• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് ബംഗളൂരുവില്‍ നൂറുകണക്കിന് കുടിലുകള്‍ തുടച്ചു നീക്കി അധികൃതര്‍

 • By S Swetha
cmsvideo
  Bengaluru Police demolishes makeshift houses of migrants as CAA-NRC debate rages on

  ബംഗളൂരു: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് നൂറുകണക്കിന് കുടിലുകള്‍ പൊളിച്ചു നീക്കി ബംഗളൂരു മുന്‍സിപാലിറ്റി അധികൃതര്‍. നോര്‍ത്ത് ബംഗളൂരുവിലെ കരിയമ്മന അഗ്രഹാര പ്രദേശത്തെ ഷെഡുകളാണ് അധികൃതര്‍ ഇന്നലെ നിലംപരിശാക്കിയത്. ഇതോടെ ആയിരക്കണക്കിനാളുകളാണ് ഭവന രഹിതരായി. സ്ഥലത്തേക്കുള്ള വൈദ്യുതിയും കുടിവെള്ള വിതരണവും മൂന്ന് ദിവസം മുന്‍പ് നിര്‍ത്തി വെച്ചിരുന്നു.

  ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സിഎഎക്കെതിരെ പ്രമേയം പാസാക്കാന്‍ കോണ്‍ഗ്രസ്, നീക്കങ്ങള്‍ ഇങ്ങനെ

  അസം, ത്രിപുര, നോര്‍ത്ത് കര്‍ണാടക എന്നിവിടങ്ങളിലുള്ളവരാണ് ഈ പ്രദേശത്ത് താമസിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരോട് പ്രദേശം വിട്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ബിജെപി എംഎല്‍എ അരവിന്ദ് ലിംബവല്ലിയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ജനുവരി 12നാണ് ചേരിയുടെ ഏരിയല്‍ ഷോട്ടുകള്‍ അദ്ദേഹം ട്വീറ്റ് ചെയ്തത്. നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ സ്ഥിരതാമസമാക്കിയതായും അവരില്‍ ചിലര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് സംശയിക്കുന്നതായും ട്വീറ്റില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ അവലോകനം നടത്തി നടപടിയെടുത്തത്.

  അതേസമയം തങ്ങളില്‍ ഭൂരിഭാഗവും വടക്കു കിഴക്കന്‍ ഇന്ത്യ, വടക്കന്‍ കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് അവിടുത്തെ താമസക്കാര്‍ വെളിപ്പെടുത്തി. ഉപജീവന മാര്‍ഗം തേടിയാണ് പലരും ബംഗളൂരുവിലെത്തിയതെന്ന് അസമില്‍ നിന്നുള്ള അഹദൂര്‍ റഹ്മാന്‍ പറഞ്ഞു. എല്ലാ താമസക്കാര്‍ക്കും ആധാര്‍, പാന്‍, വോട്ടര്‍ ഐഡി എന്നിവയുള്‍പ്പെടെ സാധുവായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ട്. കൂടാതെ, അസമില്‍ നിന്നുള്ളവരുടെ പേരുകള്‍ എന്‍ആര്‍സിയിലുണ്ടെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഷെഡുകള്‍ പൊളിച്ചുമാറ്റുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇവിടെ നിന്നും മാറാനാണ് അധികൃതര്‍ പറയുത്. എന്നാല്‍ താമസിക്കാന്‍ വേറെ സ്ഥലമില്ല. ഇവിടെയുള്ള പലരു തുച്ഛമായ വരുമാനമുള്ളവരാണ്. അതിനാല്‍ തന്നെ അപ്പാര്‍ട്ട്‌മെന്റുകളിലേക്കൊന്നും പോകാന്‍ കഴിയില്ലെന്നും റഹ്മാന്‍ പറയുന്നു.

  ബിബിഎംപി പുറത്തിറക്കിയ പ്രസ്താവന പ്രകാരം ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് പ്രദേശത്ത് കുടിലുകള്‍ കെട്ടി താമസിക്കുന്നത്. ഇവര്‍ പ്രദേശത്തെ ഒരു ചേരിയാക്കി മാറ്റി. ഇതോടെ സമീപ പ്രദേശത്തെ സ്ഥിതിഗതികള്‍ വഷളായി. ഇതു സംബന്ധിച്ച് മുന്‍സിപ്പാലിറ്റിക്ക് നിരവധി പരാതികള്‍ ലഭിച്ചതായും പ്രസ്താവനയില്‍ പറയുന്നു. അനുമതിയില്ലാതെ കുടിലുകള്‍ നിര്‍മ്മിച്ചെന്ന് ചൂണ്ടിക്കാട്ടി സര്‍വേ നമ്പര്‍ 35/2 ലെ ഉടമയ്ക്ക് ജനുവരി 11ന് ബംഗളൂരു പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

  കുടിലുകളില്‍ താമസിക്കുന്നത് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്നും കയ്യേറ്റങ്ങള്‍ നീക്കം ചെയ്യണമെന്നും താമസക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. അതേസമയം ആരോടും സ്ഥലം മാറി പോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വൈറ്റ്ഫീല്‍ഡ് ഡിസിപി എം എന്‍ അനുചേത്ത് പറഞ്ഞു. അവിടുത്തെ താമസക്കാരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഉടമകളോട് ആവശ്യപ്പെട്ടു. 2019 ഒക്ടോബറില്‍ 60 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തിയ ശേഷമായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ഇവരോട് സ്ഥലം മാറാന്‍ പൊലീസ് ആവശ്യപ്പെട്ടത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  English summary
  Bengaluru authorities removes tents in the city
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X