കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് വര്‍ഷം കൊണ്ട് എംഎല്‍എമാരുടെ സമ്പാദ്യത്തില്‍ 65 % വര്‍ധനവ്!!വെളിപ്പെടുത്തല്‍ ഞെട്ടിയ്ക്കുന്നത്

Google Oneindia Malayalam News

ദില്ലി: രണ്ടാം തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാരുടെ സമ്പാദ്യത്തില്‍ 65 ശതമതാനത്തിന്റെ വര്‍ധനവുണ്ടായതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 62.39ലക്ഷം രൂപയുടെ വര്‍ധനവാണ് മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2012ല്‍ 95.95 ലക്ഷം രൂപ മാത്രം സമ്പാദ്യമുണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സമ്പാദ്യം 1.58 കോടിയായി വര്‍ധിച്ചുവെന്ന് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന എഡിആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മൊയിറാംഗ്‌തെം ഒകെന്‍ഡ്രോയാണ് 2012 മുതല്‍ 2017വരെ 3.85 രൂപയുടെ സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ട്. ക്ഷേത്രിമയും ബൈരന്‍ സിംഗ് 3.7 കോടി രൂപയും രാജ്കുമാര്‍ ഇമോ സിംഗും 2.14 കോടി രൂപ സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു.

cash-21

മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിന്റെ സമ്പാദ്യത്തിലും 89 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാര്‍ക്ക് 70 ലക്ഷത്തിന്റെ സമ്പാദ്യവും ഏഴ് ബിജെപി എംഎല്‍എമാര്‍ക്ക് 55 ലക്ഷത്തിന്റെ വര്‍ധനവും സമ്പാദ്യത്തില്‍ ഉണ്ടായിട്ടുണ്ട്. മ്ണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 54 എംഎല്‍എമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

English summary
The average assets of 54 re-contesting MLAs in Manipur has increased by Rs 62.39 lakh in the last five years, says a recent report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X