ബാലക്കോട്ട് ഭീകര കേന്ദ്രം വീണ്ടും സജീവം; 500 ഓളം ഭീകരവാദികള്‍ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നുവെന്ന്
ദില്ലി: ഇന്ത്യന്‍ വ്യോമസേന തകര്‍ത്ത പാകിസ്താനിലെ ബാലക്കോട്ട് ജെയ്ഷ ഇ മുഹമ്മദിന്‍റെ പരിശീല കേന്ദ്രം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് കരസേന മേധാവി ബിബിന്‍ റാവത്ത്. ഇവിടെ നിന്ന് 500 ഓളം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു.

ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ബാലക്കോട്ട് തകര്‍ക്കപ്പെട്ടിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് ഇവിടെ നിന്നുള്ള ഭീകരര്‍ മറ്റിടങ്ങളിലേക്ക് മാറി പോയത്. ഇപ്പോള്‍ വീണ്ടും അത് പ്രവര്‍ത്തിച്ച് തുടങ്ങിയിരിക്കുകയാണ്. ഇവിടെ നിന്നുള്ള ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമം നടത്തുന്നതെന്നും ബിബിന്‍ റാവത്ത് പറഞ്ഞു.
ഫിബ്രവരിയില്‍ കാശ്മീരിലെ പുല്‍വാമയില്‍ നാല്‍പതോളം സൈനികരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് പാകിസ്താനിലെ ബാലക്കോട്ടിലെ ജെയ്ഷ ഇ മുഹമ്മദിന്‍റെ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. ആറ് ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കേന്ദ്രത്തില്‍ 600 ഓളം ജെയ്ഷ ഭീകരര്‍ ഉണ്ടെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.
എന്നാല്‍ ബാലക്കോട്ട് കേന്ദ്രങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നായിരുന്നു പാകിസ്താന്‍ വാദം. ബാലക്കോട്ട് കേന്ദ്രങ്ങളില്‍ അല്ല സമീപത്തെ കര്‍ഷകരുടെ സ്ഥാലങ്ങളിലാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയതെന്നായിരുന്നു പാകിസ്താന്‍ ആരോപിച്ചത്. അതേസമയം ബാലക്കോട്ട് ആക്രമിച്ചെന്ന് തെളിയിക്കുന്ന ചില ഉപഗ്രഹ ചിത്രങ്ങള്‍ ഇന്ത്യയും പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുകളുണ്ടായിരുന്നു.












Click it and Unblock the Notifications