കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷ് വധം: ജനങ്ങളുടെ സഹായം തേടി പോലീസ്, ദൃക്സാക്ഷികളും തെളിവുമില്ല, ഇരുട്ടില്‍ത്തപ്പുന്നു!!

09480800202 എന്ന മൊബൈല്‍ നമ്പറും sit.glankesh@ksp.gov.in എന്ന ഇമെയില്‍ ഐഡിയുമാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

Google Oneindia Malayalam News

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പൊതുജനങ്ങളുടെ സഹായം തേടുന്നു. കേസിന് സഹായകമാകുന്ന വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി കേസ് ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘമാണ് വിവരങ്ങള്‍ ആരാഞ്ഞിട്ടുള്ളത്. സെപ്തംബര്‍ അഞ്ചിന് രാത്രി ​എട്ടുമണിയോടെ ബെംഗളൂരുവിലെ വീട്ടുമുറ്റത്തുവച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റുമരിക്കുന്നത്.

കറുത്ത ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്രമിയാണ് ഗൗരിയെ വെടിവെച്ചുകൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. വീട്ടിന് മുമ്പില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലെ ദ‍ൃശ്യങ്ങളിലും ഇത് വ്യക്തമാണ്. എന്നാല്‍ സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടെങ്കിലും കേസന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകാത്തത് പോലീസിനും തലവേദനയായിട്ടുണ്ട്.

 ഫോണ്‍ നമ്പറും ഇമെയിലും

ഫോണ്‍ നമ്പറും ഇമെയിലും

ഐജിയുടെ നേതൃത്വത്തിലുള്ള 21 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്നത്. കേസന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങള്‍ നല്‍കാന്‍ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെ ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തിയിട്ടുണ്ട്. 09480800202 എന്ന മൊബൈല്‍ നമ്പറും [email protected] എന്ന ഇമെയില്‍ ഐഡിയുമാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ട്വീറ്റിലാണ് ബെംഗളൂരു പോലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും

ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഗൗരിയുടെ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെയും ചോദ്യം ചെയ്യും. ഗൗരിയുടെ സഹോദരിയും സിനിമാ നിര്‍മാതാവുമായ കവിത ലങ്കേഷിനെയും സംഘം ചോദ്യം ചെയ്യും.

 സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

ഗൗരിയുടെ വീട്ടില്‍ സ്ഥാപിച്ച രണ്ട് സിസിടിവി ക്യാമറകളില്‍ നിന്ന് ശേഖരിച്ച ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. എന്നാല്‍ ആവശ്യമായ വെളിച്ചമില്ലാത്തതിനാല്‍ വ്യക്തതയില്ലാത്ത ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്രമിയാണ് ഗൗരിയെ കൊലപ്പെടുത്തിയതെന്ന കാര്യം മാത്രമാണ് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ട്.

ദൃക്സാക്ഷികളില്ല!

ദൃക്സാക്ഷികളില്ല!


രാജരാജേശ്വരി നഗറിലെ ജനവാസമുള്ള പ്രദേശത്താണ് ഗൗരി ലങ്കേഷ് താമസിക്കുന്നതെങ്കിലും സംഭവത്തിന് ഒരു ദൃക് സാക്ഷിപോലും ഇല്ലെന്നത് പോലീസിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ആദ്യം ഗൗരിയെ കണ്ടെത്തിയത്. തങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വെടിയൊച്ച കേട്ടതെന്നാണ് എതിര്‍വശത്തെ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്നവര്‍ നല്‍കുന്ന വിവരം. എന്നാല്‍ പടക്കം പൊട്ടുന്ന ശബ്ദമാണെന്ന് കരുതിയെന്നും ഇവര്‍ പറയുന്നു.


നക്സലുകളില്‍ നിന്ന് എതിര്‍പ്പ്

നക്സലുകളില്‍ നിന്ന് എതിര്‍പ്പ്

കര്‍ണ്ണാടക സര്‍ക്കാരുമായി ചേര്‍ന്ന് നക്സലുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച ഗൗരി ലങ്കേഷിനെതിരെ നക്സലുകളില്‍ക്കിടയില്‍ നിന്നുതന്നെ എ​തിര്‍പ്പുകളുണ്ടായിരുന്നു. കന്യാകുമാരി ഉള്‍പ്പെടെ രണ്ട് പേരെ കീഴടങ്ങാന്‍ ഗൗരി പ്രേരിപ്പിച്ചതും വിയോജിപ്പിന് ഇടയാക്കിയിരുന്നു. ഇതെല്ലാം കൊണ്ട് നക്സലുകള്‍ ഗൗരിയ്ക്കെതിരെ തിരിയാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

എല്ലാ ക്യാമറകളും പരിശോധിച്ചു

എല്ലാ ക്യാമറകളും പരിശോധിച്ചു

സെപ്തംബര്‍ അഞ്ചിന് രാജരാജേശ്വരി നഗറിലെ വീട്ടിലേയ്ക്ക് സഞ്ചരിക്കുന്നതിനിടെയുള്ള എല്ലാ സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ചിട്ടുണ്ട്. ബസവന ഗുഡിയില്‍ നിന്ന് രാജരാജേശ്വരി നഗറിലെ വസതിയില്‍ വച്ച് വെടിയേറ്റ് മരിക്കുന്നതു വരെയുള്ള പ്രദേശത്തെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചിട്ടുള്ളത്.

15 ദിവസം മുമ്പ്

15 ദിവസം മുമ്പ്

വീട്ടില്‍ വെച്ച് ആക്രമിക്കപ്പെടുന്നതിന് 15 ദിവസം മുമ്പാണ് വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത്. സിസിടിവിയില്‍ ആദ്യം പതിഞ്ഞിട്ടുള്ളത് കാര്‍ നിര്‍ത്തി പുറത്തിറങ്ങി ഗേറ്റിനുള്ളിലേയ്ക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളാണ്. കാര്‍ നിര്‍ത്തിയ ശേഷം സീറ്റിലിരുന്ന് മൊബൈലില്‍ ബ്രൗസ് ചെയ്ത ശേഷം മാത്രമാണ് ഗൗരി കാറിന് പുറത്തിറങ്ങിയിട്ടുള്ളതെന്നും പോലീസ് പറയുന്നു.

ചെറിയ ഗേറ്റ് വഴി അകത്തേയ്ക്ക്

ചെറിയ ഗേറ്റ് വഴി അകത്തേയ്ക്ക്

കാര്‍ നിര്‍ത്തി ഹെഡ് ലൈറ്റും എന്‍ജിനും ഓഫ് ചെയ്യുന്നതിന് മുമ്പായി വലിയ ഗേറ്റിന് സമീപത്തുള്ള ചെറിയ ഗേറ്റ് വഴിയാണ് ഗൗരി കോമ്പൗണ്ടിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നത്. ഈ സമയത്താണ് അക്രമി വെടിയുതിര്‍ക്കുന്നത്. പിറകില്‍ നിന്ന് ആക്രമിച്ച അജ്ഞാതന്‍ നാല് റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് വിവരം. വെടിയേറ്റതോടെ ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും നെഞ്ചിലും തലയിലും വെടിയേറ്റ ഗൗരി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു.

English summary
The special investigative team set up to find the killers of journalist Gauri Lankesh has asked the public to share any information they might have to help solve the crime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X