കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടകരമായ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് മന്‍മോഹന്‍ സിംഗ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്ന് പറഞ്ഞ കോണ്‍ഗ്രസിനു വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. രാജ്യത്തിന്റെ പൊതുനയത്തിന്റെ അടിസ്ഥാനം മതം ആകരുതെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. അപകടകരമായ കാലത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് സംഘടിപ്പിച്ച സെമിനാറിലാണ് മന്‍മോഹന്‍ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നത് സ്വാതന്ത്ര്യത്തിനു തന്നെ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന അക്രമങ്ങളെയും കൊലപാതകങ്ങളെയും ഒരിക്കലും ന്യായീകരിക്കാനാവില്ല. ഇത്തരം വിമര്‍ശനങ്ങളും അക്രമങ്ങളും സാമ്പത്തിക പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

manmohansingh

മനുഷ്യര്‍ക്ക് ചിന്തിക്കാനും വിശ്വസിക്കാനും സംസാരിക്കാനും അഭിപ്രായ പ്രകടനം നടത്താനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. ഇതിനുമേലുള്ള കടന്നുകയറ്റം രാജ്യത്തില്‍ ആശങ്ക പടര്‍ത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മതം സ്വകാര്യമായ ഒന്നാണ്, അതില്‍ സര്‍ക്കാരിനു ഇടപ്പെടാനാകില്ലെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. ഒരു മതവിശ്വാസവും ആരുടെമേലും അടിച്ചേല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Former prime minister Manmohan Singh on Friday said the country is deeply concerned at the 'blatant violation' of right to freedom of thought, belief and speech and termed such incidents as an 'assault to nation'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X