കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വര്‍ഷത്തെ കാത്തിരിപ്പ് കഴിഞ്ഞു, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി മൂന്നായി വിഭജിച്ചു

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: തെക്കേ ഇന്ത്യയിലെ ഏറ്റവും പഴയ യൂണിവേഴ്‌സിറ്റികളിലൊന്നായ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി മൂന്നായി വിഭജിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ണാടക ഭരിക്കുന്ന സിദ്ധരാമയ്യ സര്‍ക്കാരിന്റേതാണ് തീരുമാനം. ഏതാണ് പത്ത് വര്‍ഷത്തോളമായി ഇത് സംബന്ധിച്ച ചര്‍ച്ചകളിലാണ് സംസ്ഥാനം മാറിമാറി ഭരിക്കുന്ന വിവിധ സര്‍ക്കാരുകള്‍.

ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയെ രണ്ടാക്കി വിഭജിക്കാം എന്നായിരുന്നു നേരത്തെ ഭരിച്ച ബി ജെ പി സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ അത് വേണ്ട മൂന്നായി വിഭജിക്കാം എന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പറയുന്നത്. ബാംഗ്ലൂര്‍ സെന്‍ട്രല്‍, ബാംഗ്ലൂര്‍ നോര്‍ത്ത് എന്നിങ്ങനെയാണ് വിഭജിക്കപ്പെടുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് പേരുകള്‍. പുതിയ രണ്ട് വൈസ് ചാന്‍സലര്‍മാര്‍ കൂടി വൈകാതെ സ്ഥാനമേല്‍ക്കും.

bangaloreuniversitybuilding

നിലവിലുള്ള ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയുടെ സവിശേഷതകള്‍ നഷ്ടമാക്കരുത് എന്ന് കരുതിയാണ് പുതിയ പേരുകള്‍ ഇടുന്നതില്‍ നിന്നും സര്‍ക്കാര്‍ വിട്ടുനിന്നത്. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തുംകൂരില്‍ പുതിയ യൂണിവേഴ്‌സിറ്റി തുടങ്ങിയിരുന്നു. തുംകൂരിലും പരിസര പ്രദേശങ്ങളിലുമാണ് ഈ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനമേഖല.

ബാംഗ്ലൂരിലെ സെന്‍ട്രല്‍ കോളേജ് കാംപസിനെ ജ്ഞാനവാഹിനി എന്ന് പേരിടാനായിരുന്നു ബി ജെ പി സര്‍ക്കാരിന്റെ പദ്ധതി. കെങ്കേരിയിലാണ് ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി കാംപസ്. ജ്ഞാനഭാരതി എന്നാണ് കെങ്കേരി കാംപസിന് പേര്. എന്നാല്‍ യൂണിവേഴ്‌സിറ്റിയെ രണ്ടല്ല, മൂന്നായി വിഭജിക്കാനായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്നായി വിഭജിക്കപ്പെടുന്നതോടെ സര്‍വ്വകലാശാലയുടെ കാര്യക്ഷമത ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

English summary
The Congress ruled state government has notified the trifurcation of Bangalore University.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X