കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കര്‍ണാടക വാദം ബിജെപിക്ക് തിരിച്ചടി.... യെദ്യൂരപ്പ തന്ത്രം മാറ്റി, പ്രാദേശിക വാദം തെറ്റി!!

Google Oneindia Malayalam News

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൈവിട്ടൊരു കളിയായിരുന്നു ബിജെപി കര്‍ണാടകത്തില്‍ പയറ്റി നോക്കിയത്. ഉത്തര കര്‍ണാടക വാദം കത്തിച്ച് അത് വോട്ടാക്കി മാറ്റുക എന്ന വളരെ അപകടം പിടിച്ച തീരുമാനമായിരുന്നു ഇത്. കോണ്‍ഗ്രസും ജെഡിഎസും ഇതില്‍ വീഴുമെന്ന ഉറപ്പിലായിരുന്നു ഈ കളികള്‍. നേരത്തെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം കൈവിട്ട പോലത്തെ കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ദേശീയ നേതൃത്വം നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പക്ഷേ ഈ കളി ഇപ്പോള്‍ ബിജെപിക്ക് പാരയാവുമെന്ന് ഉറപ്പായിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ മറ്റ് ഇടങ്ങളിലുള്ളവരെല്ലാം ബിജെപിയുടെ തീരുമാനത്തിന് എതിരാണ്. ഇതോടെ കളി മാറ്റി കളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഎസ് യെദ്യൂരപ്പ. ഈ വിഷയത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ബിജെപിയുടെ തീരുമാനം. തങ്ങള്‍ ഇത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പില്‍ നിലം തൊടില്ലെന്നാണ് ബിജെപി പറയുന്നത്. അങ്ങനെ വരുമ്പോള്‍ പ്രാദേശിക വികാരം ആളിക്കത്തിക്കാനാണ് ഇപ്പോള്‍ ബിജെപി ശ്രമിക്കുന്നത്.

നെഗറ്റീവ് പബ്ലിസിറ്റി

നെഗറ്റീവ് പബ്ലിസിറ്റി

ഉത്തര കര്‍ണാടക വാദം ബിജെപിക്ക് നെഗറ്റീവ് പബ്ലിസിറ്റിയാണ് ഉണ്ടാക്കി കൊടുത്തത്. ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ ദക്ഷിണ കര്‍ണാടകത്തില്‍ നിന്ന് ഒറ്റ സീറ്റ് പോലും കിട്ടില്ലെന്നാണ് ബിജെപിക്ക് ലഭിച്ച രഹസ്യ വിവരം. പ്രധാന സീറ്റുകളെല്ലാം ദക്ഷിണ കര്‍ണാടകത്തിലാണ്. കോണ്‍ഗ്രസ് ലിംഗായത്ത് സീറ്റുകള്‍ വെച്ച് കളിച്ചത് പോലെയാവും ഈ വാദമെന്നാണ് യെദ്യൂരപ്പ പറയുന്നത്. ഇതോടെ നിലവിലുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ് യെദ്യൂരപ്പ.

ജെഡിഎസിന്റെ തലയില്‍ കെട്ടിവച്ചു

ജെഡിഎസിന്റെ തലയില്‍ കെട്ടിവച്ചു

യെദ്യൂരപ്പ പെട്ടെന്നാണ് കളികള്‍ മാറ്റിയത്. ജെഡിഎസ്, കോണ്‍ഗ്രസ് സഖ്യത്തെയാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാക്കിയത്. ദക്ഷിണ കര്‍ണാടകം പിടിച്ചടക്കാനായി ജെഡിഎസാണ് ഈ തീരുമാനമെടുത്തതെന്ന് യെദ്യൂരപ്പ ആരോപിച്ചു. ദേവഗൗഡയും ഈ കളികള്‍ക്കൊപ്പമായിരുന്നു. ജെഡിഎസ് ദക്ഷിണ കര്‍ണാടക പാര്‍ട്ടിയാണെന്നും സംസ്ഥാനം ഒന്നിച്ച് നിന്നാല്‍ അവര്‍ക്കൊരിക്കലും ഒറ്റയ്ക്ക് അധികാരത്തില്‍ വരാന്‍ പറ്റില്ല. അതുകൊണ്ടാണ് കൂടുതല്‍ വികസനം വേണമെങ്കില്‍ ഉത്തര കര്‍ണാടകയിലെ ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടതെന്നും യെദ്യൂരപ്പ ആരോപിച്ചു.

കുമാരസ്വാമിയാണ് കാരണം

കുമാരസ്വാമിയാണ് കാരണം

കുമാരസ്വാമിയുടെ വാക്കുകളാണ് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയത്. തങ്ങള്‍ക്ക് സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ലെന്ന കാരണം കൊണ്ടാണ് പ്രത്യേകം സംസ്ഥാനം വേണമെന്ന് ഉത്തര കര്‍ണാടക ജനത ആവശ്യപ്പെട്ടത്. ഈ വിഷയം അടിയന്തരമായി പരിഹരിക്കേണ്ടതാണ്. അടുത്ത ദിവസം തന്നെ ബെല്‍ഗാമിലേക്ക് ഞാന്‍ പോകുന്നുണ്ടെന്ന് യെദ്യൂരപ്പ പറഞ്ഞു. മതനേതാക്കളോടും പ്രാദേശിക സംഘടനകളോടും വാശി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടും. പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറാന്‍ അവരോട് നേരിട്ട് അഭ്യര്‍ത്ഥിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

