കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ട്രാസെനാക്കയുമായി കരാർ ഒപ്പുവെച്ച് ചൈനീസ് കമ്പനി: നിർമിക്കുക നൂറ് മില്യൺ ഡോസ് വാക്സിൻ!!

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണ വൈറസ് ചികിത്സയ്ക്കുള്ള വാക്സിൻ നിർമാണത്തിൽ അസ്ട്രാസെനേക്കയുമായി കരാർ ഒപ്പുവെച്ച് ചൈനീസ് കമ്പനി. മെയിൻ ലാൻഡ് ചൈനയിൽ കൊറോണ വൈറസ് ചികിത്സയ്ക്കാവശ്യമായ മരുന്ന് ലഭ്യമാക്കുകയാണ് കരാറിന്റെ ലക്ഷ്യം. ഷെൻസൻ കാങ്ടാഡ് ബയോജജിക്കൽ പ്രൊഡക്ട് എന്ന ചൈനീസ് കമ്പനിയാണ് ആദ്യമായി അസ്ട്രാസെനേക്കയുമായി കരാരിലേർപ്പെടുന്നത്. അസ്ട്രാസെനേക്കയും ഓക്സ്ഫഡ് സർവ്വകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്തതാണ് എഎസ്ഡി1222 എന്ന വാക്സിൻ.

ബെയ്‌റൂട്ടില്‍ പൊട്ടിയത് എന്ത്? റഷ്യക്കാരന്റെ അമോണിയം നൈട്രേറ്റോ ഹിസ്ബുള്ളയുടെ ആയുധങ്ങളോ?ബെയ്‌റൂട്ടില്‍ പൊട്ടിയത് എന്ത്? റഷ്യക്കാരന്റെ അമോണിയം നൈട്രേറ്റോ ഹിസ്ബുള്ളയുടെ ആയുധങ്ങളോ?

കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തതിൽ മുൻനിരക്കാരാണ് അസ്ട്രാസെനേക്കയും ഓക്സ്ഫഡ് സർവ്വകലാശാലയും. വാക്സിൻ വികസിപ്പിച്ചെടുത്തതോടെ മറ്റ് വിപണികളിലെ ഫാർമ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സാധ്യതയും തേടുന്നുണ്ട്. യുഎസ്, ഇന്ത്യ, ബ്രിട്ടൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി വാക്സിൻ ഉൽപ്പാദനത്തിന് വേണ്ടി നേരത്തെ അസ്ട്രാസെനേക്ക കരാർ ഒപ്പുവെച്ചിരുന്നു. രണ്ട് ബില്യണിലധികം ഡോസ് മരുന്ന് ഉൽപ്പാദിപ്പിക്കാനാണ് കരാർ. ചൈനീസ് സംഘടനകൾ പാശ്ചാത്യ രാജ്യങ്ങളിലെ ബയോ ൻ ടെക് ഉൾപ്പെടെയുള്ള മരുന്ന് കമ്പനികളുമായി കരാറിലേർപ്പെട്ടിരുന്നു.

vaccine-15958

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

യുഎസിലെ ഇനോവിയോ ഫാർമ എന്നീ കമ്പനികളുമായും കൊവിഡ് വാക്സിനായി ചൈന കരാർ ഒപ്പുവെച്ചിട്ടുണ്ട്. ചൈനയിലെ മുൻനിര വാക്സിൻ നിർമാതാക്കളാണ് ഷെൻസെൻ കാങ്ടായ്. കഴിഞ്ഞ ഒരു മാസത്തിനിടെ കമ്പനിയുടെ ഓഹരിയിൽ 90 ശതമാനത്തിന്റെ വർധനവാണുണ്ടായത്. കോവിഡ് ചികിത്സയ്ക്കാവശ്യമായ വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള നീക്കമാണ് കമ്പനിയുടെ ഓഹരി കുത്തനെ ഉയരാൻ സഹായിച്ചത്. ലോകത്ത് കൊറോണ വൈറസ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലെത്തി നിൽക്കുന്ന 26 വാക്സിനുകളിൽ ആറ് കമ്പനികളും ചൈനയിലാണ്.

English summary
AstraZeneca signs first deal with Chinese firm to produce COVID-19 vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X