ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമിനെ കോടികള്‍ കൊണ്ട് മൂടി ബിസിസിഐ; സമ്മാനത്തുക കേട്ടോ
മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വന്‍ തുക സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ. ടീമിനാകെ 58 കോടി രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് കിരീടം സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ ജേതാക്കളാകുന്നത്.
നേരത്തെ 2002 ലും 2013 ലും ഇന്ത്യ ചാമ്പ്യന്മാരായിരുന്നു. നാല് മത്സരങ്ങള്‍ ജയിച്ച് ഐസിസി ടൂര്‍ണമെന്റിലെ ഏറ്റവും പ്രബലമായ ടീമായാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന്റെ മികച്ച വിജയത്തോടെ ഗ്രൂപ്പ് എയില്‍ ആരംഭിച്ച ഇന്ത്യ, പാകിസ്ഥാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി സെമി ഫൈനലിലേക്ക് യോഗ്യത നേടി.

ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ച് ഗ്രൂപ്പില്‍ ഒന്നാമതായ ഇന്ത്യ സെമിയില്‍ മുന്‍ ജേതാക്കളായ ഓസ്ട്രേലിയയെ ആണ് പരാജയപ്പെടുത്തിയത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കിയാണ് കിരീടം സ്വന്തമാക്കിയത്. നേരത്തെ രോഹിതിന് കീഴില്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ എത്തിയതും ഒറ്റ മത്സരവും തോല്‍ക്കാതെയായിരുന്നു. എന്നാല്‍ ഫൈനലില്‍ ഓസീസിനോട് കീഴടങ്ങി.
പിന്നീട് 2024 ല്‍ ടി20 ലോകകപ്പും ഇന്ത്യ കരസ്ഥമാക്കിയിരുന്നു. 'തുടര്‍ച്ചയായ രണ്ട് ഐസിസി കിരീടങ്ങള്‍ നേടുന്നത് പ്രത്യേകമാണ്. ആഗോളതലത്തില്‍ ടീം ഇന്ത്യയുടെ സമര്‍പ്പണത്തെയും മികവിനെയും ഇത് അടയാളപ്പെടുത്തുന്നു,' ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പ്രസ്താവനയില്‍ പറഞ്ഞു. ഇതിനായി എല്ലാവരും പിന്നണിയില്‍ ചെയ്യുന്ന കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ക്യാഷ് അവാര്‍ഡ് എന്നും അദ്ദേഹം പറഞ്ഞു.
ഐസിസി അണ്ടര്‍ 19 വനിതാ ലോകകപ്പ് വിജയത്തിന് ശേഷം 2025-ല്‍ നമുക്ക് ലഭിച്ച രണ്ടാമത്തെ ഐസിസി ട്രോഫി കൂടിയാണിത് എന്നും നമ്മുടെ രാജ്യത്ത് നിലവിലുള്ള ശക്തമായ ക്രിക്കറ്റ് ആവാസവ്യവസ്ഥയെ ഇത് എടുത്തുകാണിക്കുന്നു എന്നും ബിന്നി കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും പ്രകടനത്തെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും പ്രശംസിച്ചു.
'കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും അര്‍ഹമായ ഈ പ്രതിഫലം നല്‍കുന്നതില്‍ ബിസിസിഐ അഭിമാനിക്കുന്നു. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും തന്ത്രപരമായ നിര്‍വ്വഹണത്തിന്റെയും ഫലമാണ് ലോക ക്രിക്കറ്റിലെ ഈ ആധിപത്യം. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഒന്നാം റാങ്കിനെ ന്യായീകരിക്കുന്ന വിജയമാണിത്. വരും വര്‍ഷങ്ങളിലും ടീം മികവ് പുലര്‍ത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,' അദ്ദേഹം പറഞ്ഞു.
കളിക്കാര്‍ കാണിച്ച സമര്‍പ്പണവും പ്രതിബദ്ധതയും ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചു എന്നും ആഗോളതലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നിലവാരം ഉയര്‍ത്തുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട് എന്നും സൈകിയ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് ഈ വിജയകരമായ ക്യാമ്പയിന്‍ പ്രചോദനമാകുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.












Click it and Unblock the Notifications