ബഹിരാകാശത്ത് നിന്നുള്ള ഈ ദൃശ്യം ഡല്‍ഹിയുടേതോ? ഞെട്ടിക്കുന്ന അപൂര്‍വ ചിത്രം വൈറലാകുന്നു!

  • By: Thanmaya
Subscribe to Oneindia Malayalam


ദില്ലി: യൂറോപ്യന്‍ ബഹിരാകാശ ഗവേഷകനായ തോമസ് പസ്‌ക്വറ്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അപൂര്‍വ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ ഈ ഫോട്ടോ എവിടെയാണെന്ന് തനിക്ക് നിശ്ചയമില്ലെന്നും നിങ്ങള്‍ക്ക് അറിയാമോ എന്നുമാണ് അദ്ദേഹം ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്ന ക്യാപ്ഷന്‍.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറു മാസം ചെലവഴിക്കാന്‍ നിയോഗിതനായ തോമസ് പസ്‌ക്വറ്റ് ബഹിരാകശത്ത് നിന്നും അര്‍ദ്ധരാത്രിയില്‍ പകര്‍ത്തിയ ചിത്രമാണിത്. ചിത്രം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ ഇതിനുള്ള ഉത്തരം നല്‍കി. പാരീസ് എന്ന് ആദ്യം പറഞ്ഞുവെങ്കിലും ഡല്‍ഹിയാണെന്ന് മറ്റ് ചിലര്‍ പറഞ്ഞു. വടക്ക് കിഴക്കന്‍ കാഴ്ചകളാണ് ഇതൊക്കെയെന്നാണ് പലരും അവകാശപ്പെട്ടത്.

thomaspesquet

എന്നാല്‍ അതില്‍ ചിലര്‍ ജയ്പൂരാണെന്നും പറഞ്ഞു. തീര്‍ച്ചയായും അത് ഡല്‍ഹി തന്നെയാണ്. ആരാധകര്‍ പ്രതികരിച്ച് 12 മണിക്കൂറിന് ശേഷം പസ്‌ക്വറ്റ് വീണ്ടും ട്വീറ്റ് ചെയ്തു. അന്വേഷണാത്മകമായ ജോലി ചെയ്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞുക്കൊണ്ടായിരുന്നു പസ്‌ക്വറ്റിന്റെ പുതിയ ട്വീറ്റ്. ഹൂസ്റ്റണ്‍ മിഷന്‍ കണ്‍ട്രോളിനായി കാത്തിരിക്കുമ്പോഴാണ് ചിത്രം എടുത്തത്. ട്വിറ്റര്‍ പോസ്റ്റ് കാണൂ..

English summary
Astronaut Posts Stunning Photo Of City From Space. New Delhi, Twitter Tells Him.
Please Wait while comments are loading...