കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൂല്യ ലിയോണക്ക് ജാമ്യം; അന്ന് ഉവൈസിയും തള്ളി; ആരായിരു അമൂല്യ ലിയോണയെന്ന 19കാരി

  • By News Desk
Google Oneindia Malayalam News

ദില്ലി: എഐഎഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പൗരത്വ പ്രതിഷേധ റാലിയില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥിനി അമൂല്യ ലിയോണക്ക് ബംഗ്‌ളൂരു കോടതി ജാമ്യം അുവദിച്ചു.ബംഗ്‌ളൂരു കോടതിയിലാണ് ജാമ്യം. ഫെബ്രുവരി 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അമൂല്യ ലിയോണ നൊറോണ എന്ന പത്തൊമ്പതുകാരി മൈക്ക് കയ്യിലെടുത്ത് മൂന്ന് തവണ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് ഉറക്കെ വിളിക്കുകയായിരുന്നു.

ഇന്ത്യയില്‍ കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍; 3 ലക്ഷം അടുക്കുന്നു; യുകെയെ മറികടന്ന് നാലാം സ്ഥാനത്ത്ഇന്ത്യയില്‍ കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍; 3 ലക്ഷം അടുക്കുന്നു; യുകെയെ മറികടന്ന് നാലാം സ്ഥാനത്ത്

അമൂല്യക്ക് ജാമ്യം

അമൂല്യക്ക് ജാമ്യം

വ്യാഴാഴ്ച്ച രാത്രിയായിരുന്നു അമൂല്യക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇന്നലെ ആദ്യം അമൂല്യയുടെ ജാമ്യം കോടതി നിഷേധിച്ചിരുന്നു. അപേക്ഷകനം ജാമ്യത്തില്‍ വിട്ടാല്‍ അവര്‍ സ്ഥലം വിടുകയോ സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്‌തേക്കാം. ഇത് സമാധാനത്തെ തകര്‍ക്കും എന്ന കാരണത്താലായിരുന്നു ആദ്യം ജാമ്യം നിഷേധിച്ചത്.

രാജ്യദ്രോഹകുറ്റം

രാജ്യദ്രോഹകുറ്റം

രാജ്യദ്രോഹം, ജനങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുക, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭംഗമുണ്ടാക്കുക,വിദ്വേഷ പ്രചരണം എന്നീ വകുപ്പുകളായിരുന്നു അമൂല്യക്കെതിരെ ചുമത്തിയത്. കര്‍ണ്ണാടയില്‍ നിന്നുള്ള എല്ലാ പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലികളിലും അമൂല്യ പങ്കെടുത്തിരുന്നു. ചിക്കമംഗളൂരു ജില്ലയിലെ കൊപ്പ സ്വദേശിയാണ് അമൂല്യ.

മഹേഷ് നിക്രം ഹെഗ്‌ഡെ

മഹേഷ് നിക്രം ഹെഗ്‌ഡെ

ഈ സംഭവത്തിന് മുന്‍പും അമൂല്യ മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. പോസ്റ്റ്കാര്‍ഡ് ന്യൂസ് എന്ന വെബ്‌പോര്‍ട്ടലിന്റെ എഡിറ്റര്‍ മഹേഷ് നിക്രം ഹെഗ്‌ഡെ യെ പിന്തുടര്‍ന്ന് ചെന്ന് മംഗ്‌ളൂരു എയര്‍പോര്‍ട്ടില്‍ വെച്ച് അദ്ദേഹം ഇന്ത്യനാണ് എന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു അത്.

ഫേസ്ബുക്ക് കുറിപ്പ്

ഫേസ്ബുക്ക് കുറിപ്പ്

പൗരത്വ പ്രതിഷേധ പരാപാടിയില്‍ വെച്ച് ഫെബ്രുവരി 20 ന് പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നതിന് മുന്‍ ഫെബ്രുവരി 16 ന് അമുല്യ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയത കുറിപ്പും ആ സമയത്ത് ശ്രദ്ധേയമായിരുന്നു. സോഷ്യല്‍മീഡിയയില്‍ അമൂല്യ തന്നെ വിശേഷിപ്പിക്കുന്നത് കാനന-ദ-കാഞ്ചനയെന്നാണ്.

 സിന്ദാബാദ്

സിന്ദാബാദ്

ഇന്ത്യ സിന്ദാബാദ്, പാക്കിസ്ഥാന്‍ സിന്ദാബാദ്, ബംഗ്‌ളാദേശ് സിന്ദാബാദ്, ശ്രീലങ്ക സിന്ദാബാദ്, നേപ്പാള്‍ സിന്ദാബാദ്, അഫ്ഗാനിസ്ഥാന്‍ സിന്ദാബാദ്, ചൈന സിന്ദാബാദ്, ഭൂട്ടാന്‍ സിന്ദാബാദ്. രാജ്യം ഏതുമാകട്ടെ, എല്ലാത്തിനും എന്റെ വക ഇരിക്കട്ടെ ഒരു സിന്ദാബാദ് എന്ന് തുടങ്ങുന്നതായിരുന്നു കുറിപ്പ്.

ഉവൈസി

ഉവൈസി

എന്നാല്‍ അന്നത്തെ പരിപാടിയില്‍ അമൂല്യയെ ഉവൈസി പിന്തുണച്ചിരുന്നില്ല. അമൂല്യയോടൊ അവള്‍ പറയുന്ന കാര്യങ്ങളോടോ പാര്‍ട്ടിക്ക് ഒരു ആഭിമുഖ്യവും ഇല്ലായെന്നും ഇത്തരത്തിലുള്ളവരെ സംഘാടകര്‍ ക്ഷണിച്ചുകൊണ്ട് വന്ന് സ്റ്റ്ജില്‍ കയറ്റാന്‍ പാടില്ലെന്നായിരുന്നു ഉവൈസിയുടെ പ്രതികരണം. ഇങ്ങനെയൊരു പ്രസംഗം ഉണ്ടാവുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ ഇവിടെ വരില്ലായിരുന്നുവെന്നും ഉവൈസ് പറഞ്ഞിരുന്നു.

 കവിത കൃഷ്ണന്‍

കവിത കൃഷ്ണന്‍

എന്നാല്‍ അമൂല്യയെ പിന്തുണച്ച് കൊണ്ട് ആക്റ്റിവിസ്റ്റ് കവിത കൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. തോക്കും കയ്യില്‍പിടിച്ച് ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തവര്‍ക്ക് നേരെ രാജ്യദ്രോഹകുറ്റം ചുമത്തിയിട്ടില്ല. അതേസമയം അമൂല്യ ലിയോണ നെറോണ എന്ന ജേര്‍ണലിസം വിദ്യാര്‍ത്ഥിനി ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ പലതിനും സിന്ദാബാദ് വിളിച്ചത് കൊണ്ട് രാജ്യദ്രോഹകുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി റാമന്‍ഡിലാണ് എന്നായിരുന്നു പ്രതികരണം.

English summary
Bengaluru Court Grants bail to Amulya leona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X