വെടിവെച്ച പ്രതികൾ കസ്റ്റഡിയിൽ? ആതിഖിനെ വെടിവെച്ചത് ക്ലോസ് റേഞ്ചിൽ, ഞൊടിയിടയിൽ സംഭവിച്ചതെന്ത്?
മകൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദ് കൊല്ലപ്പെട്ടത്. അപ്രതീക്ഷിതമായിരുന്നു ഇത്. വൈദ്യപരിശോധനയ്ക്ക് ആയി കൊണ്ടുംപോകും വഴിയായിരുന്നു ആതിഖും സഹോദരനും കൊല്ലപ്പെടുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുനന്നു വെടിയുണ്ടകൾ വന്നത്. ക്ലോസ് റേഞ്ചിൽ നിന്നാണ് ആതിഖ് അഹമ്മദിന് നേരെ വെടിയുണ്ടകൾ വന്നതെന്നാണ് പറയുന്നത്. ഒന്നോ രണ്ടോ ആൾക്കാർ ആതിഖിനും സഹോദരവും നേരെ വെടി വെയ്ക്കുകയായിരുന്നു എന്നാണ് നിലവിൽ പുറത്തുവരുന്ന വരുന്ന വിവരം.
വെടി വെച്ചവരെ പിടിച്ചതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട് എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. മാധ്യമപ്രവർത്തകർ എന്ന് വ്യാജേനയാണ് കൊലയാളികൾ എത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കൊലയാലികൾ ഉപയോഗിച്ചുവെന്നു കരുതുന്ന ബൈക്ക് പിടിച്ചെടുത്തതായും പറയുന്നു. ഫൊറൻസിക് സംഘം ഷൂട്ടിംഗ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിഎം സഞ്ജയ് കുമാർ ഖത്രി, സിപി രമിത് ശർമ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.

ആതിഖ് അഹമ്മദിന്റെ മകൻ ആസാദ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഉമേഷ് പാൽ വധക്കേസിലെ പ്രതിയാണ് ആസാദ്. കൂട്ടുപ്രതി ഗുലാമും ഏറ്റുമുട്ടലിൽ മരിച്ചു. പ്രയാഗ്‌രാജിലെ ഉമേഷ് പാൽ വധക്കേസിൽ പ്രതികളായ ആസാദും ഗുലാമും ഒളിവിലായിരുന്നു. ഇരുവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റമുട്ടലിലാണ് ഇവർ മരിച്ചതെന്ന് സ്‌പെഷൽ അഡീഷനൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.
ബിഎസ്പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ സാക്ഷിയായിരുന്ന ഉമേഷ് പാലിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊലപ്പെടുത്തിയത്. ഉമേഷ് പാലിന്റെ ഭാര്യ ജയ പാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആതിഖ്, സഹോദരൻ അഷ്‌റഫ്, ആസാദ്, ഗുലാം എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു.
ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് മുൻ എം.പിയും ക്രിമിനൽ കേസ് പ്രതിയുമായ ആതിഖ് അഹമ്മദ് ആരോപിച്ചിരുന്നു. . ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംഘം ആതിഖ് അഹമ്മദിനെ ചൊവ്വാഴ്ച സബർമതി ജയിലിൽനിന്ന് പ്രയാഗ്രാജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.
'എന്റെ കുടുംബം നശിച്ചു. മാധ്യമങ്ങൾ കാരണം ഞാൻ സുരക്ഷിതനാണ്. ജയിലിൽ ജാമറുകൾ സ്ഥാപിച്ചതിനാൽ ഞാൻ ആരെയും ഫോണിൽ വിളിച്ചിട്ടില്ല. ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല, കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുകയാണ്' 60 കാരനായ മുൻ ഉത്തർപ്രദേശ് എം.എൽ.എയും ലോക്സഭാംഗവുമായ ആതിഖ് അഹമ്മദ് പറഞ്ഞിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതേയുള്ളൂ












Click it and Unblock the Notifications