ബംഗാളില്‍ മോഡി എന്തുചെയ്യാനാണ്?
കൊല്‍ക്കത്ത: ചുവപ്പുകോട്ടയെന്ന് പേരുകേട്ട പശ്ചിമ ബംഗാളില്‍ നരേന്ദ്ര മോഡി മാജിക് വിജയം കാണുമോ? അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും രണ്ടുവട്ടം ആലോചിക്കും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍. എന്നാലും, പറ്റും എന്നൊരുത്തരം അവര്‍ പറയാനിടയില്ല. കാരണം അതാണ് പശ്ചിമബംഗാളിന്റെ ചരിത്രം. ചുവപ്പുകോട്ട എന്നറിയപ്പെട്ടിരുന്ന വംഗനാട് അത്ര ബി ജെ പിക്കും കോണ്‍ഗ്രസിനും ശുഭകരമായ ഒരിടമല്ല.
എന്നാലും ബി ജെ പിക്ക് വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിക്കണമെങ്കില്‍ ബംഗാളിനെ പാടേ വിട്ടുകളഞ്ഞാല്‍ പ്രയാസമാകും എന്ന് പാര്‍ട്ടിക്ക് നന്നായി അറിയാം. പഴയ പോലെ തൃണമൂല്‍ കോണ്‍ഗ്രസിനെ പാളയത്തിലെത്തിക്കാന്‍ ഇനി എളുപ്പത്തില്‍ കഴിയില്ല. സി പി എമ്മിന്റെ കാര്യം ചിന്തിക്കുകയേ വേണ്ട. ഈ അവസരത്തിലാണ് മോഡി പ്രഭാവം കൊണ്ട് എന്ത് നേടാന്‍ കഴിയുമെന്ന് സംസ്ഥാന നേതൃത്വം ആരായുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബറിലും ജനുവരിയിലുമായി നരേന്ദ്രമോഡി രണ്ട് തവണ ബംഗാളില്‍ പ്രസംഗിക്കും എന്നാണ് റിപ്പോര്‍ട്ട്. വമ്പിച്ച ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്ന നേതാവാണ് മോഡി. ബംഗാളിലും അതങ്ങനെ ആയില്ലെങ്കില്‍ ക്ഷീണമാണ്. കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവന്നിട്ടായാലും റാലി വിജയിപ്പിക്കണം എന്നാണ് പാര്‍ട്ടി നേതത്വം പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നത്.
സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ന് കൊല്‍ക്കത്തയില്‍ റാലി നടത്താനാണ് പാര്‍ട്ടിയുടെ ആഗ്രഹം. വടക്കന്‍ പ്രദേശങ്ങളിലായിരിക്കും രണ്ടാമത്തെ റാലി. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ജനുവരി 30നും പ്രതിപക്ഷകക്ഷിയായ സി പി എം ഫെബ്രുവരി 15 നും രണ്ട് റാലികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ കടത്തിവെട്ടുന്നതാവണം തങ്ങളുടെ റാലിയെന്ന ലക്ഷ്യത്തിലാണ് കൊല്‍ക്കത്തയിലെ ബി ജെ പി. ഇതിനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ ഇതിനോടകം തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications