കര്‍ണാടക വിഭജിക്കണം: നാളെ ഹര്‍ത്താല്‍; വിഷയത്തിലിടപെട്ട് ബിജെപിയും, വെട്ടിലായി സഖ്യസര്‍ക്കാർ
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാര്‍ ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. മുന്നണിക്കുള്ളിലെ പ്രശ്നങ്ങള്‍ക്ക് പുറമേ പുറത്തുനിന്ന് ബിജെപി സര്‍ക്കാര്‍ വീഴ്ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ വേറേയുമുണ്ട്.
ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഇടയിലാണ് വടക്കന്‍ കര്‍ണാടകയക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യമുയര്‍ത്തി നാളെ സംസ്ഥാനത്ത് ബന്ദ് നടത്താനിരിക്കുന്നത്. ഈ ആവശ്യം ഉന്നയിക്കുന്നവരോട് ബിജെപിയും അനുഭാവം പ്രകടപ്പിച്ചതോടെ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ് കര്‍ണാകട സര്‍ക്കാര്‍.

പ്രത്യേക സംസ്ഥാന പദവി
സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് ദക്ഷിണ കന്നഡിയിലെ സംഘടനകള്‍ നാളെ സംസ്ഥാനാത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബന്ദ്
മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളൊന്നും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദക്ഷിണ കന്നഡയിലെങ്കിലും ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. ഇതിനിടയില്‍ തന്നെയാണ് സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയുടെ വികസനം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം വരുന്ന മഠാതിപതികള് ബെളഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയ്ക്ക് മുന്നില്‍ പ്രതിഷേധമായി അണിനിരന്നത്.

അവഗണന
ഹര്‍ത്താല്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത് പോലെ പ്രത്യേകസംസ്ഥാന രൂപീകരണമല്ല തങ്ങളുടെ ആവശ്യം. വടക്കന്‍ കര്‍ണാടകയോട് മാറിമാറി വരുന്ന സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് അവര്‍ വ്യക്തമാക്കി.

യെദ്യൂരപ്പ
പ്രതിഷേധത്തില്‍ അണിനിരന്ന മഠാധിപര്‍ക്ക് പിന്തുണയുമായി ബിജെപി നേതാവ് യെദ്യൂരപ്പ രംഗത്തെത്തിയത് സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. വടക്കന്‍ കര്‍ണാടകയോട് സംസ്ഥാന ബിജെപി സര്‍ക്കാറും കേന്ദ്രസര്‍ക്കാറും എന്നും അനുഭാവപൂര്ണ്ണമായിട്ടെ പെരുമാറിയിട്ടുള്ളുവെന്ന് യെദ്യൂരപ്പെ പ്രതിഷേധത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

വിമര്‍ശനങ്ങള്‍
മഠാഥിപതികളോട് പ്രതിഷേധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട യെദ്യൂരപ്പ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിയത്. കുമാരസ്വാമിയുടെ വിഭജിച്ചു ഭരിക്കല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് സ്വാധീനമുള്ള 37 നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമേ നടപ്പിലാക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്-ദള്‍ സഖ്യം
വിഷയത്തില്‍ ബിജെപി ഇടപെടുന്നതിനെ ഏറെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ്-ദള്‍ സഖ്യം നോക്കികാണുന്നത്. ഇതിനിടെ പ്രത്യേക സംസ്ഥാനമെന്ന ആശയത്തെ അനുകൂലിക്കുന്ന ചില ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ പീന്നീട് അറസ്റ്റ്ചെയ്തുനീക്കി.

ചാണകം തളി
പ്രത്യേകസംസ്ഥാന ആശയത്തിനെതിരേയും സംസ്ഥാനത്ത് ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. പ്രത്യേക സംസ്ഥാനരൂപീകരണത്തെ പിന്തുണച്ച ബിജെപി എംഎല്‍എയ്ക്കെതിരെ പ്രതിഷേധം നടന്നു. ഐക്യകന്നഡ അനുകൂലികള്‍ ബി ശ്രീരാമുലിവിന്റെ കൗട്ടൗട്ടില്‍ ചാണകം തളിച്ചു.

എക്കാലത്തും
അതേസമയം കര്‍ണാടക എക്കാലത്തും അഖണ്ഡമായി, ഐക്യത്തോടെ നിലനില്‍ക്കുമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. വടക്കന്‍ കര്‍ണാടകയുടെ വികസന പ്രശ്നങ്ങളുന്നയിച്ച് തന്നെ വന്നുകണ്ട വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്.

വിവേചനം
വികസന കാര്യത്തില്‍ സഖ്യസര്‍ക്കാറിന് യാതൊരു വിവേചനവും ഇല്ല. കര്‍ണാടകയുടെ സമഗ്രവികസനമാണ് സഖ്യസര്‍ക്കാറിന്റെ ശ്രമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടും. പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് വടക്കന്‍ മേഖലയിലെ 13 ജില്ലകളിലാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications