കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് രാം ലല്ല? അയോധ്യയിലെ തര്‍ക്ക ഭൂമിയുടെ പുതിയ അവകാശി

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച രണ്ടു കക്ഷികളുടെ വാദങ്ങള്‍ തള്ളിയാണ് സുപ്രീംകോടതി ഭൂമി രാം ലല്ലയ്ക്ക് വിട്ടുകൊടുത്തത്. ഹിന്ദു ക്ഷേത്രങ്ങളുടെ കേസുകള്‍ പരിഗണിക്കുമ്പോള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് കേസില്‍ കക്ഷിയാകാനും പരാതി നല്‍കുന്നതിനും നിയമപ്രകാരം അനുമതിയുണ്ട്.

Supre

രാമന്റെ ജന്മസ്ഥലമാണ് അയോധ്യയിലെ തര്‍ക്ക ഭൂമി എന്നാണ് ഹൈന്ദവ വിശ്വാസം. അയോധ്യ പ്രതിഷ്ഠയായി പരിഗണിക്കുന്നത് രാമന്റെ കുട്ടിക്കാലത്തെ പ്രതിഷ്ഠയായി കരുതുന്ന രാം ലല്ലയെ ആണ്. അതുകൊണ്ടാണ് രാം ലല്ല അയോധ്യ കേസില്‍ കക്ഷിയായത്. അയോധ്യ കേസില്‍ രാം ലല്ലയ്ക്ക് പുറമെ സന്ന്യാസി സമൂഹമായ നിര്‍മോഹി അഖാരയും സുന്നി വഖഫ് ബോര്‍ഡുമാണ് കക്ഷികള്‍. സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാരയ്ക്കും ഭൂമിയില്‍ പൂര്‍ണമായ കൈവശാവകാശമുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അയോധ്യ കേസ്; സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരാമര്‍ശം, ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍അയോധ്യ കേസ്; സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരാമര്‍ശം, ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍

പ്രതിഷ്ഠയ്ക്ക് കോടതിയില്‍ പ്രതിനിധിയാകുക അടുത്ത മനുഷ്യ സുഹൃത്താണ്. മുതിര്‍ന്ന വിഎച്ച് പി നേതാവ് ത്രിലോക് നാഥ് പാണ്ഡെയാണ് രാം ലല്ലയെ കോടതിയില്‍ പ്രതിനിധീകരിക്കുന്നത്. കേസില്‍ ഒടുവില്‍ കക്ഷി ചേര്‍ന്ന പ്രധാന കക്ഷിയാണ് രാം ലല്ല. 1959ലാണ് നിര്‍മോഹി അഖാര കോടതിയിലെത്തിയത്. 1961ല്‍ വഖഫ് ബോര്‍ഡും കോടതിയിലെത്തി. 1989ലാണ് രാം ലല്ല കക്ഷി ചേര്‍ന്നത്.

Recommended Video

cmsvideo
സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരാമര്‍ശം, ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍ | Oneindia Malayalam

തര്‍ക്ക ഭൂമിയായ 2.77 ഏക്കറിന്റെ കൈവശാവകാശം രാം ലല്ല പ്രതിഷ്ഠയ്ക്കാണ് ഇപ്പോള്‍ സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി നിയോഗിക്കുന്ന ട്രസ്റ്റായിരിക്കും ക്ഷേത്രം പണിയുക. മുസ്ലിംകള്‍ക്ക് ഈ ഭൂമിയില്‍ അവകാശം ഉണ്ടാകില്ല. പള്ളി പണിയുന്നത് അയോധ്യയില്‍ മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ കണ്ടെത്തി നല്‍കണമെന്നും വിധിയില്‍ പറയുന്നു.

English summary
Ayodhya verdict: Who is Ram Lalla? Given the Possession of Disputed Ayodhya Land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X