Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു നഗരവാസികൾ അറിയാൻ; നൈസ് റോഡ്, ഇ-സിറ്റി എക്‌സ്പ്രസ് വേ, ഹൊസൂർ റോഡ് എന്നിവിടങ്ങളിൽ ടോൾ കൂടി!

ബെംഗളൂരു: നഗരത്തിലെ യാത്രക്കാരുടെ സാമ്പത്തിക ഭാരം ഉയർത്തിക്കൊണ്ട് ജൂലൈ 1 മുതൽ ടോൾ നിരക്കിൽ വർധന. നന്ദി ഇക്കണോമിക് കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡ്, ബെംഗളൂരു എലിവേറ്റഡ് ടോൾവേ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. ഇതോടെ നൈസ് റോഡ്, ഇലക്ട്രോണിക്‌സ് സിറ്റി എക്‌സ്പ്രസ് വേ, ഹൊസൂർ റോഡ് എന്നിവ വഴിയുള്ള യാത്രയ്ക്ക് കൂടുതൽ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

ദേശീയപാതയോരത്തെ ഭക്ഷണശാലകള്‍ ഒഴിപ്പിക്കും; കര്‍ശന നടപടിക്ക് ദേശീയപാത അതോറിറ്റി
ദേശീയപാതയോരത്തെ ഭക്ഷണശാലകള്‍ ഒഴിപ്പിക്കും; കര്‍ശന നടപടിക്ക് ദേശീയപാത അതോറിറ്റി

സംസ്ഥാന സർക്കാരുമായി 2000 സെപ്റ്റംബർ 4-ന് ഒപ്പുവെച്ച കരാർ പ്രകാരമുള്ള വാർഷിക ടോൾ നിരക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായാണ് പുതിയ വർധനയെന്ന് നൈസ് അറിയിച്ചു. ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ച്ചർ കോറിഡോർ (ബിഎംഐസി) പദ്ധതിയുടെ ഭാഗമായ 40.8 കിലോമീറ്റർ നീളമുള്ള പെരിഫറൽ റോഡിലും 8.1 കിലോമീറ്റർ നീളമുള്ള ലിങ്ക് റോഡിലുമാണ് പുതിയ നിരക്കുകൾ ബാധകമാകുന്നത്.

bengaluru

ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് കുറഞ്ഞത് 10 ശതമാനമെങ്കിലും ടോൾ വർധിപ്പിച്ചിട്ടുണ്ട്. കണക്കുകൾ അടുത്ത മുഴുവൻ സംഖ്യയിലേക്ക് റൗണ്ട് ഓഫ് ചെയ്‌താണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. നൈസ് റോഡ് വഴി ബനശങ്കരി, തവരേക്കരെ, ഇലക്ട്രോണിക്‌സ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ബിഎംടിസി ബസുകൾ ഈ അധിക ടോൾ ചെലവ് യാത്രക്കാരിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, 9.98 കിലോമീറ്റർ നീളമുള്ള ഇലക്ട്രോണിക്‌സ് സിറ്റി എലിവേറ്റഡ് എക്‌സ്പ്രസ് വേയുടെയും, സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ കർണാടക-തമിഴ്‌നാട് അതിർത്തിവരെയുള്ള 24.36 കിലോമീറ്റർ ദേശീയപാത 44 ഭാഗത്തിന്റെയും ടോൾ നിരക്കുകളും പുതുക്കിയിട്ടുണ്ട്. ഈ വർഷം മാർച്ച് 31 വരെയുള്ള മൊത്തവില സൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ഇവ 2027 ജൂൺ 30 വരെ പ്രാബല്യത്തിൽ തുടരും.

ഇലക്ട്രോണിക്‌സ് സിറ്റി എലിവേറ്റഡ് എക്‌സ്പ്രസ് വേയിൽ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയ്ക്ക് ഒരു ദിവസത്തിനുള്ളിലെ ഒന്നിലധികം യാത്രകൾക്കുള്ള ടോൾ 95 രൂപയിൽ നിന്ന് 100 രൂപയായി ഉയർന്നു. പ്രതിമാസ പാസ് 1885 രൂപയിൽ നിന്ന് 1960 രൂപയായി വർധിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ ഒറ്റ യാത്രയ്ക്കുള്ള ടോളിൽ മാറ്റമില്ല.

ഇരുചക്ര വാഹനങ്ങളുടെ പ്രതിമാസ പാസ് 755 രൂപയിൽ നിന്ന് 785 രൂപയായി ഉയർത്തിയെങ്കിലും ഒറ്റയാത്രയ്ക്കും ഒന്നിലധികം യാത്രകൾക്കുമുള്ള ടോൾ നിരക്കുകളിൽ മാറ്റമില്ല. അത്തിബെലെ ടോൾ പ്ലാസയിൽ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയുടെ ഒന്നിലധികം യാത്രകൾക്കുള്ള ടോൾ 55 രൂപയിൽ നിന്ന് 60 രൂപയായി വർധിപ്പിച്ചു.

ബെംഗളൂരു-വിജയപുര വന്ദേഭാരത് സ്ലീപ്പർ ട്രെയിനിനായി അധികം കാത്തിരിക്കേണ്ട; 4 മാസത്തിനുള്ളിൽ വരും!
ബെംഗളൂരു-വിജയപുര വന്ദേഭാരത് സ്ലീപ്പർ ട്രെയിനിനായി അധികം കാത്തിരിക്കേണ്ട; 4 മാസത്തിനുള്ളിൽ വരും!

ദേശീയപാത 44-ലെ 24.365 കിലോമീറ്റർ ഭാഗത്തിന്റെ പരിപാലന ചുമതലയുള്ള പ്രത്യേക ഉദ്ദേശ്യ കമ്പനിയായ ബെംഗളൂരു എലിവേറ്റഡ് ടോൾവേ പ്രൈവറ്റ് ലിമിറ്റഡ്ന്റെ കൺസഷനെയർ മുംബൈ ആസ്ഥാനമായ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ച്ചർ പാർട്ണേഴ്‌സ് എന്ന കമ്പനിയാണ്. നിലവിലെ സാഹചര്യത്തിൽ വർധനവ് നേരിയതെന്ന് തോന്നുമെങ്കിലും സ്ഥിരം യാത്രക്കാരെ സംബന്ധിച്ച് ഇത് സാമ്പത്തികമായി ബാധിക്കുന്ന തീരുമാനം തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+