Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചു?മഹാരാഷ്ട്രയിൽ ഡെൽറ്റാ പ്ലസ് വ്യാപിക്കുന്നു..5 മരണം

മുംബൈ; വാക്സിൻ സ്വീകരിച്ചവരിലും കൊവിഡ് ഡെൽറ്റാ പ്ലാസ് വകഭേദം വ്യാപിക്കുന്നു. മഹാരാഷ്ട്രയിൽ ഇതുവരെ 66 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7 പേർ 18 വയസിൽ താഴെയുള്ളവരാണ്. 5 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്ത് രാജ്യത്ത് മൂന്നാം തരംഗം ആരംഭമാണെന്ന ആശങ്കകളാണ് ഉയരുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയച്ച സ്വബ് സാമ്പിളുകളുടെ ജീനോം സീക്വൻസിംഗിലാണ് ഡെൽറ്റാ പ്ലസ് വകഭേദം കണ്ടെത്തിയത്. രണ്ട് വാക്സിനും സ്വീകരിച്ച 65 വയസുകാരിയായ സ്ത്രീ നേരത്തേ കൊവിഡ് ഡെൽറ്റാ വകഭേദം ബാധിച്ച് മരിച്ചിരുന്നു. സബർബൻ ഘാട്കോപറിൽ താമസിക്കുന്ന സ്ത്രീയാണ് മരിച്ചത്. മരണത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് ഇവർക്ക് ഡെൽറ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായിി കണ്ടെത്തിയത്. ഇവരുടെ മരണത്തോടെ ബന്ധുക്കളിൽ നടത്തിയ പരിശോധനയിൽ രണ്ടുപേരിൽ ഡെൽറ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി കണ്ടെത്തിയിരുന്നു.

corona-1617798570-162887

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

Recommended Video

cmsvideo
    Don't ask for RTPCR from vaccinated people | Oneindia Malayalam

    കൊവിഷീഡിന്റെ രണ്ട് ഡോസും ഇവർ സ്വീകരിച്ചിരുന്നു. ജുലൈ 21 നായിരുന്നു ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഡെൽറ്റ പ്ലസ് വേരിയന്റുമായി ബന്ധപ്പെട്ട അഞ്ച് മരണങ്ങളിൽ രത്‌നഗിരി ജില്ലയിൽ നിന്നുള്ള രണ്ട് രോഗികളും റായ്‌ഗഡ്, ബീഡ്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ രോഗികളും ഉൾപ്പെടുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
    വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ നിന്നുള്ളവരിലാണ് ഏറ്റവും കൂടുതൽ ഡെൽറ്റാ പ്ലസ് കേസുകൾ സ്ഥിരീകരിച്ചത്. ഇവിടെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രത്നഗിരിയിലുള്ള 12 ഉം മുംബൈയിൽ നിന്നുള്ള 11 ഉം പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. താനെ, പൂനെ ജില്ലകളിൽ നിന്നുള്ള ആറ് രോഗികൾ, പാൽഘർ, ജില്ല എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ, നന്ദേഡ്, ഗോണ്ടിയ എന്നിവിടങ്ങളിൽ നിന്ന് രണ്ടുപേർ, ചന്ദ്രപൂർ, അകോല, സിന്ധുദുർഗ്, സാംഗ്ലി, നന്ദൂർബാർ, ഒറംഗാബാദ്, കോലാപ്പൂർ, ബീഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.

    രോഗം സ്ഥിരീകരിച്ച 66 പേരിൽ 33 പേർ 19 നും 45 നും വയസിനിടയിൽ ഉള്ളവരാണ്. 18 പേർ 46 മുതൽ 60 വരെ പ്രായത്തിലുള്ളവരും എട്ട് പേർ 60 വയസ്സിനു മുകളിലുള്ളവരും ഏഴ് പേർ 18 വയസ്സിന് താഴെയുള്ളവരുമാണ്. രോഗം സ്ഥിരീകരിച്ച 10 പേർ കൊവിഷീൽഡിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ്. 8 പേർ ഒരു ഡോസും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+