'പഞ്ചാബിൽ ആം ആദ്മി ചരിത്ര വിജയം നേടും'; 76 മുതൽ 90 സീറ്റുകൾ വരെ പ്രവചിച്ച് സർവ്വേ
ചണ്ഡീഗഡ്; പഞ്ചാബിൽ ഇത്തവണ ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സർവ്വേ. കോൺഗ്രസസിന് 19 മുതൽ 31 സീറ്റ് വരേയാണ് സർവ്വേ പ്രവചിക്കുന്നത്. ബി ജെപിക്ക് 1 മുതൽ 4 വരേയും ശിരോമണി അകാലിദളിന് 7 മുതൽ 11 വരെ സീറ്റുകളും സർവ്വേ പ്രവചിക്കുന്നു.

ശക്തമായ മത്സരമായിരുന്നു ഇക്കുറി പഞ്ചാബിൽ അരങ്ങേറിയത്. പ്രചരണത്തിലുൾപ്പെടെ കോൺഗ്രസും ആം ആദ്മിയും തമ്മിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. എന്നാൽ പഞ്ചാബിലെ എല്ലാ മേഖലയിൽ ആം ആദ്മിക്ക് വ്യക്തമായ ആധിപത്യം നേടാൻ സാധിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 23 സീറ്റുകൾ ഉല്ള ദോബ മേഖലയിൽ ആം ആദ്മിക്ക് 5 സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. 27 ശതമനം വോട്ടുകളും ലഭിച്ചേക്കും. അതേസമയം കോൺഗ്രസിന് ഇവിടെ മുന്നേറാൻ സാധിക്കുമെന്ന് സർവ്വേ പറയുന്നു.37 ശതമാനം വോട്ടുകളുമായി 12 സീറ്റുകളാണ് കോൺഗ്രസിന് സാധ്യത പറയുന്നത്. ശിരോമണി കാലിദളിന് 4 സീറ്റുകളും ബി ജെ പിക്ക് 2 സീറ്റുകളും ലഭിച്ചേക്കും. വോട്ട് വിഹിതം യഥാക്രമം 20 , 11 ശതമാനം.
മജ മേഖലയിൽ 25 സീറ്റുകൾ ആണ് ഉള്ളത്. ആകെ 14 സീറ്റുകൾ ആം ആദ്മിക്ക് പ്രവചിക്കുന്നത്. 36 ശതമാനം വോട്ടുകളും ലഭിക്കും. കോൺഗ്രസിന് 7 ശിരോമണി അകാലിദളിന് 3 , ബി ജെ പിക്ക് 1 എന്നിങ്ങനെയാണ് പ്രവചനം.മാൽവ മേഖലയിലാണഅ ഏറ്റവും കൂടുതൽ സീറ്റുകൾ ഉൾപ്പെടുന്നത്. ഇവിടെയുളള 69 സീറ്റുകളിൽ 63 ഉം ആം ആദ്മിക്കാണ് പ്രവചിക്കുന്നത്. കോൺഗ്രസ് ഇവിടെ തകർന്നടിയും, വെറും 4 സീറ്റുകളുടെ സാധ്യതയാണ് പ്രവചിക്കുന്നത് ശിരോമണി അകാലിദളിന് 2 സീറ്റുകളും പ്രവചിക്കുന്നു. അതേസമയം ബി ജെ പി മേഖലയിൽ നിന്ന് യാതൊരു സീറ്റുകളും നേടാനാകില്ലെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയായിരുന്നു കോൺഗ്രസ് ഭരണം പിടിച്ചത്. എസ് എ ഡി- ബി എസ്പിയുമായും ബി ജെ പി അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസുമായും സഖ്യത്തിലാണ് മത്സരിച്ചത്. കോൺഗ്രസും ആം ആദ്മിയും തനിച്ച് പോരാടി.












Click it and Unblock the Notifications