കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ന്യൂ ഇയര്‍ ഷോക്ക്; പിസിസി വര്‍ക്കിങ് പ്രസിഡന്റ് അസ്ഹര്‍ ടിആര്‍എസില്‍ ചേക്കേറുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
അസ്ഹറുദ്ദീന്‍ പാര്‍ട്ടിവിടുന്നു | Oneindia Malayalam

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയില്‍ നിന്ന് മൂന്ന് സംസ്ഥാനങ്ങളായിരുന്നു കോണ്‍ഗ്രസ് പിടിച്ചെടുത്തത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിനൊപ്പം നിന്നപ്പോള്‍ തെലങ്കാനയിലും മിസോറാമിലും അവര്‍ക്ക് തിരിച്ചടി നേരിട്ടു.

മിസോറാമില്‍ പത്തുവര്‍ഷത്തിന് ശേഷം അധികാരം നഷ്ടപ്പെടുകയായിരുന്നെങ്കില്‍ തെലങ്കാനയിലെ ടിആര്‍എസ് പടയോട്ടത്തിന് മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണം മാറുന്നതിന് മുമ്പാണ് മുന്‍ക്രിക്കറ്റ് താരവും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ അസ്ഹറുദ്ദീന്‍ പാര്‍ട്ടിവിടുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.

പിസിസി വര്‍ക്കിങ് പ്രസിഡന്‍റ്

പിസിസി വര്‍ക്കിങ് പ്രസിഡന്‍റ്

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പാര്‍ട്ടി പിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിതനായ മുഹമ്മദ് അസ്ഹറുദ്ദിന്‍ ടിആര്‍എസിലേക്കാണ് ചേക്കാറാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടിയില്‍ ചേരുന്ന അസ്ഹറിന് സെക്കന്തരാബാദ് ലോക്‌സഭാ സീറ്റാണ് ടിആര്‍എസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ടിആര്‍എസില്‍

ടിആര്‍എസില്‍

വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അസ്ഹര്‍ ടിആര്‍എസില്‍ ചേര്‍ന്നേക്കുമെന്നാണ് ഡെക്കാന്‍ ക്രോണിക്കില്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ഒരു പ്രവാസി മുഖേനയാണ് ടിആര്‍എസിന് അസ്ഹറിനുമിടയില്‍ ചര്‍ച്ച നടക്കുന്നതെന്നാണ് സൂചന.

2009

2009

2009 ലായിരുന്നു മുഹമ്മദ് അസ്ഹറുദ്ദിന്‍ കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയ രംഗത്തും പുതിയ ഇന്നിങ്സിന് തുടക്കം കുറിച്ചത്. ആ വര്‍ഷം ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചു കയറാനും അദ്ദേഹത്തിന് സാധിച്ചു.

ദയനീയമായി പരാജയപ്പെട്ടു

ദയനീയമായി പരാജയപ്പെട്ടു

2014 ല്‍ കോണ്‍ഗ്രസ് വീണ്ടും അദ്ദേഹത്തിന് സീറ്റ് നല്‍കിയെങ്കിലും ടോങ്ക്-സവായ് മധോപൂര്‍ മണ്ഡലത്തില്‍ അസ്ഹര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. പിന്നീട് രാഷ്ട്രീയ രംഗത്ത് സജീവമല്ലാതിരുന്ന അസ്ഹര്‍ തെലങ്കാന കോണ്‍ഗ്രസ്സില്‍ സജീവമാകാനുള്ള ആഗ്രഹം 2017 ല്‍ വ്യക്തമാക്കിയിരുന്നു.

ഒരുമിച്ചു നില്‍ക്കണം

ഒരുമിച്ചു നില്‍ക്കണം

നമുക്ക് ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കാമെങ്കില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നായിരുന്നു ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ അസര്‍ അഭിപ്രായപ്പെട്ടത്. ഇതിനോട് അനുഭാവപൂര്‍ണ്ണമായ പ്രതികരണമായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന ഘടകം നടത്തിയത്. തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ അസ്ഹറിനെ അറിയിച്ചത്.

സീറ്റ് നല്‍കിയില്ല

സീറ്റ് നല്‍കിയില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പാര്‍ട്ടി സീറ്റ് നല്‍കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയില്‍ അസ്ഹറിനെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ്സുമായി പിണങ്ങിയ അദ്ദേഹം പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

പരാതി

പരാതി

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സീറ്റ് നിഷേധിച്ചുവെന്നാണ് അസ്ഹര്‍ ഉയര്‍ത്തുന്ന പരാതി. ടിഡിപിയുമായി സഖ്യമുണ്ടാക്കിയതും അസ്ഹറിനെ ചൊടിപ്പിച്ചിരുന്നു. ചന്ദ്രബാബു നായിഡുവിനെ മുഖ്യശത്രുവായിട്ടാണ് ഇത്രയും കാലം കോണ്‍ഗ്രസ് കണ്ടിരുന്നത്. അസ്ഹര്‍ പാര്‍ട്ടി വിടുന്നുവെന്ന സൂചനകള്‍ ശക്തമായപ്പോഴാണ് അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായത്.

അനുനയനം

അനുനയനം

പിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് അസ്ഹറിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. നിലിവിലുള്ള 3 വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് പുറമേയായിരുന്നു അസ്ഹറിനേയും നിയമിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയേറ്റ് അസ്ഹറിനെ വീണ്ടും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

സെക്കന്തരാബാദ്

സെക്കന്തരാബാദ്

സെക്കന്തരാബാദ് ലോക്‌സീറ്റ് വിട്ടുകിട്ടുകയാണെങ്കില്‍ അസ്ഹര്‍ ടിആര്‍എസില്‍ ചേരാനുള്ള സാധ്യത ശക്തമാണ്. ഇവിടെ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം അദ്ദേഹം പരസ്യമാക്കിയിരുന്നെങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് അസ്ഹറിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിക്കുകയായിരുന്നു. അസ്ഹര്‍ പാര്‍ട്ടി വിടുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തെലങ്കാനയില്‍ കോണ്‍ഗ്രസിനേല്‍ക്കുന്ന വലിയതിരിച്ചടിയായിരിക്കും അത്.

English summary
azharuddin set to join trs for lok sabha seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X