യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആൾ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജിൽ വെച്ച കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആളെ ഒഡീഷയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുക്തിരഞ്ജൻ പ്രതാപ് റോയിയെയാണ് ഭദ്രാക് ജില്ലയിലെ ധുസുരി പോലീസ് സ്റ്റേഷൻ പരിധിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ ശരീരം 30 കഷണങ്ങളാക്കി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മഹാലക്ഷ്മിയുടെ അമ്മയും സഹോദരിയും ആണ് മഹാലക്ഷ്മിയുടെ മൃതദേഹം ഫ്രിഡ്ഡിനുള്ളിൽ കണ്ടത്. കൊലനടത്തിയ ശേഷം മുക്തി രഞ്ജൻ ഒഡീഷയിലേക്ക് കടന്നു. പ്രതി ഒഡീഷയിൽ ഉള്ള കാര്യമറിഞ്ഞ് എത്തിയ ബെംഗളൂകരു പോലീസ് അവിടെയെത്തി അന്വേഷണം നടത്തിയപ്പോഴാണ് വീട്ടിന് സമീപത്തെ വിജനമായ സ്ഥലത്ത് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു മഹാലക്ഷ്മി. യുവതി അഞ്ച് മാസമായി ഒറ്റയ്ക്കായിരുന്നു താമസം. പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരേ സ്ഥലത്താണ് ജോലി ചെയ്തിരുന്നത് എന്നാണ് വിവരം. കൊലപാതകത്തിന്റെ കാരണം പോലീസ് അന്വേഷിക്കുകയാണ്.
ബെംഗളൂരുവിലെ വ്യാളികാവലിലെ അപ്പാർട്ട്മെന്റിലാണ് മഹാലക്ഷ്മിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബീഹാർ സ്വദേശിനി ആണ് യുവതി. അതിക്രൂമായ കൊലപാതക വാർത്ത അറിഞ്ഞ് നഗരം തന്നെ ഞെട്ടിപ്പോയി. ഡൽഹിയിലെ ശ്രദ്ധ വാൾക്കർ കൊലപാതകത്തിന് സമാനമായിരുന്നു ഇതും.
ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മുക്തിരഞ്ജൻ പ്രതാപ് റോയിയെ പ്രധാന പ്രതിയായി തിരിച്ചറിഞ്ഞു. മുക്തിരഞ്ജൻ പ്രതാപ് പിടിയിൽ ആയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നായിരുന്നു അന്വേഷണത്തിൻ്റെ പ്രതീക്ഷ. അപ്പാർട്ട്മെന്റിൽ നിന്ന് കനത്ത ദുർഗന്ധം വമിച്ചതോടെയാണ് കൊലപാതക വിവരം എല്ലാവരും അറിയുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ദുർഗന്ധം പ്രദേശത്ത് ഉണ്ടായിരുന്നു.. .
മാലന്യം ഉണ്ടായിരുന്നതിനാൽ തെരുവ് നായ്ക്കളോ മറ്റോ ചത്തുകിടക്കുകയാണ് എന്നാണ് അവർ അദ്യം കരുതിയത്. പിന്നീടാണ് ഫ്ലാറ്റിനകത്ത് നിന്ന് ആണ് മണം വരുന്നതെന്ന് മനസ്സിലായതോടെ അയൽ കെട്ടിട ഉടമയെ കാര്യം അറിയിച്ചു. തുടർന്ന സമീപത്ത് താമസക്കുന്ന മഹാലക്ഷ്മിയുടെ അമ്മയേയും സഹോദരിയെയും അറിയിക്കുകയായിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തിൽ അപ്പാർട്ട്മന്റിൽ നടത്തിയതേ.
അപ്പാർട്ട്മെന്റിന്റെ വാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ട നിലയിവലായിരുന്നു എന്ന് സമീപവാസികള് മൊഴി നൽകി. വാതിൽ തുറന്ന് അകത്തുകടന്നതോടെ. വാതിൽ തുറന്ന് ഫ്രിഡ്ജ് തുറന്നപ്പോളാണ് മൃതദേഹാവിശിഷ്ടം കണ്ടത്. 165 ലിറ്ററിന്റെ സിംഗിൾ 165 ലിറ്ററിന്റെ സിംഗിൾ ഡോർ ബ്രിഡ്ഡജിൽ താഴെയാണ് യുവതിയുടെ അറത്തുമാറ്റിയ തല വെച്ചിരുന്നത്. ഇതിന് മുകളിലായി കൈകാലുകളും കണ്ടെത്തി.












Click it and Unblock the Notifications