12കാരിയെ പീഡിപ്പിച്ചു: 62 കാരനെതിരെ കേസ്, പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ പോലീസില്‍ പരാതി!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: 12 കാരിയെ പീ‍ഡിപ്പിച്ച സംഭവത്തില്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. 62കാരനെ പിടികൂടി മര്‍ദ്ധിച്ച ശേഷമാണ് പോലീസിന് കൈമാറിയത്. ഞായറാഴ്ച ബെംഗളൂരുവിലെ ചന്ദ്ര ലേഔട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചിന്നമാരയ്യ എന്നയാള്‍ക്കെതിരെയാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുള്ളത്.

പെണ്‍കുട്ടിയെ വീട്ടുകാരെ അറിയുന്ന 62കാരന്‍ ഇവരുടെ വീട്ടില്‍ നിന്ന് മീറ്ററുകള്‍ അകലെയാണ് താമസിക്കുന്നത്. കുട്ടിയുടെ അമ്മ ഷോപ്പിംഗിന് പോയ സമയത്ത് കുട്ടി ഒറ്റക്കായ സമയത്തായിരുന്നു വൃദ്ധന്‍ വീടിനുള്ളില്‍ കടന്ന് വാതിലടച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ബഹളം വച്ചതോടെ അയല്‍ക്കാരെത്തിയാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപ് നേരത്തേ അറിഞ്ഞു... കേരളത്തെ ഞെട്ടിച്ച് പള്‍സര്‍ സുനിയുടെ മൊഴി

 rape-26-

പോലീസിന് കൈമാറുന്നതിന് മുമ്പായി വൃദ്ധനെ ജനക്കൂട്ടം മര്‍ദ്ദിച്ചതായും വിവരമുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ ആരോപണമുന്നയിച്ച് വൃദ്ധന്‍റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്‍റെ ഭര്‍ത്താവിനെ വീടിനുള്ളിലേയ്ക്ക് വിളിച്ചുകയറ്റി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.

English summary
A 62-year-old retired government employee was beaten up and handed over to the police after he allegedly sexually harassed a 12-year-old girl in Chandra Layout police station limits on Sunday.
Please Wait while comments are loading...