Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബറി മസ്ജിദ് കേസ്; വൈകിയാണെങ്കിലും നീതി നടപ്പായെന്ന് രാജ്നാഥ് സിംഗ്; സത്യത്തിന്റെ വിജയമെന്ന് യോഗി

ലഖ്നൗ; ബാബറി മസ്ജിദ് പൊളിച്ച കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. വൈകിയാണെങ്കിലും നീതി നടപ്പായെന്ന് രാജ്നാഥ് സിംഗ് പ്രത്ികരിച്ചു. സത്യം വിജയിച്ചുവെന്നായിരുന്നു യോഗി ആദിന്യനാഥ് പ്രതികരിച്ചത്. കേസിലെ 32 പ്രതികളേയും വെറുതേ വിട്ട് കൊണ്ടായിരുന്നു ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറഞ്ഞു.

സന്യാസിമാർ, ബിജെപി നേതാക്കൾ, വിശ്വ ഹിന്ദു പരിഷത്തുമായിമായി (വിഎച്ച്പി) ബന്ധപ്പെട്ട മുതിർന്ന നേതാക്ൾ തുടങ്ങി നിരവധി സാമൂഹിക സംഘടനകളെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് അന്നത്തെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ നേട്ടത്തിനായി അപകീർത്തിപ്പെടുത്തുകയായിരുന്നുവെന്നത് വിധിയിലൂടെ വ്യക്തമായെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

rajnath and yogi

മുരളി മനോഹർ ജോഷിയും എൽകെ അദ്വാനിയും വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. ചരിത്രവിധിയാണിതെന്നായിരുന്നു മുരളി മനോഹര്‍ ജോഷി പ്രതികരിച്ചത്. അന്നത്തെ സംഭവത്തിന് പിന്നിൽ യാതൊരു ഗൂഡാലോചനയും നടന്നിട്ടില്ല. എല്ലാം ആകസ്മികമായാണ് സംഭവിച്ചത്. കോടതി വിധി അതാണ് തെളിയിക്കുന്നതെന്നും ജോഷി പറഞ്ഞു വിധിയ്ക്ക് പിന്നാലെ സന്തോഷം പങ്കുവെച്ച് ജോിയുടെ വീട്ടിൽ ലഡുവിതരണവും നടന്നു.

വിധി സന്തോഷമുണ്ടാക്കുന്നതാണെന്നായിരുന്നു എൽകെ അദ്വാനിയുടെ പ്രതികരണം. അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്ന തന്റെ സ്വപ്നത്തിലേക്ക് വഴി തുറ്ന കോടതി വിധിയുടെ ചുവടുപിടിച്ചുള്ളതാണ് കോടതിയുടെ ഇപ്പോഴത്തെ വിധിയെന്നും എൽകെ അദ്വാനി പറഞ്ഞു.

Recommended Video

cmsvideo
    K Surendran supports Babari Masjid Verdict

    കേസിലെ പ്രതികളായിരുന്ന അദ്വാനിയും മുരളീ മനോഹർ ജോഷിയും ആൾക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്നായിരുന്ന് കോടതി വ്യക്തമാക്കിയത്. കേസിൽ പ്രതികൾക്കെതിരെ മതിയായ തെളിവില്ലെന്നും കോടതി വിധി പ്രസ്താവിച്ച് കൊണ്ട് പറഞ്ഞു. പള്ളി പൊളിക്കാൻ താഴിക കുടത്തിന് മുകളിൽ കയറിയവർ സാമൂഹിക വിരുദ്ധരാണെന്ന് പറഞ്ഞ കോടതി സിബിഐ സമർപ്പിച്ച വീഡിയോകളും ഓഡിയോകളും തള്ളുകയും ചെയ്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+