കോണ്‍ഗ്രസിനെ വിയര്‍പ്പിച്ച് ബിജെപി.. മധ്യപ്രദേശിലും രാജസ്ഥാനിലും ഇഞ്ചോടിഞ്ച് പോരാട്ടം
Recommended Video

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലും കോണ്‍ഗ്രസിന് പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. മുന്‍തൂക്കം പ്രവചിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപി കാഴ്ചവെച്ചത്.മധ്യപ്രദേശില്‍ ഓരോ സെക്കന്‍റില്‍ എന്ന പോലെ ലീഡ് മാറി മറിയുകയാണ്. കോണ്‍ഗ്രസ് വിജയിച്ച് കയറി എന്ന് തോന്നിയ ഇടത്തു നിന്നാണ് ബിജെപി ശക്തമായ മത്സരം കാഴ്ച വെച്ചത്. രാജസ്ഥാനില്‍ ആവട്ടെ കേവല ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസ് കിതയ്ക്കുകയാണ്. രണ്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഭരണ വിരുദ്ധ വികാരമുണ്ടെങ്കിലും ശക്തമായ മത്സരമാണ് ബിജെപി കാഴ്ചവെച്ചത്.

കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരകിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഭരണ വിരുദ്ധ വികാരം ശക്തമായിരുന്നു. പുറത്തുവന്ന സര്‍വ്വേകളില്‍ മൂന്നണ്ണത്തിലും കോണ്‍ഗ്രസിന് മുന്‍തൂക്കം കല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവിടെ നടക്കുന്നത്. ഒടുവില്‍ വന്ന ഫലസൂചനകള്‍ അനുസരിച്ച് 111 സീറ്റില്‍ ബിജെപിയും 109 സീറ്റില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. കടുത്ത ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന് വിലയിരുത്തപ്പെട്ട മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ലീഡ് ചെയ്യുന്നുണ്ട്.
സമാന സാഹചര്യമാണ് രാജസ്ഥാനിലും. അനായാസ വിജയമായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കേവലഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യ തൊടാനാകാതെ കോണ്‍ഗ്രസ് കിതയ്ക്കുന്ന കാഴ്ചയാണ് ഉള്ളത്. തുടക്കത്തില്‍ വന്‍ കുതിപ്പ് നടത്തിയ കോണ്‍ഗ്രസ് പിന്നീട് പിറകോട്ട് പോകുകയായിരുന്നു.
നിലവില്‍ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ട്. രണ്ട് സീറ്റില്‍ ബിജെപിയും. 98 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ചത്ര സ്വാധീനം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തുന്നത്. സമുദായങ്ങളില്‍ പ്രബലരായ രജപുത്രരും ജാട്ടുകളും ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഈ വോട്ടുകള്‍ സ്വന്തം പെട്ടിയിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications