കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ ലോകകപ്പില്‍ നിന്ന് വിലക്കണമെന്ന് ബിസിസിഐ.... വിനോദ് റായ് ഐസിസിക്ക് കത്തയക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യ ലോകകപ്പ് കളിക്കില്ല...? | Oneindia Malayalam

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ പുതിയ നടപടിയുമായി ഇന്ത്യ. പാകിസ്താനെ ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് വിലക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ബിസിസിഐയുടെ ഭരണകാര്യ സമിതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനയക്കാനൊരുങ്ങുന്ന കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഐസിസി പ്രസിഡന്റ് ശശാങ്ക് മനോഹറിനാണ് ഭരണകാര്യ സമിതി കത്തയക്കുന്നത്. മനോഹര്‍ ഇന്ത്യക്കാരനായത് കൊണ്ട് ഇക്കാര്യം പരിഗണിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അതേസമയം പാകിസ്താനെ വിലക്കിയില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തുപോകുമെന്ന് ഇന്ത്യ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

1

ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നത് ലോകകപ്പിന്റെ ശോഭ കെടുത്തും. ഏറ്റവുമധികം കാണികളുള്ളതും, ഐസിസിക്ക് വരുമാനം വരുന്നതും ഇന്ത്യയില്‍ നിന്നാണ്. ഭരണകാര്യ സമിതിയുടെ യോഗം ചെയര്‍മാന്‍ വിനോദ് റായ് ചേരുന്നുണ്ട്. ഇതില്‍ നിയമസാധ്യതകളെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഐസിസി അനുകൂല നിലപാട് സ്വീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യയുടെ നടപടിയുമായി മുന്നോട്ട് പോകാനാണ് വിനോദ് റായുടെ തീരുമാനം. വിനോദ് റായുടെ അനുമതിയോടെ സിഇഒ രാഹുല്‍ ജോഹ്രിയാണ് കത്ത് തയ്യാറാക്കിയത്. പത്ത് ടീമുകളുള്ള ടൂര്‍ണമെന്റാണ് ലോകകപ്പ്. ഇന്ത്യ മത്സരിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും, ഐസിസി ഒന്നും ചെയ്യില്ലെന്നും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.

അതേസമയം രാഷ്ട്രീയ ഗിമ്മിക്കാണ് ബിസിസിഐ നടത്തുന്നതെന്നാണ് സൂചന. ഐസിസിയുടെ വര്‍ക്ക്‌ഷോപ്പ് ഫെബ്രുവരി 24ന് ചേരുന്നുണ്ട്. അതില്‍ ബിസിസിഐ ഇക്കാര്യം സൂചിപ്പിക്കുമോ എന്ന് വ്യക്തമല്ല. എന്നാല്‍ ഇന്ത്യ ഇത്തരം ആവശ്യങ്ങള്‍ ഒരിക്കലും ഉന്നയിക്കാന്‍ പാടില്ലെന്നാണ് വിമര്‍ശനം. ലോകകപ്പ് പോലൊരു ആഗോള കായിക ടൂര്‍ണമെന്റില്‍ എല്ലാവരും പങ്കെടുക്കണമെന്നാണ് നിയമം. അതില്‍ രാഷ്ട്രീയം പാടില്ലെന്നും നിര്‍ദേശമുണ്ട്. ഈ വിഷയത്തില്‍ ഒരു വോട്ടെടുപ്പിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. വോട്ടെടുപ്പ് ഇന്ത്യക്ക് അനുകൂലമായാല്‍ പാകിസ്താനെ വിലക്കാം. എന്നാല്‍ ബിസിസിഐയുടെ നിലപാടിനെ മറ്റുള്ളവര്‍ തള്ളാനാണ് സാധ്യത.

ഗോവയിൽ അധികാരം നഷ്ടപ്പെട്ടതിന് കാരണം ദ്വിഗ് വിജയ് സിംഗ്; വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ്ഗോവയിൽ അധികാരം നഷ്ടപ്പെട്ടതിന് കാരണം ദ്വിഗ് വിജയ് സിംഗ്; വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ്

English summary
bcci could ask icc to ban pakistan from world cup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X