Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളപ്പൊക്കം വന്നാലും ഒന്നും സംഭവിക്കില്ല, അയോധ്യ രാമക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന രാമക്ഷേത്രത്തിന് ഏറെ പ്രത്യേകതകളുണ്ട്. 1200 കോടിയാണ് ഇതിന്റെ നിര്‍മാണ ചെലവ്. പക്ഷേ ഭൂകമ്പമോ വെള്ളപ്പൊക്കമോ വന്നാലും ഈ ക്ഷേത്രം തകരില്ല. അതായത് ഹിമാലയന്‍ മേഖലയെ പിടിച്ചുകുലുക്കിയ പ്രളയമോ ഭൂകമ്പമോ പോലും പ്രതിരോധിക്കാന്‍ ഈ രാമക്ഷേത്രത്തിന് സാധിക്കും.

2500 വര്‍ഷത്തോളം ഇവ നിലനില്‍ക്കും. ഇതെല്ലാം അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ടുകളായ ചന്ദ്രകാന്ത് സോംപുരയും, മകന്‍ ആശിഷും പറയുന്നതാണ്. ഇവരാണ് ക്ഷേത്ര സമുച്ചയം ഡിസൈന്‍ ചെയ്തിരിക്കുന്നത്. തനിക്ക് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങുകള്‍ക്കായി പോകാനാവില്ലെന്ന് ചന്ദ്രകാന്ത് പറയുന്നു.

ayodhya-temple

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണിത്. എന്നാല്‍ ക്ഷേത്രം എല്ലാ പണികളും പൂര്‍ത്തിയാക്കിയാല്‍, അത് എല്ലാ വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കണമെന്നാണ് ചന്ദ്രകാന്ത് പറയുന്നത്. രാജ്യത്തെ ഇരുന്നൂറില്‍ അധികം ക്ഷേത്രങ്ങള്‍ ഇതുവരെ ഡിസൈന്‍ ചെയ്തിട്ടുണ്ട് ചന്ദ്രകാന്ത്.

തന്റെ മകന്റെ മുദ്ര ഈ പദ്ധതിയില്‍ പതിഞ്ഞതില്‍ വലിയ സന്തോഷത്തിലാണ് അദ്ദേഹം. ഈ കുടുംബത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഡിഗ്രിയുള്ള ആര്‍ക്കിടെക്ടാണ് ചന്ദ്രകാന്തിന്റെ മകന്‍ ആശിഷ്. ഈ ഡിസൈന്‍ തയ്യാറാക്കാനായി തിരഞ്ഞെടുക്കപ്പെട്ടവരാണ് ഞങ്ങളെന്ന് വിശ്വസിക്കുകയാണ് ഇപ്പോഴെന്ന് ആശിഷ് പറയുന്നു.

പ്രഭാസ് പട്ടണിലെ സോമനാഥ് ക്ഷേത്രം ചന്ദ്രകാന്തിന്റെ മുത്തച്ഛനായ പ്രഭാശങ്കറാണ് നിര്‍മിച്ചത്. ശിവലിംഗം നില്‍ക്കുന്ന യഥാര്‍ത്ഥ സ്ഥലത്താണ് ആ ക്ഷേത്രം നിര്‍മിച്ചത്. അയോധ്യയിലെ രാമക്ഷേത്രത്തിന് ഏറെ പ്രത്യേകതകളുണ്ടെന്ന് ആശിഷ് പറയുന്നു. 3 സ്ട്രക്ച്ചര്‍ അനാലിസിസ് നടത്തിയ ലോകത്തെ തന്നെ ആദ്യ ക്ഷേത്രമാണ് അയോധ്യയിലേത്. നിര്‍മിക്കുന്നതിന് മുമ്പാണ് ഇതെല്ലാം ചെയ്തത്.

ഭൂകമ്പം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാണിത്. റിക്ടര്‍ സ്‌കെയിലില്‍ 8 രേഖപ്പെടുത്തിയ ഭൂകമ്പം വന്നാലും ക്ഷേത്രം അതിനെ അതിജീവിക്കും. റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്ട്രക്ച്ചര്‍ അനാലിസിസ് നടത്തിയത്. ഇതുവരെ രേഖപ്പെടുത്തിയ പ്രളയ നിരപ്പിനേക്കാള്‍ ഇരുപത് അടി ഉയരത്തിലാണ് ഈ ക്ഷേത്രമുള്ളത്.

സൂര്യതിലക് എന്ന ഒരു ഫീച്ചറും ഈ ക്ഷേത്രത്തിലുണ്ട്. ഇത് ക്ഷേത്രത്തിന്റെ മുകള്‍ ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ലെന്‍സുകളാണ്. രാമനവമി ദിനത്തില്‍ സൂര്യരശ്മികള്‍ കൃത്യമായി വിഗ്രഹത്തില്‍ പതിക്കാന്‍ ഇവ സഹായിക്കും.

എല്ലാ വിശ്വാസികള്‍ക്കുമായി ക്ഷേത്രം തുറന്ന് കൊടുക്കണമെന്ന് ആശിഷ് പറയുന്നു. തനിക്ക് മുസ്ലീം പള്ളിയില്‍ പോകാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഇതര മതസ്ഥര്‍ക്ക് രാമക്ഷേത്രത്തിലും പ്രവേശിക്കാനാവണമെന്നാണ് എന്റെ അഭിപ്രായമെന്നും ആശിഷ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+