കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിട്ടുവീഴ്ച്ചയില്ലാതെ മമത ബാനര്‍ജി; അപേക്ഷയുമായി ഗവര്‍ണര്‍;'കേന്ദ്രത്തോട് ഏറ്റുമുട്ടരുത്'

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്ത് ലോക്ക്ഡൗണ്‍ നടപടികള്‍ തുടരുമ്പോഴും ചില സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കൊറോണ വ്യാപിക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.

പ്രധാന നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, പൂനെ, ഇന്റോര്‍, ജയ്പൂര്‍ എന്നിവിടങ്ങളിളെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.പിന്നാലെ പ്രത്യേക സംഘം ഇന്നലെ പശ്ചിമ ബംഗാളില്‍ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ എത്തിയിരുന്നു. ഇതുമായി സഹകരിക്കില്ലായെന്നായിരുന്നു മമതയുടെ പ്രതികരണം. എന്നാല്‍ മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍.

5 മന്ത്രിമാരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യിക്കാൻ ബിജെപി; 'ലോക്ക്' തീർക്കാൻ കോൺഗ്രസും, രണ്ടാം കത്ത് 5 മന്ത്രിമാരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യിക്കാൻ ബിജെപി; 'ലോക്ക്' തീർക്കാൻ കോൺഗ്രസും, രണ്ടാം കത്ത്

നടപടികള്‍ വിലയിരുത്താന്‍

നടപടികള്‍ വിലയിരുത്താന്‍

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ ചില സംസ്ഥാനങ്ങളില്‍ ലംഘിക്കപ്പെടുന്നതായി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ നിയമനടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നായിരു്ന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പിന്നാലെയാണ് വിവധാ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രം നിയോഗിച്ച പ്രകാരം പ്രത്യേക സംഘം പശ്ചിമ ബംഗാളിലെത്തുന്നത്.

 മമത ബാനര്‍ജി

മമത ബാനര്‍ജി

കേന്ദ്ര നടപടിക്കെതിരെ മമത ബാനര്‍ജി രൂക്ഷമായി രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസംഘത്തെ അയച്ച നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്ത്ര മന്ത്രി അമിത്ഷായും വിശദീകരണം നല്‍കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമാണെന്നും ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും മമത ബാനര്‍ജി കേന്ദ്രത്തോട് വ്യക്തമാക്കി. കൊല്‍ക്കത്തയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഗവര്‍ണര്‍ ജഗദീപ് ധര്‍ഗര്‍

ഗവര്‍ണര്‍ ജഗദീപ് ധര്‍ഗര്‍

വിഷയത്തില്‍ മമത ബാനര്‍ജിക്കെതിരെ രൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധര്‍ഗര്‍. കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാന്‍ എല്ലാവരും കേന്ദ്രത്തോട് സഹകരിക്കണമെന്നും ഇപ്പോള്‍ ഏറ്റുമുട്ടുകയല്ല വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.ട്വിറ്ററിലൂടെയാണ് ഗവര്‍ണറുടെ പ്രതികരണം.

 സഹകരണമാണ് വേണ്ടത്

സഹകരണമാണ് വേണ്ടത്

'എല്ലാവരോടും എന്റെ അപേക്ഷയാണ് കൊറാണ പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുക. കേന്ദ്രസംഘവുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ഞാന്‍ അപേക്ഷിക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സഹകരണണാണ് വേണ്ടത്. ഏറ്റുമുട്ടലല്ല.' ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്രം വ്യക്തമാക്കണം

കേന്ദ്രം വ്യക്തമാക്കണം


പ്രത്യേക സംഘത്തിന്റെ സന്ദര്‍ശനത്തെ കുറിച്ച് ആഭ്യന്ത്ര മന്ത്രി അറിയിക്കുന്നത് ഉച്ചക്ക് ഒരുമണിയോടെയാണെന്നും എന്നാല്‍ കേന്ദ്രസംഘം രാവിലെ പത്ത് മണിയോട് കൂടി കൊല്‍കത്തയില്‍ എത്തിയിട്ടുണ്ടെന്നും മമത ബാനര്‍ജി വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ എല്ലാ കൊറോണ പ്രതിരോധ നടപടികളോടും സഹകരിക്കുമെന്നും എന്നാല്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത് എന്തിന്റെ അടിസ്ഥാനതിലാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മമത പറഞ്ഞു.

മുന്നോട്ട് പോകാന്‍ ഭയം

മുന്നോട്ട് പോകാന്‍ ഭയം

'ഇത്തരത്തിലുള്ള ഒരു അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ച മാനദണ്ഡം എന്താണെന്ന് മനസിലാവുന്നില്ല.അത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും വ്യക്തമാക്കണം. അത്തരമൊരു വിശദീകരണം ലഭ്യമാവുന്നത് വരെ ഇതുമായി മുന്നോട്ട് പോകാന്‍ ഭയമുണ്ടെന്നും ഇത് ഫെഡറലിസവുമായി പൊരുത്തപ്പെട്ട് പോകില്ലെന്നും മമത ബാനര്‍ജി' വ്യക്തമാക്കി.

 ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി

കേന്ദ്ര ഉത്തരവിനെക്കുറിച്ച് സംസ്ഥാനസര്‍ക്കാരിനെ അറിയിച്ച് 15 മിനുട്ടിനുള്ളില്‍ ഇരു സംഘവും ബംഗാളിലെത്തയെന്ന് ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. മമതാ ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. നമ്മള്‍ ചില കാര്യങ്ങള്‍ മറച്ച് വെക്കുന്നത് പോലെയാണ് അവര്‍ നമ്മളോട് പെരുമാറുന്നത്. അവരെ സംസ്ഥാനം മുഴുവന്‍ സഞ്ചരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അവര്‍ ബിഎസ്എഫിനോടൊപ്പം പോകുകയും വരികയും ചെയ്യുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

English summary
Avoid Confrontation; West Bengal Governor Request to Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X