കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് പിടിക്കാന്‍ ഭാര്യയും; നീലേക്കനി മുന്നില്‍

Google Oneindia Malayalam News

ബാംഗ്ലൂര്‍: കടുത്ത മത്സരം നടക്കുന്ന ബാംഗ്ലൂര്‍ സൗത്ത് മണ്ഡലത്തില്‍ പ്രചാരണത്തിന് സ്ഥാനാര്‍ഥികളുടെ ഭാര്യമാരും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഇന്‍ഫോസിസ് മുന്‍ സി ഇ ഒയുമായ നന്ദന്‍ നീലേക്കനിക്ക് ഭാര്യ രോഹിണിയുടെ പിന്തുണ വീട്ടിലും ബിസിനസിലും മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രചാരണത്തിലുമുണ്ട്.

സിറ്റിംഗ് എം പിയും ബി ജെ പി നേതാവുമായ അനന്ത് കുമാറിനും ഭാര്യയുടെ പിന്തുണയുണ്ട് വോട്ട് പിടിക്കാന്‍. എം പിയുടെ നേട്ടങ്ങള്‍ വിവരിച്ചും ആളുകളോട് കുശലം പറഞ്ഞും അനന്ത് കുമാറിന്റെ ഭാര്യ തേജസ്വിനി ബാംഗ്ലൂര്‍ സൗത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയും ആയിരക്കണക്കിന് ആളുകള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം വിളമ്പിയും ബാംഗ്ലൂരിന് പരിചിതയാണ് തേജസ്വിനി.

നന്ദന്‍ നീലേക്കനിയാണ് കര്‍ണാടകയിലെ ഏറ്റവും തിരയപ്പെടുന്ന സ്ഥാനാര്‍ഥി എന്നാണ് ഗൂഗിള്‍ പറയുന്നത്. പ്രമുഖ നേതാക്കളെ മറികടന്നാണിത്. പ്രമുഖരുടെ ഭാര്യമാര്‍ നിറം പകരുന്ന തിരഞ്ഞെടുപ്പ് കാഴ്ചകളിലേക്ക്.

നന്ദന് പിന്തുണ 100 ശതമാനം

നന്ദന് പിന്തുണ 100 ശതമാനം

തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്നത് ഒരു കടുത്ത തീരുമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംശയമില്ല, 100 ശതമാനം പിന്തുണയും നന്ദന് തന്നെ, ഭാര്യ രോഹിണി പറയുന്നു.

ഹൈ പ്രൊഫൈല്‍ ദമ്പതികള്‍

ഹൈ പ്രൊഫൈല്‍ ദമ്പതികള്‍

പരമ്പരാഗത രാഷ്ട്രീയത്തിന് അത്ര പരിചയമില്ലാത്ത പ്രൊഫൈലാണ് നീലേക്കനി ദമ്പതികളുടേത്. എന്നാല്‍ പുതുതലമുറ ഇവരെ വേഗം ഏറ്റെടുത്തു. ഫലമോ ഗൂഗിള്‍ സേര്‍ച്ചില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ മുമ്പനാണ് നന്ദന്‍ നീലേക്കനി.

തേജസ്വിനി അനന്ത് കുമാര്‍

തേജസ്വിനി അനന്ത് കുമാര്‍

ബാംഗ്ലൂരിന് പുതുമയുള്ള പേരല്ല സിറ്റിംഗ് എം പി അനന്ത് കുമാറിന്റെ ഭാര്യ തേജസ്വിനിയുടേത്. എം പിയുടെ ഭാര്യ എന്നതല്ലാതെ തന്നെ സാമൂഹ്യ സേവനത്തിലൂടെ ഒരു വിലാസം തേജസ്വിനിക്ക് സ്വന്തമായുണ്ട്.

ഐ ടി തന്നെ

ഐ ടി തന്നെ

നന്ദന്‍ നിലേക്കനി - രോഹിണി ദമ്പതികളെ പോലെ തന്നെ ഐ ടിയാണ് തേജസ്വിനിയുടെയും പ്രൊഫഷന്‍. ആയിരക്കണക്കിന് സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നുണ്ട് ഇവരുടെ സംഘടന

നന്ദന്‍ പുതുമയാണ്

നന്ദന്‍ പുതുമയാണ്

രാഷ്ട്രീയത്തിലെ പുതിയ മുഖമാണ് നന്ദന്‍ നീലേക്കനി എങ്കില്‍ അഞ്ച് തവണ എം പി ആയതിന്റെ പരിചയ സമ്പത്താണ് അനന്ത് കുമാറിന്റെ പെരുമ.

ബാംഗ്ലൂര്‍ ഏറ്റെടുത്തു

ബാംഗ്ലൂര്‍ ഏറ്റെടുത്തു

തങ്ങളുടെ സ്ഥാനാര്‍ഥിയായി നന്ദന്‍ നീലേക്കനിയെ ബാംഗ്ലൂര്‍ സൗത്തിലെ കോണ്‍ഗ്രസുകാര്‍ ഏറ്റെടുത്തു കഴിഞ്ഞു.

അനന്ത് കുമാര്‍

അനന്ത് കുമാര്‍

സിറ്റിംഗ് എം പി മാത്രമല്ല, ബി ജെ പിയിലെ സീനിയര്‍ നേതാവ് കൂടിയാണ് അനന്ത് കുമാര്‍. ഇത്തവണ ബാംഗ്ലൂര്‍ സൗത്തില്‍ പോരാട്ടം കടുക്കുമെന്ന് സാരം.

ദേ ഒരു സിക്‌സര്‍

ദേ ഒരു സിക്‌സര്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രിക്കറ്റ് കളിക്കുന്ന ബാംഗ്ലൂര്‍ സൗത്തിലെ സ്ഥാനാര്‍ഥി നന്ദന്‍ നീലേക്കനി.

സ്വാമിജീ കാക്കണേ

സ്വാമിജീ കാക്കണേ

ബാംഗ്ലൂര്‍ സൗത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നന്ദന്‍ നീലേക്കനി സിദ്ധ ഗംഗ മഠത്തിലെ ശിവകുമാര സ്വാമികളെ സന്ദര്‍ശിച്ചപ്പോള്‍

ആര് ജയിക്കും

ആര് ജയിക്കും

ആരും ജയിക്കാം എന്ന അവസ്ഥയിലാണ് ഇത്തവണ ബാംഗ്ലൂര്‍ സൗത്ത് മണ്ഡലം. ചരിത്രം പരിശോധിച്ചാല്‍ അനന്ത് കുമാറിനാണ് മേല്‍ക്കൈ. എന്നാല്‍ ഇപ്പോഴത്തെ ട്രെന്‍ഡ് നോക്കിയാല്‍ നന്ദന്‍ നിലേക്കനിയും ഒട്ടും മോശമില്ല.

English summary
Wives campaign for Nandan Nilekani, Ananth Kumar in Bangalore South LS polls 2014.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X