ജറ്റ് എയര്‍വേസില്‍ ജനിച്ച കുഞ്ഞിന് ആജീവനാന്തം സൗജന്യ യാത്ര!!!

Subscribe to Oneindia Malayalam

ദില്ലി: ജറ്റ് എയര്‍വേസില്‍ മലയാളി ദമ്പതികള്‍ക്കു ജനിച്ച കുഞ്ഞ് ആജീവനാന്തം ഫ്രീ ആയി പറക്കും. കുട്ടിക്ക് ആജീവനാന്തം സൗജന്യ യാത്ര നല്‍കുമെന്ന് ജറ്റ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസിലാണ് മലയാളി യുവതി കുഞ്ഞിന് ജന്‍നം നല്‍കിയത്. ഈ സന്തോഷം പങ്കു വെയ്ക്കാനാണ് കുഞ്ഞിന് ആജീവനാന്തം സൗജന്യയാത്ര നല്‍കുന്നതെന്ന് ജറ്റ് എയര്‍വേസ് അധികൃതര്‍ പറഞ്ഞു.

ജെറ്റ് എയര്‍വേസ് വിമാനങ്ങളില്‍ ലോകത്തെവിടേക്കും കുഞ്ഞിന് സൗജന്യയാത്ര അനുവദിക്കും. ആദ്യമായാണ് തങ്ങളുടെ വിമാനത്തില്‍ ഇങ്ങനെയൊരു സംഭവം നടക്കുന്നതെന്നും ഈ സന്തോഷം പങ്കിടാനാണ് കുഞ്ഞിന് സൗജന്യ യാത്ര അനുവദിക്കുന്നതെന്നും ജെറ്റ് എയര്‍വേസ് വ്യക്തമാക്കി.

എല്‍കെജി വിദ്യാര്‍ഥിനിക്ക് ഡ്രൈവറുടെ പീഡനം....ഇതാണ് സത്യം!! എല്ലാം തെളിഞ്ഞു..കോടതി പറയുന്നത്

 jet-airways

യാത്രക്കിടെ യുവതിക്ക് പ്രസവ വേദന കലശലായതിനെത്തുടര്‍ന്നാണ് സംഭവം. ഇതേത്തുടര്‍ന്ന് ഇക്കണോമി ക്ലാസില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന യുവതിയെ ഫസ്റ്റ് ക്ലാസിലേക്ക് മാറ്റി. വിമാനത്തില്‍ ഡോക്ടര്‍മാരില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് മലയാളി നേഴ്‌സ് മിനി വില്‍സനാണ് സഹായത്തിനെത്തിയത്. മുംബൈയില്‍ വിമാനമിറക്കിയതിനു ശേഷം യുവതിയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

English summary
Being the first baby to be born in flight for Jet Airways, the airlines announced that the child would get a free lifetime pass for any travel on the carrier.
Please Wait while comments are loading...