്ഞെടുപ്പും യുപിഎ സര്‍ക്കാരും
 • അയോധ്യ തര്‍ക്കം
 • ഗുജറാത്ത് കലാപം

പൊളിറ്റിക്കല്‍ സയന്‍സ് സിലബസിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയവ പരിശോധിക്കാം...

 • കോണ്‍ഗ്രസ് പാര്‍ട്ടിയും ചരിത്രവും
 • കശ്മീര്‍ പ്രശ്‌നം
 • 1962, 1965, 1971 വര്‍ഷങ്ങളില്‍ നടന്ന ചാനയുമായും പാകിസ്താനുമായും ഉ്ള്ള യുദ്ധങ്ങള്‍
 • അടിയന്തരാവസ്ഥ
 • ജനതാ ദളിന്റേയും ബിജെപിയുടേയും വളര്‍ച്ച

ചരിത്ര സിലബസില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടി പരിശോധിക്കാം...

 • ജാതി, വര്‍ഗ്ഗം, രക്തബന്ധം
 • ഭക്തി- സൂഫി മാര്‍ഗ്ഗങ്ങള്‍
 • കിങ്‌സ് ആന്റ് ക്രോണിക്കിള്‍സ്- ദി പെയിന്റഡ് ഇമേജ്
 • മാതൃകാ രാജ്യം (ദ ഐഡിയല്‍ കിങ്ഡം)
 • ദി മുഗള്‍ കോര്‍ട്ട്
 • ടൈറ്റില്‍സ് ആന്‍ഡ് ഗിഫ്റ്റ്‌സ് തുടങ്ങിയ പാഠഭാഗങ്ങളാണ് നീക്കിയിട്ടുള്ളത്.

സിബിഎസ്ഇയുടെ സിലബസ് പരിഷ്‌കാരങ്ങള്‍ ആദ്യമായല്ല ഇങ്ങനെ വിവാദത്തിലാകുന്നത്. ഇതിന് മുമ്പ് പൗരത്വം, മതേതരത്വം, ജനാധിപത്യാവകാശങ്ങള്‍, ഫെഡറലിസം, ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ സിബിഎസ്ഇ സിലബസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇവ പരീക്ഷാ ചോദ്യങ്ങളില്‍ നിന്ന് മാത്രമേ ഒഴിവാക്കിയിട്ടുള്ളു, സ്‌കൂളുകളില്‍ പഠിപ്പിക്കും എന്നായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പ്രതികരിച്ചത്.

cmsvideo
  Citizenship, Nationalism, Secularism Chapters Are Scrapped From New CBSE Syllabus

  2016 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു ചരിത്രത്തില്‍ ആദ്യമായി അസമില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത്. സര്‍ബാനന്ദ സോനോവാല്‍ ആണ് ഇപ്പോഴത്തെ അസം മുഖ്യമന്ത്രി. 2016 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് നേടിയത് 60 സീറ്റുകള്‍ ആയിരുന്നു. എന്‍ഡിഎ മുന്നണി മൊത്തത്തില്‍ 86 സീറ്റുകള്‍ നേടി. 126 സീറ്റുകളാണ് അസം നിയമസഭയില്‍ ഉള്ളത്.

  English summary
  Assam omits Nehru, Gujarat Riots, 2004 general election topics from Board Syllabus as CBSE reduced syllabi of 9, 10, 11, 12 classes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion