നരേന്ദ്ര മോദി, 'അയൂബിന്റെ വാള്‍ കൈവശമുണ്ട്': പാകിസ്താനെ പരീക്ഷിക്കാന്‍ ധൈര്യമുണ്ടോ? ഭീഷണി ബലൂണില്‍
ചണ്ഡീഗഡ്: ഉറി ആക്രമത്തിന് ശേഷം ഇന്ത്യന്‍ സേന തിരിച്ചടിച്ചതില്‍ പ്രകോപിതരായ പാകിസ്താന്‍ ഇന്ത്യയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തി കടന്ന് ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്ന പാക് തീവ്രവാദികളെ കൊന്നതോടെ പാകിസ്താന്‍ ഇന്ത്യക്കെതിരെ പരസ്യമായി വെല്ലുവിളി തുടങ്ങി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സൈന്യം തിരിച്ചടിച്ചതിന്റെ ഞെട്ടലില്‍ പാകിസ്താന്‍ മുക്തരായിട്ടില്ല.
പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ പ്രത്യക്ഷ പെട്ട ബലൂണുകളില്‍ നിറഞ്ഞിരുന്നതും ഇന്ത്യയോടുള്ള വെല്ലുവിളികളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ പറന്നെത്തിയ ബലൂണുകള്‍ ദിനനഗറിലെ ഗീസാല്‍ ഗ്രാമവാസികള്‍ക്കു പൊലീസില്‍ ഏല്‍പ്പിച്ചു. ബലൂണില്‍ ഉറുദുവില്‍ ഴെുതിയ ഭീഷണിക്കുറിപ്പുകകളാണുണ്ടായിരുന്നത്. സന്ദേശത്തിന് പിന്നില്‍ പാകിസ്താന്‍ തീവ്രവാദികള്‍ തന്നെയാണോ? സന്ദേശത്തിന്റെ ഉള്ളടക്കം ഇന്ത്യെ അപമാനിക്കുന്നതാണ്...

ബലൂണിലെ ഭീഷണി
പഞ്ചാബ് അതിര്‍ത്തിയിലെ ഗ്രാമ പ്രദേശങ്ങളിലാണ് ഭീഷണി ബലൂണ്‍ കണ്ടെത്തിയത്. ഫെറോസ്പൂര്‍, പത്താന്‍കോട്ട്, അമൃത് സര്‍ എന്നിവിടങ്ങളിലാണ് ബലൂണ്‍ കണ്ടെത്തിയത്

പഞ്ചാബ് പാക് അതിര്‍ത്തി
പഞ്ചാബ് പാക് അതിര്‍ത്തിയില്‍ നിന്ന് നാല്‍പ്പതോളം ഭീഷമി ബലൂണുകള്‍ സൈന്യം കണ്ടെടുത്തു. പ്രകോപനമുണ്ടാക്കുന്ന ഉള്ളടക്കമാണ് സന്ദേശത്തിലുള്ളത്.

പ്രധാനമന്ത്രിക്ക് ഭീഷണി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ പറന്നെത്തിയ ബലൂണുകള്‍ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ഉറുദുവില്‍ അയൂബിന്റെ വാള്‍ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ടെന്നായിരുന്നു ഭീഷണി

വെല്ലുവിളി ഇങ്ങനെ
പാകിസ്താനെ പരീക്ഷിക്കാനുള്ള ധൈര്യം ഇന്ത്യക്കും പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്കുമുണ്ടോ എന്നും സന്ദേശത്തില്‍ വെല്ലുവിളിക്കുന്നുണ്ട്.

ലക്ഷ്യം പ്രകോപനം
ഇന്ത്യന്‍ സൈന്യത്തെ പ്രകോപിപ്പിക്കുകയാണ് ഭീഷമി ബലൂണിന്റെ ലക്ഷ്യമെന്ന് കരുതുന്നു. സ്ത്രീകളെയും ഇന്ത്യന്‍ സൈന്യത്തിനെതിരെയും അസഭ്യവര്‍ഷം നടത്തിയാണ് ബലൂണിലെ കുറിപ്പുകള്‍.

കൂടുതല്‍ സുരക്ഷ
കഴിഞ്ഞ വര്‍ഷം ദിനനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ സൈനിക വേഷത്തില്‍ എത്തിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തി ജില്ലകളായ ഗുര്‍ദാസ്പൂര്‍, പഠാന്‍കോട്ട് എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications