കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സറിയിലെ പീഡനം; ഒന്നല്ല, ആറ് പെണ്‍കുട്ടികളെ ഉപയോഗിച്ചു, തെളിയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍!!

മൂന്ന് വയസുകാരി മറാത്തഹള്ളിയിലെ നഴ്‌സറിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ബെംഗളൂരു: മൂന്ന് വയസുകാരി മറാത്തഹള്ളിയിലെ നഴ്‌സറിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ഈ കുട്ടി മാത്രമല്ല, ആറ് മുതിര്‍ന്ന പെണ്‍കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ട്. പീഡിപ്പിച്ചത് ഒരേ വ്യക്തി.

സ്‌കൂളിന്റെ സൂപ്പര്‍വൈസറായ മഞ്ജുനാഥ് ആണ് പ്രതി. ആറ് എഫ്‌ഐആര്‍ കൂടി പോലിസ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുകയണ് ഇപ്പോള്‍. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തിട്ടുള്ളതെന്ന് അഡീഷനല്‍ കമ്മീഷണര്‍ ഹേമന്ദ് നിബാല്‍ക്കര്‍ പറഞ്ഞു.

പീഡനം ആറില്‍ നില്‍ക്കില്ല

അന്വേഷണം പുരോഗമിക്കുകയാണ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ എണ്ണം ആറില്‍ നില്‍ക്കില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. കൂടുതല്‍ രക്ഷിതാക്കള്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

പരാതികളുമായി രക്ഷിതാക്കള്‍

മറാത്തഹള്ളി പോലിസ് സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം മഞ്ജുനാഥിനും സ്‌കൂളിനുമെതിരേ നിരവധി പരാതികളെത്തി. എന്നാല്‍ എല്ലാത്തിലും പോലിസ് കേസെടുത്തിട്ടില്ല. പോലിസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്യണം

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വീണയെ അറസ്റ്റ് ചെയ്യണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇവരും കേസിലെ പ്രതിയാണ്. കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സിലിലെ അംഗത്തിന്റെ മകളാണ് വീണ. അതുകൊണ്ടാണ് വീണയെ പിടികൂടാത്തതതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

സ്‌കൂള്‍ അടച്ചു, പുതിയ സ്‌കൂള്‍ തേടുന്നു

സ്‌കൂള്‍ അടച്ചിട്ടുണ്ട്. 178 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. ഇവരെ ചേര്‍ക്കാന്‍ സാധിക്കുന്ന പുതിയ സ്‌കൂള്‍ തേടുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫ്രാന്‍ഞ്ചൈസ് മാതൃകയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത് വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്നില്ല എന്നുപറഞ്ഞാണ് സ്‌കൂളിനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കാത്തത്.

റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

സ്‌കൂള്‍ സന്ദര്‍ശിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ബെംഗളൂരു സൗത്ത്് ഡിഡിപിഐ അശ്വത നാരായണ ഗൗഡ നിര്‍ദേശം നല്‍കി. യുകെജി വരെ മാത്രമേ ഇവിടെ ക്ലാസുള്ളു. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ പ്രത്യേക അനുമതി സ്‌കൂള്‍ നടത്തിപ്പിന് ആവശ്യമില്ലെന്ന് ബിഇഒ എസ്എം രമേശ് പറഞ്ഞു.

English summary
Shocking developments came to light in the case surrounding the sexual assault of a three-year-old at her nursery school in Marathahalli, as investigating officials found that at least six young girls had been assaulted by a single offender. Police have now registered six separate FIRs against the accused, Manjunath, who is a supervisor at the school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X