നേതാക്കള്‍ കാലുവാരി

നേതാക്കള്‍ കാലുവാരി

ബിജെപിയുടെ നേതാക്കള്‍ തന്നെയാണ് ഈ തീരുമാനത്തെ പിന്തുണയ്ക്കാതെ കാലുവാരി. തുടക്കത്തില്‍ ഇത്തരം ആവശ്യത്തെ പിന്തുണച്ച ഉത്തര കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ പക്ഷേ പെട്ടെന്ന് തന്നെ ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ആവശ്യം ഉന്നയിച്ചവരെ തള്ളി പറയുകയും ചെയ്തു. മുതിര്‍ന്ന നേതാവ് ബി ശ്രീരാമുലുവും ഇതില്‍ ഉള്‍പ്പെടും. ഐക്യ കര്‍ണാടകത്തിന് താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി എംപി ശോഭ കരന്തലജെയും പിന്‍മാറിയിട്ടുണ്ട്. കുമാരസ്വാമിയെ ഇവര്‍ വിമര്‍ശിച്ചിട്ടുണ്ട്.

ബിജെപിക്ക് നാണമില്ലേ....

ബിജെപിക്ക് നാണമില്ലേ....

കോണ്‍ഗ്രസും ജെഡിഎസും ബിജെപിക്ക് അര്‍ഹിക്കുന്ന മറുപടിയും നല്‍കിയിട്ടുണ്ട്. ഇരട്ടത്താപ്പാണ് ബിജെപിക്കുള്ളതെന്ന് ഇരുവരും കുറ്റപ്പെടുത്തി. ബിജെപിയാണ് ഇതിന് ഉത്തരവാദിയെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാര്‍ ആരെയും അവഗണിച്ചിട്ടില്ല. ഉത്തര കര്‍ണാടകയ്ക്ക് നല്ല രീതിയിലുള്ള പരിഗണന നല്‍കിയിരുന്നു. ബിജെപി രാഷ്ട്രീയ നേട്ടത്തിനാണ് ഈ കളികള്‍ നടത്തുന്നതെന്ന് സിദ്ധരാമയ്യ ആരോപിച്ചു.

നാലു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയല്ല

നാലു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയല്ല

യെദ്യൂരപ്പ വായില്‍ തോന്നിയത് വിളിച്ച് പറയുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. ദക്ഷിണ കര്‍ണാടകത്തിലെ നാലു സംസ്ഥാനങ്ങളുടെ മാത്രം മുഖ്യമന്ത്രിയല്ല താന്‍ എന്നോര്‍ക്കണം. ബിജെപിക്ക് അധികാരം കിട്ടാന്‍ വേണ്ടിയുള്ള കളികളാണ് ഇത്. സംസ്ഥാനത്തെ വിഭജിച്ച് വോട്ടിനായി ഉപയോഗിക്കാനാണ് അവരുടെ ശ്രമം. ഇതുമായി മുന്നോട്ട് പോയാല്‍ അതിന്റെ ഫലം അവര്‍ തന്നെ അനുഭവിക്കേണ്ടി വരും. പിന്തുണ കിട്ടില്ലെന്ന് കണ്ടതോടെ ഇപ്പോള്‍ ജെഡിഎസിനെ കുഴിയില്‍ ചാടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.

കടുത്ത പ്രതിഷേധം

കടുത്ത പ്രതിഷേധം

ബിജെപിയുടെ നീക്കത്തിനെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് നടന്നത്. കര്‍ണാടക രക്ഷണ വേദികെ അടിയന്തര യോഗം വിളിച്ച് ബിജെപിയെ വിമര്‍ശിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കമെന്നാണ് അവരുടെ ആരോപണം. ദക്ഷിണ കര്‍ണാടകയില്‍ നിന്ന് ബിജെപിക്ക് സീറ്റ് കിട്ടുക പാടാണെന്ന് അവര്‍ മനസിലാക്കിയിട്ടുണ്ട്. ബിജെപി-കോണ്‍ഗ്രസ് സഖ്യം ശക്തമാണ് ഇവിടെ. ഇതിനെ പൊളിക്കാനാണ് ഇത്തരമൊരു വാദം മുന്നോട്ടുവെച്ചത്.

അമേരിക്കയെ ഭയമില്ല.... മുട്ടുമടക്കില്ലെന്ന് ഇറാന്‍.... ചൈനയെയും റഷ്യയെയും ഒപ്പം നിര്‍ത്താന്‍ റൂഹാനിഅമേരിക്കയെ ഭയമില്ല.... മുട്ടുമടക്കില്ലെന്ന് ഇറാന്‍.... ചൈനയെയും റഷ്യയെയും ഒപ്പം നിര്‍ത്താന്‍ റൂഹാനി

ശര്‍മയുടെ അക്കൗണ്ടിലേക്ക് ഒരു രൂപ അയച്ച് ഹാക്കര്‍മാര്‍.... ആധാറിന് വീണ്ടും പരിഹാസം.. സുരക്ഷയില്ല!!ശര്‍മയുടെ അക്കൗണ്ടിലേക്ക് ഒരു രൂപ അയച്ച് ഹാക്കര്‍മാര്‍.... ആധാറിന് വീണ്ടും പരിഹാസം.. സുരക്ഷയില്ല!!

English summary
Backlash Forces BJP to Disassociate From Separate North Karnataka Demand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X