കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലുപെണ്‍കുട്ടികളുമായി വീട്ടമ്മ ആത്മഹത്യ ചെയ്തു

Google Oneindia Malayalam News

ബെല്‍ഗാം: നാലു പെണ്‍കുട്ടികളുമായി യുവതി കിണറില്‍ ചാടി മരിച്ചു. ബെല്‍ഗാമിനടുത്തുള്ള റഷിംഗ ഗ്രാമത്തിലാണ് സംഭവം.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ നല്‍കാനാണെന്നു പറഞ്ഞാണ് സുനിത(32) മക്കളെയും കൂട്ടി പുറത്തിറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യേകാന്ത് ബന്ധുവീട്ടിലും അടുത്ത വീട്ടിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വ്യാഴാഴ്ച ഉച്ചയോടു കൂടി വീടിനടുത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്ന് അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു. ആര്‍തി(9), സഞ്ജന(7), അമൃത(4) ആറു മാസം പ്രായമുള്ള നിഷിഗണ്ഡ എന്നീ മക്കളെ ആദ്യം കിണറ്റിലേക്കെറിയുകയായിരുന്നു.

മക്കള്‍ നാലു പേരും പെണ്‍കുട്ടികളായതാവാം ഈ കടുംകൈയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. ഭര്‍ത്താവിനെതിരേ നാട്ടുകാരോ വീട്ടുകാരോ പരാതി നല്‍കിയിട്ടില്ല. എങ്കിലും പോലിസ് യേകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

English summary
32-year-old woman committed suicide with her four daughters by jumping into a well at Rashinga village of Hukkeri Taluk on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X