കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാരിന് മമതയുടെ മറുപടി, ലോക്ക് ഡൗണിനിടെ കൊമ്പുകോര്‍ത്ത് ബംഗാളും മോദി സര്‍ക്കാരും

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊറോണയ്‌ക്കെതിരെ രാജ്യം ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ പ്രഖ്യാപിച്ച് പൊരുതുകയാണ്. ഇതിനിടെയിലും രോഗബാധിതരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചുവരുന്ന അവസ്ഥയാണ്. ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 20000അടുക്കുകയാണ്. എന്നാല്‍ ഇതിനിടെയിലും കേന്ദ്രസര്‍ക്കാരും പശ്ചിമബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നം കഴിഞ്ഞ ദിവസം മാധ്യമശ്രദ്ധ നേടിയിരുന്നു.

ലോക്ക് ഡൗണ്‍ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി കേന്ദ്രം സംഘത്തെ അയച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബംഗാളില്‍ പരിശോധനയ്ക്ക് എത്തിയ കേന്ദ്ര സംഘത്തെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നായിരുന്നു ഇന്നലെ പുറത്തുവന്ന ആരോപണം. മുന്‍കൂട്ടി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ വന്നതുകൊണ്ടാണ് മമത സര്‍ക്കാരിന്റെ ഈ നടപടിയെന്നാണ് കേന്ദ്രം ആരോപിച്ചത്. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാള്‍ സര്‍ക്കാര്‍.

മമതയുടെ മറുപടി

മമതയുടെ മറുപടി

ലോക്ക് ഡൗണ്‍ സംവിധാനങ്ങള്‍ പരിശോധിക്കാനെത്തിയ കേന്ദ്ര സംഘത്തിന് ആവശ്യമായ എല്ലവിധ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊടുത്തെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയില്ലെന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് ബംഗാള്‍ ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹ കത്തില്‍ പറയുന്ന. രണ്ട് അന്തര്‍ മന്ത്രാലയ കേന്ദ്ര ടീമുകള്‍ (ഐ.എം.സി.ടി) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തു നല്‍കിയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

കേന്ദ്രത്തിന് അയച്ച കത്ത്

കേന്ദ്രത്തിന് അയച്ച കത്ത്

കേന്ദ്ര ആഭ്യന്തരസെക്രട്ടറിക്കാണ് സംസ്ഥാനസര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവും ദുരന്തനിവാരണ നിയമവും സുപ്രീം കോടതി നിര്‍ദ്ദേശങ്ങളും നടപ്പാക്കാനുള്ള എന്റെ ഉറപ്പ് അറിയിക്കുന്നതിന് വേണ്ടിയാണ് ഈ കത്ത് എഴുതുന്നതെന്ന് ചീഫ് സെക്രട്ടറി കത്തില്‍ സൂചിപ്പിച്ചു. ഞങ്ങളുമായി യാതൊരു മുന്‍കൂട്ടി കൂടിയാലോചന നടത്താതെയാണ് ഐഎംസിടി എത്തിയത്, അതിനാല്‍, 2020 ഏപ്രില്‍ 19 ലെ ഉത്തരവില്‍ വിഭാവനം ചെയ്ത ലോജിസ്റ്റിക് പിന്തുണ നല്‍കാന്‍ അത്തരം അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കത്തില്‍ പറയുന്നു.

പ്രതിപക്ഷം

പ്രതിപക്ഷം

രാജ്യത്ത് പ്രതിപക്ഷം ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നാലിടത്തേക്കാണ് കേന്ദ്രം സംഘത്തെ അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സംസാരിച്ചിരുന്നു. ബംഗാളിലേക്ക് കേന്ദ്രസംഘം എത്തുമെന്നും അവര്‍ ഏഴ് നഗരങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അമിത് ഷാ മമതയെ അറിയിക്കുകയും ചെയ്തു.

മമതയുടെ പ്രതിഷേധം

മമതയുടെ പ്രതിഷേധം

എന്നാല്‍ ഇതിന് പിന്നാലെ പ്രതിഷേധം അറിയിച്ച് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്രസംഘം പരിശോധനയ്ക്ക് വരുന്ന വിവരം ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത് എന്ന് മമത ആരോപിക്കുന്നു. എന്നാല്‍ അതിന് മുന്‍പ് തന്നെ കേന്ദ്രത്തില്‍ നിന്നുളള സംഘം സംസ്ഥാനത്ത് എത്തിയിരുന്നെന്ന് മമത കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.

ബംഗാളില്‍ മാത്രം

ബംഗാളില്‍ മാത്രം

നഗരങ്ങള്‍ സന്ദര്‍ശിക്കാം എന്നാണ് സംസ്ഥാനം ആദ്യം ഉറപ്പ് നല്‍കിയത് എന്നും എന്നാല്‍ പിന്നീട് അത് നടക്കില്ല എന്ന് അറിയിച്ചുവെന്നും കേന്ദ്ര സംഘത്തെ നയിക്കുന്ന അപൂര്‍വ ചന്ദ്ര വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘത്തിന് പ്രശ്നങ്ങളൊന്നും ഇല്ലെന്നും ബംഗാളില്‍ മാത്രമാണ് പ്രശ്നമെന്നും അപൂര്‍വ ചന്ദ്ര പറയുന്നു. കൊല്‍ക്കത്ത അടക്കമുളള ബംഗാളില്‍ ഏഴ് നഗരങ്ങളില്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കേന്ദ്രം ആരോപിക്കുന്നത്.

English summary
Bengal Chief Minister Mamata Banerjee Reply To Central Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X