കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ നോട്ടുകള്‍ വില്‍ക്കാനുണ്ടോ, പഴയ നോട്ട്? വാങ്ങാനാളുണ്ട്... അതും കൂടിയ വിലക്ക്

നിരോധിച്ച നോട്ടുകള്‍ കൊല്‍ക്കത്തയിലെ മാര്‍ക്കറ്റില്‍ കൂടിയ വിലയക്ക് വില്‍ക്കാം. 500, 1000 രൂപ നോട്ടുകള്‍ക്ക് യഥാക്രമം 550, 1100 രൂപയാണ് വില.

  • By Jince K Benny
Google Oneindia Malayalam News

കൊല്‍ക്കത്ത: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങള്‍ നെട്ടോട്ടമോടുകയായിരുന്നു. പഴയ നോട്ടുകള്‍ മാറുന്നതിനായി മണിക്കൂറുകളും ദിവസങ്ങളുമാണ് ജനങ്ങള്‍ ബാങ്കിനും എടിഎം കൗണ്ടറിനും മുന്നില്‍ വരി നിന്നത്. പഴയ നോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നവര്‍ക്കായി മോദിയുടെ പുതിയ പണി ഓര്‍ഡിനന്‍സിന്റെ രൂപത്തില്‍ വരുന്നു എന്ന വാര്‍ത്തക്കിടയിലാണ് നോട്ട് കൈവശമുള്ളവര്‍ക്ക് ആശ്വാസം പകരുന്ന് പുതിയ സംരംഭം.

നോട്ടു നിരോധനത്തിനു പിന്നാലെ ചെറിയ തുകയ്ക്ക് പഴയ നോട്ടുകള്‍ വാങ്ങി പുതിയ നോട്ടുകളും ചില്ലറയും മാറി നല്‍കിയിരുന്ന സംഘങ്ങള്‍ സുലഭമായിരുന്നു. ആയിരത്തിന് 800ഉം 850ഉം ആയിരുന്നു പകരം നല്‍കിയുന്നത്. എന്നാല്‍ ഇപ്പോള്‍ കൊല്‍ക്കത്തയില്‍ പഴയ നോട്ടുകളായ 500നും 1000ത്തിനും യഥാക്രമം 550, 1000 രൂപയാണ് പകരം നല്‍കുന്നത്.

കൊല്‍ക്കത്തയിലെ ബിസിനസ് ഹബ്ബായ ബുറാബസാറിലാണ് കൂടിയ വിലയ്ക്ക് പഴയ നോട്ടുകള്‍ എടുക്കുന്നത്. ചില ഷെല്‍ കമ്പനികളാണ് പുതിയ സംരംഭവുമായി രംഗത്തിനെത്തിയിരിക്കുന്നത്. സമ്പത്തീക വര്‍ഷാവസാനം കമ്പനികളുടെ ബാലന്‍സ ഷീറ്റില്‍ ക്യാഷ് ഇന്‍ ഹാന്‍ഡ് കാണിക്കുന്നതിനാണ് ഈ നീക്കം.

പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നത് 30 വരെ

നിരോധിത നോട്ടുകളായ 500, 1000 രൂപ നോട്ടുകള്‍ ക്രയവിക്രയം ചെയ്യുന്നതിനുള്ള അവസാന ദിവസം ഈ മാസം 30ന് അവസാനിക്കും. 30ന് ശേഷം നിരോധിത നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

കൂടിയ വിലക്ക് പഴയ നോട്ട്

പഴയ നോട്ടുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി പുതിയ നോട്ടുകളും ചില്ലറയും നല്‍കുന്ന സംഘം ആദ്യ ദിനങ്ങളില്‍ പ്രബലമായിരുന്നു. ഇപ്പോള്‍ കൂടിയ നിരക്കില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നത്. 500ന് 550ഉം 1000ത്തിന് 1100 രൂപയുമാണ് പഴയ നോട്ടുകള്‍ക്ക് നല്‍കുന്ന നിരക്ക്.

കാഷ് ഇന്‍ ഹാന്‍ഡ്

കമ്പനികളുടെ കൈവശം ഉള്ള കറന്‍സികളും കോയിനുകളുമാണ് കാഷ് ഇന്‍ ഹാന്‍ഡ് എന്ന് പറയുന്നത്. നോട്ട് നിരോധനം നിലവില്‍ വന്നതോടെ കമ്പനികളുടെ നോട്ട് ഇടപാടുകള്‍ക്ക് ഇടിവ് നേരിട്ടിരുന്നു. ആദായ നികുതി ഉദ്യോഗസഥര്‍ അന്വേഷണം നടത്തിയപ്പോള്‍ പല കമ്പനികളിലും കാഷ് ഇന്‍ ഹാന്‍ഡായി വന്‍ തുക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ പണം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കണക്കില്‍ കാണിച്ചിരിക്കുന്ന തുക കണ്ടെത്തുന്നതിനായി പഴയ നോട്ടുകള്‍ കൂടുതല്‍ പണം നല്‍കി വാങ്ങാന്‍ തീരുമാനിച്ചത്.

പണം വില്‍ക്കാന്‍ തിരക്ക്

കറന്‍സി മാറ്റിവാങ്ങുന്നതിനുള്ള അവസാന ദിനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ബുറാബസാര്‍ മാര്‍ക്കറ്റില്‍ കനത്തതിരക്കാണ്. പഴയനോട്ടുകള്‍ മാറ്റിവാങ്ങുന്നതായി ജനങ്ങളുടെ പ്രവാഹമാണ് മാര്‍ക്കറ്റിലേക്ക്.

English summary
Banned notes selling at a premium rate in kolkota market. Old notes of Rs 500 and Rs 1000 will fetch you Rs 550 and Rs 1,100 here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X